ഇനിയും പറയണം മാധ്യമ സ്ഥാപനങ്ങളില്‍ ജാതി ഇല്ലെന്ന് ! – ഒന്ന്

സന്തോഷ് കുമാര്‍ ന്യൂസ് 18 ലെ ദളിത്‌ മാധ്യമ പ്രവര്‍ത്തക നേരിട്ട വിവേചനത്തെ തുടര്‍ന്ന്‍ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന്‍ വന്ന “അത് ജാതീയതയല്ല, വെറും തൊഴില്‍ പ്രശ്നമാണ്”, “ആ കുട്ടിക്ക് യോഗ്യതയില്ല” തുടങ്ങിയ വാദങ്ങള്‍ ഉയര്‍ന്ന്‍ വന്ന സാഹചര്യത്തിലാണ് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെ ദളിത് പ്രാതിനിധ്യവുമായും ജാതിയുമായും ബന്ധപ്പെട്ട് പ്രാഥമികമായ ചില അന്വേഷണങ്ങള്‍ നടത്തുന്നത്. അതില്‍ പി. കെ. വേലായുധന്‍ ഗവേഷണം നടത്തി 2012 ല്‍ സമര്‍പ്പിച്ച ‘ദളിത്‌ ജീവിതം മാധ്യമങ്ങളില്‍’ എന്ന പഠനത്തിലെ കണക്കാണ് […]

list

സന്തോഷ് കുമാര്‍

ന്യൂസ് 18 ലെ ദളിത്‌ മാധ്യമ പ്രവര്‍ത്തക നേരിട്ട വിവേചനത്തെ തുടര്‍ന്ന്‍ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന്‍ വന്ന “അത് ജാതീയതയല്ല, വെറും തൊഴില്‍ പ്രശ്നമാണ്”, “ആ കുട്ടിക്ക് യോഗ്യതയില്ല” തുടങ്ങിയ വാദങ്ങള്‍ ഉയര്‍ന്ന്‍ വന്ന സാഹചര്യത്തിലാണ് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെ ദളിത് പ്രാതിനിധ്യവുമായും ജാതിയുമായും ബന്ധപ്പെട്ട് പ്രാഥമികമായ ചില അന്വേഷണങ്ങള്‍ നടത്തുന്നത്. അതില്‍ പി. കെ. വേലായുധന്‍ ഗവേഷണം നടത്തി 2012 ല്‍ സമര്‍പ്പിച്ച ‘ദളിത്‌ ജീവിതം മാധ്യമങ്ങളില്‍’ എന്ന പഠനത്തിലെ കണക്കാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഞെട്ടല്‍ രേഖപ്പെടുത്താന്‍ വകുപ്പ് ഇല്ലാത്തതുകൊണ്ട് അത് ചെയ്യുന്നില്ല. കേരള പ്രസ് അക്കാദമി സര്‍ക്കാര്‍ ധനസഹായത്തോടെ 2008-2009 വര്‍ഷത്തില്‍ നൽകിയ ഫെല്ലോഷിപ്പ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. ‘കൊച്ചി’ പഠന വിഷയമായി എടുത്തുകൊണ്ടാണ് അദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്. ഇരുപത് ദിനപത്രങ്ങളിലായി മുന്നൂറോളം പത്രപ്രവര്‍ത്തകര്‍ തൊഴിലെടുക്കുന്ന കൊച്ചിയില്‍ ജനയുഗത്തിലും മെട്രോ വാര്‍ത്തയിലുമായി രണ്ടേ രണ്ട് ദളിതര്‍ ! അതായത് 0.6 ശതമാനം. കേരളത്തിലെ അമ്പതിലധികം പത്രപ്രവര്‍ത്തന പഠന സ്ഥാപനങ്ങളിലൂടെ വര്‍ഷാവര്‍ഷം പഠിച്ചിറങ്ങുന്ന ദളിതര്‍ എവിടെ പോകുന്നു ? നീതിയെക്കുറിച്ചു എല്ലാ ദിവസവും ഉദ്ഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇത് അന്വേഷിക്കാന്‍ ബാധ്യതയില്ലേ ? ‘ദി വാഷിംഗ്ടന്‍ പോസ്റ്റ്’ ദിനപത്രത്തിന്‍റെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന ജെന്നത് ജെ. കൂപ്പര്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. അദ്ദേഹം ‘ദി വാഷിംഗ്ടന്‍ പോസ്റ്റി’ല്‍ എഴുതി “100 ഭാഷകളിലായി 4000 ൽ പരം പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ എഴുപത് ശതമാനത്തോളം വരുന്ന അധസ്ഥിതരുടെ ശബ്ദം പ്രതിനിധീകരിക്കുന്നില്ല”. പ്രതിനിധാനതിന്റെ രാഷ്രീയം മാധ്യമങ്ങൾക്ക് അറിയില്ലെന്നാണോ ? ജനസംഖ്യയുടെ പകുതിയില്‍ അധികം വരുന്ന സ്ത്രീകള്‍ളുടെ പ്രാതിനിധ്യം വെറും 22 ശതമാനം മാത്രമാണെന് പഠനങ്ങള്‍ കാണിച്ച് തരുന്നുണ്ട്. അപ്പോള്‍ ദളിത്‌ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ? കേരളത്തിലെ മാധ്യമങ്ങളിൽ ദളിത്‌ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ ട്രെയിനിയായി പോലും എടുക്കുന്നില്ലെന്ന് പി. കെ. വേലായുധൻ തന്റെ പഠനത്തില്‍ പറയുന്നുണ്ട്. ഇനി ഇത് യോഗ്യതയുടെ പ്രശ്നം ആണോ ? അങ്ങനെയെങ്കില്‍ ഈ ഗവേഷണം നടത്തിയ പി. കെ. വേലായുധൻ തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ബിരുദാനന്തര ബിരുദവും ജേര്‍ണലിസം എന്ട്രന്‍സ് പരീക്ഷയില്‍ ആദ്യ അഞ്ച് റാങ്കില്‍ അഡ്മിഷന്‍ നേടിയ അദ്ദേഹം 2000 ലാണ് ജേര്‍ണലിസം പാസാകുന്നത്. നിരന്തരം പത്രപ്രവര്‍ത്തന തൊഴില്‍ അന്വേഷിച്ചിട്ടും കിട്ടാതായതോടെ എസ് എന്‍ ഡി പി യുടെ യോഗനാഥത്തില്‍ ചേര്‍ന്ന്‍ പ്രവര്‍ത്തിച്ചു. തന്റെ ദാരിദ്ര്യം അറിഞ്ഞ അദ്ധ്യാപകന്റെ ശുപാര്‍ശയാലാണ് ഇവിടെയും ജോലി ലഭിച്ചത് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ജാതീയത കൊടികുത്തി വാഴുന്ന കേരള പത്ര സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം ദല്‍ഹിക്ക് വണ്ടി കയറുന്നത്. ഒടുവില്‍ 2010 ൽ കേരളത്തിലെ ഒരു പത്രസ്ഥാപനത്തില്‍, മെട്രോ വാര്‍ത്തയില്‍ അദ്ദേഹത്തിന് പത്രപ്രവര്‍ത്തകനായി ജോലി ലഭിക്കുന്നത് കോഴ്സ് പാസായി പത്ത് വര്‍ഷത്തിന് ശേഷമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് മാധ്യമ മേഖലയിൽ നിലനിൽക്കുന്ന ജാതീയത എത്രമാത്രമെന്ന് ബോധ്യപ്പെടുന്നത്. പത്ത് വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ടായിട്ടും 36 വയസുള്ള പി കെ വേലായുധന് 25 വയസ്സുള്ള ജേര്‍ണലിസ്റ്റിന്റെ ജൂനിയറായി ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ? ഇനി പറയൂ നിങ്ങള്‍ പറയുന്ന യോഗ്യത എന്താണ് ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply