ഇതാണ് ബന്ദ്

എതിര്‍പാര്‍ട്ടിക്കാര്‍ തുറിച്ചുനോക്കിയാല്‍ പോലും ഹര്‍ത്താലും ബന്ദും നടത്തുന്ന മലയാളിരാഷ്ട്രീയക്കാര്‍ക്ക് ഇതാ ഒരുപാഠം ബാംഗ്ലൂരില്‍ നിന്ന്. ബാംഗ്ലൂരടക്കമുള്ള നഗരങ്ങളില്‍ രാഷ്ട്രീയപ്രബുദ്ധതയില്ല എന്നാണല്ലോ നമ്മുടെ പൊതുവിമര്‍ശനം. കാരണം അവിടെ ഹര്‍ത്താലും ബന്ദുമൊന്നും നടക്കുന്നില്ല.എ ന്നാലിതാ രാജ്യം നേരിടുന്ന ഏറ്റവും പ്രസക്തമായ വിഷയത്തില്‍ ഇന്ന് ബാംഗ്ലൂരില്‍ ബന്ദു നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ എത്രനടന്നിട്ടും നാം ഇത്തരമൊരു ബന്ദിനു ഇതുവരേയും തയ്യാറായിട്ടില്ല. സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വിവിധ കന്നട സംഘടനകള്‍ ഇന്ന് ‘ബാംഗ്ലൂര്‍ ബന്ദ്’ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം […]

bbഎതിര്‍പാര്‍ട്ടിക്കാര്‍ തുറിച്ചുനോക്കിയാല്‍ പോലും ഹര്‍ത്താലും ബന്ദും നടത്തുന്ന മലയാളിരാഷ്ട്രീയക്കാര്‍ക്ക് ഇതാ ഒരുപാഠം ബാംഗ്ലൂരില്‍ നിന്ന്. ബാംഗ്ലൂരടക്കമുള്ള നഗരങ്ങളില്‍ രാഷ്ട്രീയപ്രബുദ്ധതയില്ല എന്നാണല്ലോ നമ്മുടെ പൊതുവിമര്‍ശനം. കാരണം അവിടെ ഹര്‍ത്താലും ബന്ദുമൊന്നും നടക്കുന്നില്ല.എ ന്നാലിതാ രാജ്യം നേരിടുന്ന ഏറ്റവും പ്രസക്തമായ വിഷയത്തില്‍ ഇന്ന് ബാംഗ്ലൂരില്‍ ബന്ദു നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ എത്രനടന്നിട്ടും നാം ഇത്തരമൊരു ബന്ദിനു ഇതുവരേയും തയ്യാറായിട്ടില്ല.
സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വിവിധ കന്നട സംഘടനകള്‍ ഇന്ന് ‘ബാംഗ്ലൂര്‍ ബന്ദ്’ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ബന്ദ്.
അവശ്യമേഖലകളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധം സമാധാനപരമാകണമെന്നും അക്രമം നടത്തുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമം അനുസരിച്ച് കേസെടുക്കുമെന്നും ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. നഗരത്തില്‍ സാധാരണപോലെ ബസ്സ് സര്‍വീസ് നടത്തുമെന്ന് ബി.എം.ടി.സി.യും അറിയിച്ചു. നഗരത്തിലെ ചില ഐ.ടി. സ്ഥാപനങ്ങളും സ്വകാര്യ സ്‌കൂളുകളും അവധി പ്രഖ്യാപിച്ചു. അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മെട്രോ സര്‍വീസിനെ ബന്ദ് ബാധിക്കല്ലെന്നാണ് കരുതുന്നത്. ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.  അതേസമയം കര്‍ണാടക ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനോട് എല്ലാവരും സഹകരിക്കണമെന്ന് കന്നട സംഘടനാ നേതാവ് വറ്റല്‍ നാഗരാജ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് റാലി നടത്തും. പോലീസുകാര്‍ക്ക് പുറമെ 20 പ്ലാറ്റൂണ്‍ കര്‍ണാടക റിസര്‍വ് പോലീസ് സേനാംഗങ്ങളെയും 1000 ഹോം ഗാര്‍ഡുമാരെയും സുരക്ഷയ്ക്കായി നിയോഗിക്കും.
ബന്ദ് എത്രമാത്രം വിജയിക്കുമെന്ന് പറയാനാകില്ല. കാരണം ഈ സമരമുറ കാര്യമായി ഉപയോഗിക്കാത്തവരാണല്ലോ മെട്രോനഗരവാസികള്‍. എന്നാലും ജനസംഖ്യയുടെ പകുതി വരുന്ന ഒരു വിഭാഗം നേരിടുന്ന ഇത്രയും ഗൗരവമായ വിഷയത്തില്‍ ബന്ദിനാഹ്വാനം ചെയ്ത സംഘടനകളെ അഭിനന്ദിക്കണം.
രണ്ടുകൊച്ചുകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളാണ് ഇപ്പോള്‍ ബന്ദിനുള്ള കാരണം. കഴിഞ്ഞ ദിവസം വീട്ടില്‍ ആളില്ലാത്ത സമയത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവമുണ്ടായി. മഗഡി റോഡിന് സമീപം സകുന്തകട്ടയിലാണ് സംഭവം. പ്രതിയായ പ്രദേശവാസിയായ ശ്രീനിവാസനെ (28) അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 376ാം വകുപ്പ്, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
ഏതനും ദിവസം മുമ്പായിരുന്നു ആറ് വയസ്സുകാരി സ്‌കൂളില്‍ പീഡിപ്പിക്കപ്പെട്ടത്. അതിനെതിരെ നഗരത്തില്‍ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് വീണ്ടും പീഡനക്കേസ് പുറത്ത് വരുന്നത്. രണ്ടുസംഭവങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുപോലും തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കാനും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് ഐടി നഗരം ബന്ദ് നടത്തുന്നത്. ഇതില്‍നിന്ന് പാഠം പഠിക്കേണ്ടത് കേരളമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply