ഇതെന്താ വെള്ളരിക്കാ പട്ടണമോ കുരുവിള…?

തന്നെ ചൂണ്ടികാട്ടി മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട ഒരു ആന്‍ഡ്രൂസ് എന്തോ പറഞ്ഞു, തനിക്ക് സോളാര്‍ പവര്‍ പദ്ധതി തരപ്പെടുത്തി തരാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായി പിന്നീട് ആന്‍ഡ്രൂസ് പഅറിയിച്ചു, അതിനായി ആന്‍ഡ്രൂസിന് ഒരു കോടിയേക്കാള്‍ കൂടുതല്‍ തുക നല്‍കി – ജെ ജെ പ്ലാന്റേഷന്‍ ഉടമ എം കെ കുരുവിളയുടേതാണ് ഈ വാക്കുകള്‍. ഇതെന്താ വെള്ളരിക്കാ പട്ടണമോ? അതോ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയതോ? പിന്നീട് പദ്ധതി കിട്ടാതായപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഇങ്ങനെയൊരു ബന്ധുവിനെ ഓര്‍ക്കുന്നില്ലെന്നു മുഖ്യമന്ത്രി സമ്മതിച്ചതായും […]

images

തന്നെ ചൂണ്ടികാട്ടി മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട ഒരു ആന്‍ഡ്രൂസ് എന്തോ പറഞ്ഞു, തനിക്ക് സോളാര്‍ പവര്‍ പദ്ധതി തരപ്പെടുത്തി തരാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായി പിന്നീട് ആന്‍ഡ്രൂസ് പഅറിയിച്ചു, അതിനായി ആന്‍ഡ്രൂസിന് ഒരു കോടിയേക്കാള്‍ കൂടുതല്‍ തുക നല്‍കി – ജെ ജെ പ്ലാന്റേഷന്‍ ഉടമ എം കെ കുരുവിളയുടേതാണ് ഈ വാക്കുകള്‍. ഇതെന്താ വെള്ളരിക്കാ പട്ടണമോ? അതോ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയതോ? പിന്നീട് പദ്ധതി കിട്ടാതായപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഇങ്ങനെയൊരു ബന്ധുവിനെ ഓര്‍ക്കുന്നില്ലെന്നു മുഖ്യമന്ത്രി സമ്മതിച്ചതായും എങ്കിലും അന്വേഷിക്കാന്‍ ഉത്തരവിട്ടതായും കുരുവിള സമ്മതിച്ചു. അന്വേഷിക്കാന്‍ ഉത്തരവിട്ടതായി തനിക്കര്‍മ്മയുണ്ടെന്നും എന്നാല്‍ പിന്നീട് പരാതിക്കാരന്‍ സഹകരിച്ചില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സോളാറുമായി ബന്ധപ്പെട്ട് എന്തോ എവിടേയോ ചീഞ്ഞുനാറുന്നു എന്നത് ശരി. എന്നാല്‍ കിട്ടിയ അവസരം മുതലാക്കി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരും ഇറങ്ങിയിട്ടുണ്ട്. അതില്‍ പ്രമുഖന്‍ പി സി ജോര്‍ജ്ജാണ്. 29000 കോടി രൂപയുടെ അഴിമതിക്കായിരുന്നു പ്ലാന്‍ എന്നാണ് ജോര്‍ജ്ജിന്റെ ഭാഷ്യം. ശരിയാണ്, കേരളത്തിലെ എല്ലാ വീടുകളിലും ബിജുവിന്റെ സോളാര്‍ സ്ഥാപിച്ചാല്‍ ആ തുകയാകും. അതിന് ബിജു ആഗ്രഹിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ പിസി ജോര്‍ജ്ജിന്റെ വാക്കുകളില്‍ കയറി പിടിച്ചാണ് വിഎസും കൂട്ടരും രംഗത്തിറങ്ങിയിരിക്കുന്നത്. അപ്പോഴിതാ വിഎസിനും ജോര്‍ജ്ജിന്റെ അടി. വിഎസിന്റെ സ്റ്റാഫിനും സംഭവവുമായി ബന്ധമുണ്ടായിരുന്നു എന്ന്.
സോളാര്‍ അഴിമതി കെട്ടുകഥയണെന്നല്ല പറയുന്നത്. കിട്ടിയ അവസരം മുതലാക്കാന്‍ രംഗത്തിറങ്ങുന്നവരുടെ വാക്കുകളില്‍ കുടുങ്ങുരുതെന്ന് പറയാന്‍ മാത്രം. കുരുവിളയുടെ ഉദ്ദേശം എന്താണാവോ? അതല്ല കുരുവിള പറയുന്നത് സത്യമാണെങ്കിസ്# പ്രശ്‌നം ഗുരുതരമാണ് താനും. കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply