ഇതിഹാസമല്ല ചരിത്രം

എം.ജി.എസ് നാരായണന്‍ സമകാലിക ഹിന്ദുത്വവാദികള്‍ രാമായണത്തെ ചരിത്രമാക്കാന്‍ വാശിപിടിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. രാമായണത്തെ ചരിത്രഗ്രന്ഥമായി കാണാനാവില്ല. ആദികാവ്യമായ രാമായണത്തിലെ സംഭവങ്ങളെല്ലാം ഭക്തി ലഹരി വല്ലാതെ തലക്കുപിടിച്ചവര്‍ക്കേ സത്യമായി കാണാന്‍ കഴിയൂ. പുഷ്പകവിമാനം, ഹനുമാന്റെ ലങ്കായാത്ര, 10 തലയുള്ള രാവണന്‍ ഇവയൊക്കെ കല്‍പിത കഥകളാണെന്ന് ആര്‍ക്കും ബോധ്യമാകും. കൃതിയില്‍ യാഥാര്‍ഥ്യത്തിന്റെ ചില അംശങ്ങള്‍ ഉണ്ടെന്നല്ലാതെ അത് ചരിത്രമല്ല. ഇതിഹാസത്തെ തരംതാഴ്ത്താനല്ല ഇതു പറയുന്നത്. കഥയെയും ചരിത്രത്തെയും അവയുടേതായ രീതിയില്‍ കാണാന്‍ ശ്രമിക്കണമെന്നു മാത്രമാണ് പറയുന്നത്. വേദേതിഹാസങ്ങളില്‍ കേരളത്തെ പരാമര്‍ശിക്കുന്നുണ്ടെന്നതും സങ്കല്‍പമാണ്. […]

mgsഎം.ജി.എസ് നാരായണന്‍

സമകാലിക ഹിന്ദുത്വവാദികള്‍ രാമായണത്തെ ചരിത്രമാക്കാന്‍ വാശിപിടിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. രാമായണത്തെ ചരിത്രഗ്രന്ഥമായി കാണാനാവില്ല. ആദികാവ്യമായ രാമായണത്തിലെ സംഭവങ്ങളെല്ലാം ഭക്തി ലഹരി വല്ലാതെ തലക്കുപിടിച്ചവര്‍ക്കേ സത്യമായി കാണാന്‍ കഴിയൂ. പുഷ്പകവിമാനം, ഹനുമാന്റെ ലങ്കായാത്ര, 10 തലയുള്ള രാവണന്‍ ഇവയൊക്കെ കല്‍പിത കഥകളാണെന്ന് ആര്‍ക്കും ബോധ്യമാകും. കൃതിയില്‍ യാഥാര്‍ഥ്യത്തിന്റെ ചില അംശങ്ങള്‍ ഉണ്ടെന്നല്ലാതെ അത് ചരിത്രമല്ല. ഇതിഹാസത്തെ തരംതാഴ്ത്താനല്ല ഇതു പറയുന്നത്. കഥയെയും ചരിത്രത്തെയും അവയുടേതായ രീതിയില്‍ കാണാന്‍ ശ്രമിക്കണമെന്നു മാത്രമാണ് പറയുന്നത്.
വേദേതിഹാസങ്ങളില്‍ കേരളത്തെ പരാമര്‍ശിക്കുന്നുണ്ടെന്നതും സങ്കല്‍പമാണ്. ചില വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് പലരും ഇത്തരത്തിലുള്ള നിഗമനത്തിലത്തെുന്നത്. ഇതു ചൂണ്ടിക്കാട്ടി കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അശോകശാസനങ്ങളില്‍ പരാമര്‍ശിക്കുന്നത് കേരളത്തെ കുറിച്ചല്ല. സെന്റ് തോമസ് കേരളത്തില്‍ വന്ന് ബ്രാഹ്മണരെയടക്കം മതപരിവര്‍ത്തനം ചെയ്യിച്ചുവെന്ന വിശ്വാസവും കാലനീതിവെച്ച് പരിഗണിക്കുമ്പോള്‍ വസ്തുതാപരമല്ല.
തീര്‍ച്ചയായും പൂര്‍ണതയുള്ള വസ്തുനിഷ്ഠമായ ചരിത്രരചന അസാധ്യമാണ്. എന്നാല്‍, വസ്തുതയോട് വളരെയേറെ ചേര്‍ന്നുനില്‍ക്കുന്ന രീതിയിലുള്ള രചന സാധ്യമാണ്. സാഹിത്യകൃതികളെ പിഴിഞ്ഞെടുത്ത് ചരിത്രം ചോര്‍ത്തിയെടുക്കാന്‍ എക്കാലവും ശ്രമം നടന്നിട്ടുണ്ട്. ചരിത്രം പലപ്പോഴും ആദര്‍ശത്തിന് വഴങ്ങാറില്ല. യഥാര്‍ഥ കഥകളെക്കാള്‍ ജനമനസ്സുകളുടെയും സമൂഹത്തിന്റെയും യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കാന്‍ അവക്കാകുമെങ്കിലും കല്‍പിത കഥകളായി തന്നെ അവതുടരും. ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ തമ്മില്‍ യഥാര്‍ഥത്തില്‍ വിഭജനം സാധ്യമല്ല. ചരിത്രകാരനെ സംബന്ധിച്ചിടത്തോളം ഭൂതകാല പഠനം അത്യന്തം ദുഷ്‌കരമാണ്. കഴിഞ്ഞകാലത്തുനടന്ന കാര്യങ്ങള്‍ അതേപടി ചികഞ്ഞെടുക്കാന്‍ ചരിത്രകാരന്റെ കൈവശം യന്ത്ര, മാന്ത്രിക ശക്തികളൊന്നുമില്ല. ഒരു സമൂഹം അപ്രത്യക്ഷമാകുമ്പോള്‍ ആ സംസ്‌കാരത്തിന്റെ അഞ്ചിലൊന്നോ പത്തിലൊന്നോ ഭാഗം മാത്രമാണ് പിന്നെ അവശേഷിക്കുന്നത്. അവയാകട്ടെ പ്രാധാന്യം ഉള്ളവയാകണമെന്നുമില്ല. അപൂര്‍വമായ പ്രമാണങ്ങളില്‍നിന്ന് അര്‍ധസത്യങ്ങള്‍ നിറഞ്ഞ രചനകളില്‍നിന്ന് ചരിത്രത്തെ പുന$സൃഷ്ടിക്കുകയാണ് ചരിത്രകാരന്‍ ചെയ്യുന്നത്.
അടുത്തകാലം വരെ സാഹിത്യരചനകളെയാണ് ചരിത്രകാരന്മാര്‍ ആശ്രയിച്ചത്.
പുരാവസ്തുശാസ്ത്രത്തിന്റെ ഉദയത്തോടെയാണ് ചരിത്ര രചനയില്‍ വിപ്‌ളവകരമായ മാറ്റമുണ്ടായതെ്. ചരിത്രത്തിന് ശാസ്ത്രീയ അടിത്തറ പാകാന്‍ പുരാവസ്തുശാസ്ത്രത്തിന് കഴിഞ്ഞു. എന്നാല്‍, കേരളത്തില്‍ ആര്‍ക്കിയോളജിസ്റ്റ് ഇല്ലാത്ത വകുപ്പായാണ് പുരാവസ്തുവകുപ്പ് തുടരുന്നത്. അതാണ് ആദ്യം മാറ്റിയെടുക്കേണ്ടത്.

എം.കെ. സാനു ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ കൊച്ചി സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ‘കല്‍പിത കഥയാകരുത് ചരിത്രം’ വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

കടപ്പാട് – മാധ്യമം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply