ഇത് ജനാധിപത്യത്തിന് വെല്ലവിളി

വിവരാവകാശനിയമം, സേവനാവകാശനിയമം, വിദ്യാഭ്യാസാവകാശനിയമം, തൊഴിലുറപ്പു പദ്ധതി തുടങ്ങിയ സര്‍ക്കാര്‍ നടപടികളിലൂടേയും നെഗറ്റീവ് വോട്ട്, കേസിലുള്‍പ്പെട്ടവര്‍ക്ക് അയോഗ്യത തുടങ്ങിയ കോടതി നടപടികളിലൂടേയും ഇന്ത്യന്‍ ജനാധിപത്യം ശക്തിപ്പെടുകയാണ് എന്നാണല്ലോ അവകാശപ്പെടുന്നത്. അതില്‍ കുറെ ശരിയുണ്ടാകാം. എന്നാല്‍ സര്‍ക്കാരിന്റെ ചില നടപടികള്‍ ഒറ്റയടിക്ക് നമ്മെ ഒരുപാട് പുറകോട്ടുവലിക്കുന്ു. അതിലൊന്നാണ് ശൈശവ വിവാഹത്തേയും പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തേയും എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല എന്നത്. അതുഴി രാജ്യത്തെ പകുതി വരുന്ന ഒരു വിഭാഗത്തിനു വിദ്യാഭ്യാസമടക്കമുള്ള ജനാധിപത്യാവകാശങ്ങളാണ് സര്‍ക്കാര്‍ നിഷേധിക്കുന്നത്. .ശൈശവ […]

images

വിവരാവകാശനിയമം, സേവനാവകാശനിയമം, വിദ്യാഭ്യാസാവകാശനിയമം, തൊഴിലുറപ്പു പദ്ധതി തുടങ്ങിയ സര്‍ക്കാര്‍ നടപടികളിലൂടേയും നെഗറ്റീവ് വോട്ട്, കേസിലുള്‍പ്പെട്ടവര്‍ക്ക് അയോഗ്യത തുടങ്ങിയ കോടതി നടപടികളിലൂടേയും ഇന്ത്യന്‍ ജനാധിപത്യം ശക്തിപ്പെടുകയാണ് എന്നാണല്ലോ അവകാശപ്പെടുന്നത്. അതില്‍ കുറെ ശരിയുണ്ടാകാം. എന്നാല്‍ സര്‍ക്കാരിന്റെ ചില നടപടികള്‍ ഒറ്റയടിക്ക് നമ്മെ ഒരുപാട് പുറകോട്ടുവലിക്കുന്ു. അതിലൊന്നാണ് ശൈശവ വിവാഹത്തേയും പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തേയും എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല എന്നത്. അതുഴി രാജ്യത്തെ പകുതി വരുന്ന ഒരു വിഭാഗത്തിനു വിദ്യാഭ്യാസമടക്കമുള്ള ജനാധിപത്യാവകാശങ്ങളാണ് സര്‍ക്കാര്‍ നിഷേധിക്കുന്നത്.
.ശൈശവ വിവാഹം വളരെ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എത്യോപ്യ, തെക്കന്‍ സുഡാന്‍, സിയറ ലയോണ്‍, ഛാഡ്,ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോഴാണ് ഇന്ത്യയുടെ ഈ നടപടി എന്നതാണ് കൗതുകകരം. ശൈശവ വിവാഹം ഏറെ നടക്കുന്ന ബംഗ്ലാദേശും പ്രമേയത്തെ അനുകൂലിച്ചില്ല.
ശൈശവ വിവാഹവും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിര്‍ബന്ധ വിവാഹവും തടയുന്ന പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സംഘടന പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നും ഇത്തരം വിവാഹങ്ങള്‍ മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ രംഗത്ത് ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്. അപ്പോഴാണ് ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ഇത്തരമൊരു നിലപാടെടുത്തത്. ഐക്യരാഷ്ട്രസഭയുടെ സ്ഥിരാംഗത്വത്തിനു വേണ്ടി ഇന്ത്യ പരിശ്രമിക്കുന്ന കാലമാണെന്നു കൂടി ഓര്‍ക്കണം. (ആ പദവി ജനാധിപത്യ വിരുദ്ധമാണെന്നത് വേറെ കാര്യം)
തീര്‍ച്ചയായും ഇത് പെണ്‍കുട്ടികളുടെ മാത്രം പ്രശ്‌നമല്ല. ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. സാമുദായിക ശക്തികളുടെ സമ്മര്‍ദ്ദമാണ് ഇതിനു പുറകിലെന്നു വ്യക്തം. അതിനാല്‍ തന്നെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും സജീവമായി ഇടപെടേണ്ട സന്ദര്‍ഭമാണിത്…….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “ഇത് ജനാധിപത്യത്തിന് വെല്ലവിളി

  1. എത്യോപ്യ, തെക്കന്‍ സുഡാന്‍, സിയറ ലയോണ്‍, ഛാഡ്,ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ ‘അധ;കൃത’ രാഷ്ട്രങ്ങൾക്കും പിന്നിലാണ് “സാരേ ജഹാം സേ അച്ചാ ഹിന്ദുസ്ഥാൻ ” എന്നർത്ഥം .അന്തരംഗം അഭിമാനപൂരിതമാകാൻ ഇനിയെന്തു വേണം!

    • It’s said that India hasn’t signed the UN Resolution. what did it say as a reason for not signing? Anyway,that stand was not correct.

  2. Vite Bank Politics
    Kick Out Maun Mohan And Italian Mafia Pappu an Monia
    To save India

Leave a Reply