ഇടുക്കി ഹര്‍ത്താല്‍ എന്തിന്?

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് 18നു എല്‍ഡിഎഫ് നടത്തുന്ന ഇടുക്കി ഹര്‍ത്താല്‍ ഒരു കാരണവാശാലുംം പിന്തണയര്‍ഹിക്കുന്നില്ല. സത്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട പല നിര്‍ദ്ദേശങ്ങള്‍ക്കും പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കാന്‍ പോകുന്നത്. ആശാരിച്ചേ കടച്ചിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്നു പറഞ്ഞപോലെയാണ് ഈ ഹര്‍ത്താര്‍ എന്നു പറയാതെ വയ്യ. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21 ന് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുതാനും. ഗാഡ്ഗില്‍ സമിതി നിര്‍ദേശമനുസരിച്ച് പശ്ചിമഘട്ടത്തിലെ ഭൂരിഭാഗം സ്ഥലവും പരിസ്ഥിതി […]

images

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് 18നു എല്‍ഡിഎഫ് നടത്തുന്ന ഇടുക്കി ഹര്‍ത്താല്‍ ഒരു കാരണവാശാലുംം പിന്തണയര്‍ഹിക്കുന്നില്ല. സത്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട പല നിര്‍ദ്ദേശങ്ങള്‍ക്കും പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കാന്‍ പോകുന്നത്. ആശാരിച്ചേ കടച്ചിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്നു പറഞ്ഞപോലെയാണ് ഈ ഹര്‍ത്താര്‍ എന്നു പറയാതെ വയ്യ. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21 ന് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുതാനും.

ഗാഡ്ഗില്‍ സമിതി നിര്‍ദേശമനുസരിച്ച് പശ്ചിമഘട്ടത്തിലെ ഭൂരിഭാഗം സ്ഥലവും പരിസ്ഥിതി ലോലമേഖലയാക്കണം. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള 37 ശതമാനം മാത്രമാണ് സംരക്ഷിക്കണമെന്ന്് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതനുസരിച്ച് 60,000 ചതുരശ്ര കിലോമീറ്റര്‍ പരിധിയാണു സംരക്ഷിക്കപ്പെടേണ്ടത്. പരിസ്ഥിതി വാദികളുടെ എതിര്‍പ്പുകളെ മറികടന്നാണ് ഈ തീരുമാനങ്ങള്‍ വന്നിരിക്കുന്നത്. കൂടാതെ ഒര ചതുരശ്ര കിലോമീറ്ററില്‍ 200ലധികം പേര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലക്ക് പുറത്താക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതെല്ലാമായിട്ടും സമരവുമായി രംഗത്തിറങ്ങുന്നവര്‍ ആഗ്രഹിക്കുന്നത് പ്രകൃതിയുടെ മഹാനാശം മാത്രമാണെന്നേ പറയാനാവൂ. വരും തലമുറക്കുകൂടി അവകാശപ്പെട്ട ഭൂമിയയുടെ രക്തമൂറ്റിയെടുക്കലാണ് ഇവരുടെ ലക്ഷ്യം.
സത്യത്തില്‍ എന്താണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലത്ത് സംഭവിക്കുക? ഖനനം, താപ വൈദ്യുതി നിലയം, അന്തരീക്ഷത്തെ മലിനീകരിക്കുന്ന വ്യവസായം എന്നിവ ഇവിടങ്ങളില്‍ അനുവദിക്കില്ല. ജലവൈദ്യുതി പദ്ധതികള്‍ക്കു കടുത്ത നിയന്ത്രണമുണ്ടാകും. പുഴകളുടെ സ്വാഭാവികമായ ഒഴുക്കിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ല. കാറ്റാടിയന്ത്രങ്ങളും സൗരോര്‍ജ്ജപാനലുകളും സ്ഥാപിക്കുന്നതിന് ഇളവുണ്ട്. ഒപ്പം ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, ഗ്രാമസഭയുടെ അനുമതിയും പരിസ്ഥിതി ആഘാത പഠനവുമില്ലാതെ ഒരു പദ്ധതിയും തുടങ്ങാനാകില്ല. വലിയ കെട്ടിടങ്ങളും ടൗണ്‍ഷിപ്പും നിര്‍മ്മിക്കാനാവില്ല. ഈ പ്രധാന നിര്‍ദ്ദേശങ്ങളില്‍ എന്താണ് ഇത്രമാത്രം ജനവിരുദ്ധം? ഇവ നടപ്പാക്കിയാല്‍ ആരുടെ ലാല്‍പ്പര്യങ്ങളാണ് ഹനിക്കപ്പെടുക? പശ്മിമഘട്ട മേഖലയില്‍ ഇവയെല്ലാം വന്നാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച് ആര്‍ക്കാണറിയാത്തത്? എന്നിട്ടും അതിനായി വാദിക്കുകയും ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുകയും ചെയ്യുന്നവരുടെ താല്‍പ്പര്യങ്ങലള കുറിച്ച് എന്താണ് പറയുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇടുക്കി ഹര്‍ത്താല്‍ എന്തിന്?

  1. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ ഉള്ള കൃഷി രീതികളും ചെറിയ പ്രകൃതി സൗഹൃദ വീടുകളുമാണ് നിര്‍മ്മിക്കേണ്ടത്. വന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാറ പൊട്ടിക്കലും മണ്ണ് ഖനനം ചെയ്യുന്നതും ഇവിടങ്ങളില്‍ പ്രകൃതിക്കു ദോഷകരമാണ്. അറിഞ്ഞു കൊണ്ട് ഇനിയും പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നവരെ തിരിച്ചറിയുക. മലയോര മേഖലയിലെ പാറമടകളുടെയും ക്വാറിയുടെയും പ്രവര്‍ത്തനം ഭൂമിയിടിഞ്ഞ് താഴുന്നതിനും മണ്ണിടിച്ചിലിനും കാരണമാകുന്നുണ്ട് .പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന അതിശക്തമായ വിറയില്‍ സമീപ പ്രദേശത്തുള്ള ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള മണ്ണിനും പാറക്കും ഇളക്കം തട്ടുന്നു .പിന്നീടു ശക്തമായ മഴ പെയ്യുമ്പോള്‍ ഇളകിയമണ്ണ് പാറമുകളില്‍ നിന്നും തെന്നിമാറിയാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. മഴയുടെ ശക്തി കൂടും തോറും മണ്ണിടിച്ചില്‍വ്യാപകമാകുന്നു. പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന ശക്തമായ വിറയില്‍, ഭൂമിയുടെ വിവിധ പാളികളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അത് എല്ലാം മനുഷ്യന്‍അറിയുന്നത് ഉരുള്‍ പൊട്ടി കുറെ ആളുകള്‍ മരിക്കുമ്പോള്‍ മാത്രം.ഇതിനു പരിഹാരം പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ പാറമടകളുടെയും ക്വാറിയുടെയും പ്രവര്‍ത്തനം ഒഴിവാക്കുക.അതിനായി ഉടനടി ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുക

Leave a Reply