ഇതോ അമേരിക്ക

അമേരിക്കയിലെ ഫെര്‍ഗൂസനില്‍ പൊലീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന്‍െറ ഘാതകന്‌ കോടതി ക്‌ളീന്‍ ചിറ്റ്‌ നല്‍കിയതിനെതിരെ കഴിഞ്ഞദിവസം ആരംഭിച്ച പ്രതിഷേധം ശക്തമാകുകയാണ്‌. സംസ്‌കാരസമ്പന്നവും മനുഷ്യാവകാശങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്തവരുമെന്ന അമേരിക്കയുടെ മുഖംമൂടിയാണ്‌ ഈ സംഭവത്തോടെ ഒരിക്കല്‍ കൂടി കൊഴിഞ്ഞു വീഴുന്നത്‌. മറ്റുരാജ്യങ്ങളിലെ മനുഷ്യാവകാശവിഷയങ്ങളില്‍ അമിതമായ താല്‍പ്പര്യം കാണിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തോട്‌ സ്വന്തം കാലിലെ മന്തിന്റെ കാര്യമാണ്‌ ഓര്‍മ്മിപ്പിക്കേണ്ടത്‌. ആഗസ്റ്റ്‌ ഒമ്പതിനാണ്‌ മൈക്കിള്‍ ബ്രൗണ്‍ എന്ന 18കാരന്‍ കൊല്ലപ്പെട്ടത്‌. മോഷണശ്രമത്തിനിടെ, ബ്രൗണ്‍ കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു പൊലീസ്‌ ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍, അകാരണമായി […]

downloadഅമേരിക്കയിലെ ഫെര്‍ഗൂസനില്‍ പൊലീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന്‍െറ ഘാതകന്‌ കോടതി ക്‌ളീന്‍ ചിറ്റ്‌ നല്‍കിയതിനെതിരെ കഴിഞ്ഞദിവസം ആരംഭിച്ച പ്രതിഷേധം ശക്തമാകുകയാണ്‌. സംസ്‌കാരസമ്പന്നവും മനുഷ്യാവകാശങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്തവരുമെന്ന അമേരിക്കയുടെ മുഖംമൂടിയാണ്‌ ഈ സംഭവത്തോടെ ഒരിക്കല്‍ കൂടി കൊഴിഞ്ഞു വീഴുന്നത്‌. മറ്റുരാജ്യങ്ങളിലെ മനുഷ്യാവകാശവിഷയങ്ങളില്‍ അമിതമായ താല്‍പ്പര്യം കാണിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തോട്‌ സ്വന്തം കാലിലെ മന്തിന്റെ കാര്യമാണ്‌ ഓര്‍മ്മിപ്പിക്കേണ്ടത്‌.
ആഗസ്റ്റ്‌ ഒമ്പതിനാണ്‌ മൈക്കിള്‍ ബ്രൗണ്‍ എന്ന 18കാരന്‍ കൊല്ലപ്പെട്ടത്‌. മോഷണശ്രമത്തിനിടെ, ബ്രൗണ്‍ കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു പൊലീസ്‌ ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍, അകാരണമായി ഡാരന്‍ വില്‍സന്‍ വെടിവെക്കുകയായിരുന്നുവെന്ന്‌ പിന്നീട്‌ തെളിഞ്ഞു. വെടിവെച്ച ഡാരന്‍ വില്‍സനെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന്‌, ഫെര്‍ഗൂസനിലും പരിസര പ്രദേശങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. വംശീയ വിദ്വേഷമാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ കറുത്തവര്‍ഗക്കാരുടെ പരാതി. ജൂറിയുടെ തീരുമാനം ബ്രൗണിന്റെ കുടുംബം തള്ളിയിരുന്നു.
സംഭവത്തിനെതിരായ പ്രതിഷേധം ഇപ്പോള്‍ മറ്റു നഗരങ്ങളിലേക്കെങ്കിലും വ്യാപിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. പ്രകടനങ്ങള്‍ താരതമ്യേന സമാധാനപരമായിരുന്നുവെങ്കിലും ഓക്ലന്‍ഡ്‌, കാലിഫോര്‍ണിയ, ഫെര്‍ഗൂസണ്‍, ന്യൂയോര്‍ക്ക്‌, സില്‍വിലാന്‍ഡ്‌, ലോസ്‌ആഞ്‌ജലിസ്‌, അറ്റ്‌ലാന്റ, പോര്‍ട്ട്‌ ലന്‍ഡ്‌, ചിക്കാഗോ, ബോസ്റ്റണ്‍ നഗരങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. ലോസ്‌ ആഞ്‌ജലസ്‌, ഒഹായോ, ക്‌ളീവ്‌ലന്‍ഡ്‌ എന്നീ നഗരങ്ങളില്‍ പാതകള്‍ ഉപരോധിച്ചു. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ബ്രഡ്‌ജ്‌ പ്രക്ഷോഭകര്‍ കൈയേറി. ഷികാഗോയില്‍ മേയറെ സമരക്കാര്‍ ഉപരോധിച്ചു. വിവിധ നഗരങ്ങളിലായി 200ഓളം പേര്‍ അറസ്റ്റിലായി.
ഫെര്‍ഗൂസനില്‍ ഇന്നലെയും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. നിരവധി പൊലീസ്‌ വാഹനങ്ങള്‍ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. 40ലധികം ആളുകളെ ഇവിടെനിന്ന്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പൊലീസ്‌ പ്രക്ഷോഭകര്‍ക്കുനേരെ പലതവണ കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഫെര്‍ഗൂസനില്‍ അടിയന്തിരാവസ്ഥയെ അതിജീവിച്ചാണ്‌ ജനങ്ങള്‍ തെരുവിലിറങ്ങിയത്‌. സാന്‍ഫ്രാന്‍സിസ്‌കോയില്‍ പോലീസിന്റെ കാര്‍ അടിച്ചുതകര്‍ത്ത പ്രതിഷേധക്കാര്‍ ഒട്ടേറെ കടകള്‍ ആക്രമിക്കുകയും ചെയ്‌തു.
ഷികാഗോയില്‍ കനത്ത പ്രതിഷേധം നടക്കുമ്പോള്‍ നഗരത്തില്‍ പ്രസിഡന്‍റ്‌ ഒബാമയുമുണ്ടായിരുന്നു. ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും കോടതിവിധി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply