ഇതോ തൊഴിലാളിവര്‍ഗ്ഗ സാഹോദര്യം….?

മാത്യു പി.പോള്‍. ഉദാരവല്‍ക്കരണം സാമ്പത്തിക മേഖലയില്‍ വരുത്തിയ മാറ്റങ്ങളില്‍ ഒന്നാണ് തൊഴിലാളി സംഘടനകള്‍ അപ്രസക്തമായത്..അവകാശ സംരക്ഷണത്തിനും, കൂട്ടായ വിലപേശലനുമായി തുടങ്ങിയ യൂണിയനുകള്‍  നേതൃത്വത്തിന്റെ ധന സമ്പാദനത്തിനും,സംഘടിതമായ തെമ്മാടിത്തത്തിനുമായി ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അവയെ വെറുത്തു. പല തൊഴിലാളി സംഘടനകളും, ജനങ്ങളുടെ സ്വെരജീവിതം തടസപ്പെടുത്തുകയും,ജനത്തെ വെല്ലുവിളിക്കുകയും ചെയ്തപ്പോള്‍ കോടതികള്‍ പ്രശ്‌നത്തിലിടപെട്ടു. ഇടതു വലതു വ്യത്യാസമില്ലാതെ തൊഴിലാളി സംഘടനകള്‍ നടത്തിയ കൊള്ളരുതായ്മള്‍ക്ക് അവയെ നയിക്കുന്ന പാര്‍ട്ടികള്‍ ഒത്താശ ചെയ്യുകയും,സര്‍ക്കാരും, സര്‍ക്കാരിന്റെ വാലാട്ടികളായ പൊലീസും അവ കണ്ടില്ലെന്നു നടിക്കുകയും  ചെയ്തു. ഈ […]

1444_1296_1926_2994മാത്യു പി.പോള്‍.

ഉദാരവല്‍ക്കരണം സാമ്പത്തിക മേഖലയില്‍ വരുത്തിയ മാറ്റങ്ങളില്‍ ഒന്നാണ് തൊഴിലാളി സംഘടനകള്‍ അപ്രസക്തമായത്..അവകാശ സംരക്ഷണത്തിനും, കൂട്ടായ വിലപേശലനുമായി തുടങ്ങിയ യൂണിയനുകള്‍  നേതൃത്വത്തിന്റെ ധന സമ്പാദനത്തിനും,സംഘടിതമായ തെമ്മാടിത്തത്തിനുമായി ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അവയെ വെറുത്തു. പല തൊഴിലാളി സംഘടനകളും, ജനങ്ങളുടെ സ്വെരജീവിതം തടസപ്പെടുത്തുകയും,ജനത്തെ വെല്ലുവിളിക്കുകയും ചെയ്തപ്പോള്‍ കോടതികള്‍ പ്രശ്‌നത്തിലിടപെട്ടു. ഇടതു വലതു വ്യത്യാസമില്ലാതെ തൊഴിലാളി സംഘടനകള്‍ നടത്തിയ കൊള്ളരുതായ്മള്‍ക്ക് അവയെ നയിക്കുന്ന പാര്‍ട്ടികള്‍ ഒത്താശ ചെയ്യുകയും,സര്‍ക്കാരും, സര്‍ക്കാരിന്റെ വാലാട്ടികളായ പൊലീസും അവ കണ്ടില്ലെന്നു നടിക്കുകയും  ചെയ്തു.

ഈ സാഹചര്യത്തില്‍ തൊഴിലാളി സംഘടനകളുടെ മരണം ആശ്വാസമായെ ജനം കരുതുകയുള്ളു.എന്നാല്‍ അസംഘടിത തൊഴില്‍ മേഘലകളിലും,പുത്തന്‍ വസായങ്ങളിലും,വിദ്യാഭ്യാസ വിപണനത്തിലും,ആരോഗ്യ കച്ചവടത്തിലും, ഐ റ്റി വ്യവസായത്തിലും വലിയ ചൂഷണത്തിന് ഇതു വഴിവെച്ചു. തൊഴില്‍ വകുപ്പു മന്ത്രി ഇടക്കിടെ നടത്തുന്ന ചില മണ്ടന്‍ പ്രസ്താവനകള്‍ ഒഴികെ ഈ ചൂഷണത്തിനെതിരെ ആരും ഒന്നും ചെയ്യുന്നില്ല. പണക്കൊയ്ത്തു നടക്കുന്ന കെട്ടിട നിര്‍മാണം,  ക്വാറി, ഹോട്ടല്‍, തടിമില്ലുകള്‍. കരാര്‍ജോലികള്‍ എന്നിവയിലാണ് വലിയ
ചൂഷണം നടക്കുന്നത്.ഇവയുടെ ഇരകള്‍ അന്യസംസ്ഥാന തൊഴിലാളികളും.ഐ റ്റി മേഖലയെ വെറുതെ വിടാം. സ്വന്തം സുഖവും, അന്നന്നത്തെ കാര്യങ്ങള്‍ക്കുമപ്പുറം റ്റെക്കികള്‍ക്ക് വേറെ ചിന്തയില്ല.
ആലുവായിലെ സൈറ്റില്‍ തൊഴില്‍ ചെയ്തിരുന്ന മഹാരാഷ്ട്രക്കാരനായ സുഖ്‌റാം എന്ന തൊഴിലാളിക്ക് ജോലിക്കിടെ പരുക്കേറ്റു.ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് മുതലാളി അയാളെ കാറില്‍ കയറ്റി കൊച്ചിയിലെത്തിച്ചു. കുണ്ടനൂരിലെ ബസ്‌റ്റോപ്പിനരികെ അയാളെ ഇരുത്തി ഉടനെ വരാമെന്നു പറഞ്ഞ് മുതലാളി മുങ്ങി.തന്റെ മാലിക് വരുമെന്ന പ്രതീക്ഷയില്‍ ആ പാവം ഒരാഴ്ച പെരുമഴയത്ത് വഴിയരുകില്‍ കാത്തിരുന്നു.ഉദാരമതികള്‍ നല്‍കിയ ഭക്ഷണമാണ് അയാളുടെ ജീവന്‍ നിലനിര്‍ത്തിയത്.ഓഗസ്റ്റ് 12ലെ പത്രങ്ങള്‍ ചിത്രം സഹിതം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും, തൊഴിലാളി സംഘടനകളൊ, രാഷ്ട്രീയക്കാരൊ,ജില്ലാ ഭരണകൂടമൊ തിരിഞ്ഞുനോക്കിയില്ല. ബാറുടമകളുടെ വരെ മനുഷ്യാവകാശത്തില്‍ തല്പരനായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഈ സാധുവിന്റെ അവകാശത്തില്‍ താല്പര്യം കാട്ടിയില്ല.
ജീവനക്കാരെ നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ എറണാകുളം കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും,പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഭരണ, പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സംയുക്തമായി ഓഗസ്റ്റ് 13നു നടത്തിയ പ്രകടനത്തിലും, പ്രതിഷേധ യോഗത്തിലും വനിതകള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പങ്കെടുത്തു. കലക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും, സുതാര്യവുമാക്കാന്‍ പുതിയ കലക്ടര്‍ എടുത്ത തീരുമാനമായിരുന്നു പ്രതിഷേധത്തിനു കാരണമായത്.നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നും,അവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നേതാക്കന്മാര്‍ വാദിക്കുന്നു.
ജീവനക്കാരുടെ എന്തവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്? ഓഫീസില്‍ തോന്നുമ്പോള്‍ വരാനും പോകാനുമുള്ള അവകാശം. ഓഫീസിലിരുന്ന് വര്‍ത്തമാനം പറയാനും,വായിക്കാനും, ആഹരിക്കാനും, തരം കിട്ടിയാല്‍ മദ്യപിക്കാനുമുള്ള അവകാശം.   അപേക്ഷകളും, ആവശ്യങ്ങളുമായി വരുന്ന പാവങ്ങളില്‍ നിന്നു നിര്‍ലോഭം കോഴ വാങ്ങാനുള്ള അവകാശം.

തൊഴിലാളി ഐക്യം സിന്ദാബാദ്

www.mathewpaulvayalil.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply