ഇതെന്തു പോലീസ്…….

ജനമൈത്രിയെ കുറിച്ച് എത്ര ഗീര്‍വാണങ്ങള്‍ വിട്ടാലും നമ്മുടെ പോലീസ് നന്നാകില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. മുഖ്യമന്ത്രിയെ തടഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ച പോലീസ് നടപടി മറ്റെന്തിന്റെ സൂചനയാണ്? തെമ്മാടിയായ ആ പോലീസുകാരനെ ഉടനടി പിരിച്ചുവിടണം. അല്ലെങ്കില്‍ അതു നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും. മുഖ്യമന്ത്രിയെ തടയുകയും ചീമുട്ടയെറിയുകയും ചെയ്യുന്ന എല്‍ഡിഎഫ് സമരം ശരിയോ തെറ്റോ എന്നത് വേറെ പ്രശ്‌നം. എന്നാല്‍ പോലീസിന്റെ തൊഴില്‍ എന്താണ്? മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുക്കണം. ശരിയാണ്. എന്നാല്‍ അത് സമരക്കാരെ മര്‍ദ്ദിക്കാനുള്ള […]

Kerala_police_EPS

ജനമൈത്രിയെ കുറിച്ച് എത്ര ഗീര്‍വാണങ്ങള്‍ വിട്ടാലും നമ്മുടെ പോലീസ് നന്നാകില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. മുഖ്യമന്ത്രിയെ തടഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ച പോലീസ് നടപടി മറ്റെന്തിന്റെ സൂചനയാണ്? തെമ്മാടിയായ ആ പോലീസുകാരനെ ഉടനടി പിരിച്ചുവിടണം. അല്ലെങ്കില്‍ അതു നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും.
മുഖ്യമന്ത്രിയെ തടയുകയും ചീമുട്ടയെറിയുകയും ചെയ്യുന്ന എല്‍ഡിഎഫ് സമരം ശരിയോ തെറ്റോ എന്നത് വേറെ പ്രശ്‌നം. എന്നാല്‍ പോലീസിന്റെ തൊഴില്‍ എന്താണ്? മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുക്കണം. ശരിയാണ്. എന്നാല്‍ അത് സമരക്കാരെ മര്‍ദ്ദിക്കാനുള്ള ലൈസന്‍സല്ല. അതും ഒരാളെ വളഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് പാന്റ്‌സിസിന്റെ സിബ്ബൂരി…… നാണമില്ലല്ലോ ഇത്തരത്തില്‍ നിയമപാലനം നിര്‍വ്വഹിക്കാന്‍. കാതിക്കുടം സമരക്കാരെ ഭീകരമായി മര്‍ദ്ദിച്ചപ്പോള്‍ ഹൈക്കോടതി ചൂണ്ടികാട്ടിയത് എന്താണ്? കമ്പനിക്ക് സംരക്ഷണം നല്‍കാനുള്ള അനുമതി സമരക്കാരെ മര്‍ദ്ദിക്കാനുള്ളതല്ല എന്ന്. അതിവിടേയും ബാധകമാണ്.
ഇന്ത്യക്കാരെ അടിച്ചമര്‍ത്തി ഭരിക്കാന്‍ വെള്ളക്കാരുണ്ടാക്കിയ പോലീസ് സംവിധാനം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അടിസ്ഥാനപരമായി അതിനൊരു മാറ്റവുമില്ല. മാറ്റാന്‍ ആത്മാര്‍ത്ഥമായ ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. ഉണ്ടെങ്കില്‍ തന്നെ പോലീസിന്റെ ആത്മവീര്യത്തെ അതു തകര്‍ക്കുമെന്ന പേരില്‍ തടയപ്പെടാറാണ് പതിവ്. പോലീസ് ജനങ്ങളുടെ സുഹൃത്തെണെന്ന് പറയുന്ന ജനമൈത്രി സംവിധാനത്തെ പോലും എതിര്‍ക്കുന്നവര്‍ കേരളപോലീസിന്റെ തലപ്പത്തുണ്ട്. പോലീസില്‍ ചേരുന്ന ഭേദപ്പെട്ട ചെറുപ്പക്കാര്‍പോലും വളരെ പെട്ടെന്ന് മര്‍ദ്ദകരായി മാറുന്ന കാഴ്ചയും കാണാം. ഇവരില്‍ പലരും നേരത്തെ ഡിവൈഎഫ്‌ഐക്കാരും യൂത്ത് കോണ്‍ഗ്രസ്സുകാരും മറ്റുമാണെന്നത് വേറെ കാര്യം. ഭരിക്കുന്നവരാകട്ടെ പലപ്പോഴും പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു.
ജനങ്ങളോടുള്ള പോലീസിന്റെ വെല്ലുവിളിക്ക് മികച്ച ഉദാഹരണം നമ്മുടെ നിരത്തുകളില്‍ കാണാം. പരിശോധനക്കായി വാഹനങ്ങള്‍ തടയുന്ന രീതിയാണത്. നിയമവിരുദ്ധവുമാണത്. കൈനീട്ടി നിര്‍ത്തുന്ന വാഹനത്തിനരികെ ചെന്ന് സോറി പറഞ്ഞ് വേണം പരിശോധിക്കാന്‍. ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങേണ്ടതില്ല. മറിച്ച് എന്താണ് നടക്കുന്നത്? മുണ്ടിന്റെ കുത്തഴിച്ച് കുറ്റവാളിയെപോലെ നില്‍ക്കേണ്ട അവസ്ഥയിലാണ് വാഹനമോടിക്കുന്നവര്‍. ഒളിഞ്ഞു നിന്ന് ചാടി വീണുള്ള പോലീസിന്റെ പരിശോധന എത്രയോ അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
അതേസമയം ജനവിരുദ്ധമായ നടപടികള്‍ക്കെതിരെ പോലീസില്‍നിന്നുപോലും ചെറിയ ശബ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാമചന്ദ്രന്‍ നായരുടേയും വിനയയുടേയും ആത്മകഥകള്‍ മുതല്‍ സാധാരണ പോലീസുകാരനായ വില്‍സണ്‍ രചിച്ച ജനാധിപത്യത്തിലെ പോലീസ് എന്ന പുസ്തകം വരെ അതില്‍ ഉള്‍പ്പെടും. മുകളില്‍നിന്നുള്ള ഉത്തരവ് പ്രകാരം വര്‍ഗ്ഗീസിനെ വെടിവെച്ചുകൊന്നതിന്റെ ദുഖഭാരമാണ് രാമചന്ദ്രന്‍ നായരുടെ പുസ്തകത്തിലെങ്കില്‍ പോലീസിലെ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയാണ് വിനയ പുസ്തകമെഴുതിയത്. മുത്തങ്ങ വെടിവെപ്പില്‍ പങ്കെടുക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് വില്‍സന്‍ തന്റെ പുസ്തകം രചിച്ചത്. ഈ പുസ്തകങ്ങലെങ്കിലും നമ്മുടെ പോലീസുകാര്‍ വായിച്ചെങ്കില്‍…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply