ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ലേബര്‍ ക്യാമ്പിനുള്ള അഞ്ചരക്കോടി പാഴായി.

സി.എസ്. സിദ്ധാര്‍ത്ഥന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പ് നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ അഞ്ചരക്കോടി രൂപ പാഴായി. ഇതര സംസ്ഥാനതൊഴിലാളികള്‍ക്കു മെച്ചപ്പെട്ട താമസസൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ലേബര്‍ ക്യാമ്പുകള്‍ നിര്‍മിക്കാന്‍ 2013ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2013 2014, 2014 2015 ബജറ്റുകളില്‍ യഥാക്രമം രണ്ടരക്കോടിയും മൂന്നുകോടിയും രൂപ നീക്കിവയ്ക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ സംസ്ഥാനത്ത് ഒരു ലേബര്‍ക്യാമ്പു പോലും തുറന്നിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള ജില്ലാ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായി തൊഴില്‍വകുപ്പിനു […]

ithara

സി.എസ്. സിദ്ധാര്‍ത്ഥന്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പ് നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ അഞ്ചരക്കോടി രൂപ പാഴായി. ഇതര സംസ്ഥാനതൊഴിലാളികള്‍ക്കു മെച്ചപ്പെട്ട താമസസൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ലേബര്‍ ക്യാമ്പുകള്‍ നിര്‍മിക്കാന്‍ 2013ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2013 2014, 2014 2015 ബജറ്റുകളില്‍ യഥാക്രമം രണ്ടരക്കോടിയും മൂന്നുകോടിയും രൂപ നീക്കിവയ്ക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ സംസ്ഥാനത്ത് ഒരു ലേബര്‍ക്യാമ്പു പോലും തുറന്നിട്ടില്ല.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള ജില്ലാ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായി തൊഴില്‍വകുപ്പിനു കീഴില്‍ ഭവനം ഫൗണ്ടേഷന്‍ കേരള എന്ന കമ്പനിയും രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് കിന്‍ഫ്ര നല്‍കിയ ഭൂമിയില്‍ ക്യാമ്പ് നിര്‍മിക്കാനുള്ള ശ്രമത്തിലാണു തൊഴില്‍വകുപ്പ്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള കോഴിക്കോട്, കൊച്ചി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ പദ്ധതിക്കു വേണ്ട ഭൂമി കണ്ടെത്താന്‍ പോലും വകുപ്പിനായിട്ടില്ല.
സംസ്ഥാനത്തുടനീളം ജോലി സ്ഥലങ്ങളോടു ചേര്‍ന്നുള്ള ഇടുങ്ങിയ മുറികളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്നത്. പെരുമ്പാവൂരിലും കോഴിക്കോട് വാണിമേലും ഇവര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷം പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകുന്നതായി ആരോഗ്യവകുപ്പു നിരവധി തവണ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പദ്ധതി മുടങ്ങിയതിനാല്‍ അവരെക്കുറിച്ച് കൃത്യമായ യാതൊരു കണക്കുമില്ല തൊഴില്‍ വകുപ്പിന്. ഇവരുടെ രജിസ്‌ട്രേഷന്‍ പദ്ധതി കര്‍ശനമായി നടപ്പിലാക്കുമെന്നു യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നാലുതവണ പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതി പ്രകാരവും പോലീസ്, തൊഴില്‍ വകുപ്പ് മുഖേനയും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. കേരള കമ്പള്‍സറി രജിസ്‌ട്രേഷന്‍ ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആക്ട് 2012 നിയമപ്രകാരം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായിരുന്നു തൊഴില്‍ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. വിവിധ ജില്ലകളിലുള്ള കുടിയേറ്റ ക്ഷേമനിധി ബോര്‍ഡ് മുഖേന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഓരോ തൊഴില്‍ ക്യാമ്പിലുമെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനുണ്ടാവുന്ന കാലതാമസം പദ്ധതിക്കു തടസമായി.
തുടര്‍ന്നായിരുന്നു ആഭ്യന്തരവകുപ്പ് അതതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന നിര്‍ദേശം വന്നത്. തൊഴിലാളികളുടെ ഫോട്ടോ, വിരലടയാളം, മൊബൈല്‍ നമ്പര്‍, അവരുടെ ജന്മനാട്ടിലെ വിലാസം, അവിടുത്തെ ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിച്ചു അവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയായിരുന്നു ലക്ഷ്യം.
അതും നടപ്പായില്ല. പോലീസ് സ്‌റ്റേഷനുകളില്‍ അന്യദേശ തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ മൈഗ്രന്റ് ലേബേഴ്‌സ് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. ഇതുപ്രകാരം രജിസ്റ്റര്‍ എല്ലാ സ്‌റ്റേഷനുകളിലുമുണ്ടെങ്കിലും വിവരങ്ങള്‍ മാത്രമില്ല.

കൂടെ വായിക്കാന്‍

6588 ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ തൊഴില്‍വകുപ്പ്, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി. 82 സ്ഥാപനങ്ങള്‍/ക്യാമ്പുകള്‍ക്ക് നോട്ടീസ് നല്‍കിയതായും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത പതിനാറു കുട്ടികളെ ക്യാമ്പുകളില്‍ കണ്ടെത്തി. ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കാനുള്ള നിര്‍ദേശം നല്‍കി. ഭാഗികമായി കുത്തിവെപ്പ് എടുത്ത 147 കുട്ടികളെയും കണ്ടെത്തി. മലമ്പനി സ്ഥിരീകരണത്തിനായി (പനിയുള്ളവരുടെ മാത്രം) 4342 രക്ത സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. മന്തുരോഗം സംശയിക്കുന്ന 10 പേരെയും കുഷ്ഠരോഗം സംശയിക്കുന്ന 32 പേരെയും മറ്റുരോഗമുള്ള 232 പേരെയും കണ്ടെത്തി. കൊതുകു വളരാനിടയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തിയതിന് 143 ക്യാമ്പുകള്‍ക്കും കക്കൂസുകുഴിയുടെ മൂടി ശരിയായി സൂക്ഷിക്കാത്തതിനു 30 ക്യാമ്പുകള്‍ക്കും മലിനജലം പുറത്തേക്കൊഴുക്കിയതിന് 124 പേര്‍ക്കും ശരിയായി മാലിന്യം സംസ്‌കരിക്കാത്തതിന് 183 പേര്‍ക്കും നോട്ടീസ് നല്‍കി. പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിന് 82 പേര്‍ക്കും ഓടകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് ഏഴ് പേര്‍ക്കും ജലസ്രോതസുകള്‍ മലിനമാക്കിയതിന് 11 പേര്‍ക്കും കക്കൂസിന്റെ വെന്റ് പൈപ്പിന് വലകെട്ടാത്തതിന് 29 പേര്‍ക്കും പബ്ലിക് ന്യൂയിസന്‍സിന് 22 പേര്‍ക്കും വൃത്തിഹീനമായ ചുറ്റുപാടില്‍ തൊഴിലാളികളെ താമസിപ്പിച്ചതിന് 82 ക്യാമ്പുകള്‍ക്കും അടിയന്തിര പരിഹാരനടപടികള്‍ക്കായി നോട്ടീസ് നല്‍കിയതായും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. നാലു സ്ഥാപനങ്ങള്‍ വിവിധജില്ലകളിലായി അടച്ചുപൂട്ടി. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ 13 തൊഴിലാളി ക്യാമ്പുകളില്‍ കണ്ടെത്തി. അവ പിടിച്ചെടുത്തതായും പരിശോധന തുടരുമെന്നും ആരോഗ്യവകുപ്പു ഡയറക്ടര്‍ അറിയിച്ചു.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply