ഇടുക്കി : പിസി ജോര്‍ജ്ജ് പാതി സത്യം പറയുന്നു

ഇടുക്കി സീറ്റല്ല കാര്യമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുകയാണ് അതിലും മുഖ്യമെന്നും തുറന്നു പറഞ്ഞ പിസി ജോര്‍ജ്ജാണ് ശരി. എന്നാല്‍ സത്യം മുഴുവന്‍ അദ്ദേഹം പറഞ്ഞില്ല താനും. പിടി തോമസ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടിയാണ് നിലകൊള്ളുന്നത്. കസ്തൂരിഗംഗന്‍ റിപ്പോര്‍ട്ട് പോലും അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഗാഡ്ഗില്‍ എന്നു കേള്‍ക്കുന്നതുപോലും സഹിക്കുമോ? പിജെ ജോസഫിനേയും ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും മറ്റും മുന്‍നിര്‍ത്തി മാണിയും ഐസക്കും മറ്റും കളിക്കുന്ന കളിയുടെ ലക്ഷ്യം പശ്ചിമഘട്ടം തന്നെ. ഇടുക്കിയില്‍ നിന്ന് പിടി തോമസ് മത്സരിക്കുന്നത് അവര്‍ക്ക് ആലോചിക്കാനേ കഴിയില്ല. […]

pc-george1ഇടുക്കി സീറ്റല്ല കാര്യമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുകയാണ് അതിലും മുഖ്യമെന്നും തുറന്നു പറഞ്ഞ പിസി ജോര്‍ജ്ജാണ് ശരി. എന്നാല്‍ സത്യം മുഴുവന്‍ അദ്ദേഹം പറഞ്ഞില്ല താനും. പിടി തോമസ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടിയാണ് നിലകൊള്ളുന്നത്. കസ്തൂരിഗംഗന്‍ റിപ്പോര്‍ട്ട് പോലും അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഗാഡ്ഗില്‍ എന്നു കേള്‍ക്കുന്നതുപോലും സഹിക്കുമോ?

പിജെ ജോസഫിനേയും ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും മറ്റും മുന്‍നിര്‍ത്തി മാണിയും ഐസക്കും മറ്റും കളിക്കുന്ന കളിയുടെ ലക്ഷ്യം പശ്ചിമഘട്ടം തന്നെ. ഇടുക്കിയില്‍ നിന്ന് പിടി തോമസ് മത്സരിക്കുന്നത് അവര്‍ക്ക് ആലോചിക്കാനേ കഴിയില്ല. തീര്‍ച്ചയായും മിക്കവാറും കോണ്‍ഗ്രസ്സ് നേതാക്കളും ആ അഭിപ്രായക്കാര്‍ തന്നെ. അതെല്ലാം മനസ്സിലാക്കിയാണ് പി ടിയോട് അല്‍പ്പം സഹാനുഭൂതിയുള്ള ജോര്‍ജ്ജ് അദ്ദേഹത്തിന് തൃശൂര്‍ മണ്ഡലം നിര്‍ദ്ദേശിച്ചത്.
തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വരുന്നതിനു മുമ്പ് പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കസ്തൂരിരംഗന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കെ.എം. മാണി അടക്കമുള്ളവര്‍ രാജിവെക്കുമെനാനണ് ജോര്‍ജ് പറയുന്നത്. അതൊന്നും ഉണ്ടാകാനിടയില്ലെങ്കിലും ഇപ്പോഴത്തെ വിവാദങ്ങള്‍ ലക്ഷ്യമിടുന്നത് മറ്റൊന്നുമല്ല. പി ടി പാടില്ല. കിട്ടിയില്‍ ഇടുക്കി പിടിക്കുകയും വേണം. അതിസമര്‍ത്ഥമായ കളിയാണ് കേരള കോണ്‍ഗ്രസ്സ കളിക്കുന്നത്. ഇക്കാര്‌യ്തതില്‍ മാണിയും ജോസഫുമൊക്കെ ഒന്നാണ്. പി ടിയെ ഒഴിവാക്കാനാഗ്രഹിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പക്ഷെ സീറ്റ് കേരള കോണ്‍ഗ്രസ്സ് കൊണ്ടുപോകുമോ എന്ന ആശങ്കയിലുമാണ്.
എന്തായാലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന സുധീരന്‍ കെപിസിസി അധ്യക്ഷനായത് പി ടിക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളുടെ കയത്തിലായ സുധീരന്‍ കേരള കോണ്‍ഗ്രസ്സിനെ പിണക്കാന്‍ തയ്യാറാകുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply