ഇത് ഫാസിസം

ജനാധിപത്യവും തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം വീണ്ടും തെളിയിക്കുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധമായ കണ്ണൂരിലെ മണ്ണില്‍ മുഖ്യമന്ത്രിക്കുനേരെ കല്ലെറിയുകയും അദ്ദേഹത്തിനു നെറ്റിയില്‍ പരിക്കു പറ്റുകയും ചെയ്ത സംഭവം മറ്റെന്തിന്റെ സൂചനയാണ്? ജനാധിപത്യത്തിന്റെ അടിത്തറയായ പ്രതിപക്ഷ ബഹുമാനം തങ്ങള്‍ക്കില്ല എന്നു തന്നെയാണ് ഈ നടപടിയിലൂടെ അവര്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നത്. ജനാധിപത്യ കേരളം ഈ നടപടിക്കെതിരെ ശക്തമായി രംഗത്തുവരുകയാണ് വേണ്ടത്. കണ്ണൂരില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറുണ്ടായത്. […]

00201_533638

ജനാധിപത്യവും തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം വീണ്ടും തെളിയിക്കുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധമായ കണ്ണൂരിലെ മണ്ണില്‍ മുഖ്യമന്ത്രിക്കുനേരെ കല്ലെറിയുകയും അദ്ദേഹത്തിനു നെറ്റിയില്‍ പരിക്കു പറ്റുകയും ചെയ്ത സംഭവം മറ്റെന്തിന്റെ സൂചനയാണ്? ജനാധിപത്യത്തിന്റെ അടിത്തറയായ പ്രതിപക്ഷ ബഹുമാനം തങ്ങള്‍ക്കില്ല എന്നു തന്നെയാണ് ഈ നടപടിയിലൂടെ അവര്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നത്. ജനാധിപത്യ കേരളം ഈ നടപടിക്കെതിരെ ശക്തമായി രംഗത്തുവരുകയാണ് വേണ്ടത്.
കണ്ണൂരില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയുമാണ് ചെയ്തത്.
സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉച്ച മുതല്‍ തന്നെ പോലീസ് മൈതാനത്തിന് ചുറ്റും ആയിരക്കണക്കിന് എല്‍ .ഡി. എഫ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. മൈതാനത്തിന്റെ എല്ലാ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വൈകീട്ട് നാലു മണിയോടെ തന്നെ ഗ്രൗണ്ടിന്റെ നാലു ഗെയിറ്റും പോലീസ് അടച്ചിരുന്നു. അതിനാല്‍ ദേശീയ പാതയില്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി പോലീസ് മൈതാനത്തെത്തിയത്. മുഖ്യമന്ത്രിയെ ഒന്നാം ഗേറ്റിലൂടെ മൈതാനത്തേയ്ക്ക് കൊണ്ടുവരാനായിരുന്നു പോലീസിന്റെ ശ്രമം. ഇതിനിടെയാണ് ആര്‍ .ടി.ഒ. ഓഫീസിന് സമീപത്തു നിന്ന് കല്ലേറുണ്ടായത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ പി.ജയരാജന്‍, എം.വി. ജയരാജന്‍ , പി.കെ.ശ്രീമതി, ഷംസീര്‍ എന്നിവര്‍ മൈതാനത്തിന് സമീപത്തു നില്‍ക്കുമ്പോള്‍ തന്നെയാണ് കല്ലേറുണ്ടായത്. എന്നാല്‍ തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിയുടെ പ്രതികരണം. കല്ല് ചിലപ്പോള്‍ മാനത്തുനിന്ന് വന്നതായിരിക്കാം. ടിപി ചന്ദ്രശേഖരന് വെട്ടേറ്റപോലെ.
കല്ലേറിനു ശേഷവും പ്രവര്‍ത്തകര്‍ നഗരത്തില്‍ സ്ഥാപിച്ച കോണ്‍ഗ്രസിന്റെ കൊടികളും ബോര്‍ഡുകളും നശിപ്പിച്ചു.
സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നടത്തിയ സമരങ്ങളെല്ലാം പ്രതീക്ഷിച്ച പോലെ വിജയിക്കാത്ത സാഹചര്യത്തിലാണ് അതിനെ മറികടക്കാന്‍ വേണ്ടി ഈ അക്രമം നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇത് ഫാസിസം

  1. അവസാന വാചകത്തില്‍ ഒരു തിരുത്ത്‌: “സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നടത്തിയ സമരങ്ങളൊക്കെ പ്രതീക്ഷിച്ചപോലെ തോറ്റുകൊടുത്ത സാഹചര്യത്തിലാണ് വിമര്‍ശനങ്ങളെ മറികടക്കാന്‍ വേണ്ടി ഈ അക്രമം നടത്തിയതെന്നാണ്‌ അരിയാഹാരം കഴിക്കുന്നവര്‍ കരുതുന്നത്.”

Leave a Reply