ഇടതുപക്ഷം ജനാധിപത്യവല്‍ക്കരിക്കണം

താരിഖ് അലി മാനവരാശിക്കു മുഴുവന്‍ പ്രതീക്ഷ നല്‍കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരാജയത്തിനു കാരണം ഒന്നുമാത്രമായിരുന്നു. ജനാധിപത്യം നിഷേധിച്ചത്. തങ്ങള്‍ക്കൊഴികെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊന്നും പ്രവര്‍ത്തിക്കാനവകാശമില്ല എന്ന ഫാസിസറ്റ് നയമായിരുന്നു കമ്യൂണിസ്റ്റുകളെ ജനങ്ങളില്‍ നിന്നകറ്റാന്‍ പ്രധാന കാരണമായത്. അത് പാര്‍ട്ടിയെ എത്തിച്ചത് ഫാസിസ്റ്റ് നയങ്ങളിലേക്കായിരുന്നു. മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന സമീപനങ്ങളായിരുന്നു ലോകത്തെങ്ങുമുള്ള പാര്‍ട്ടികള്‍ കൈകൊണ്ടത്. അവ ഓരോ നാടിന്റേയും സവിശേഷതകള്‍ കണക്കിലെടുക്കാത്ത, കേന്ദ്രീകൃത നയങ്ങളായിരുന്നു. അമേരിക്ക ലോകത്തെ ആദ്യത്തേയും ്അവസാനത്തേയും ആഗോളസാമ്രാജ്യത്വമണ്്. ബ്രിട്ടനെ പോലുള്ള രാഷ്ട്രങ്ങള്‍ നേരത്തെ ലോകം […]

images

താരിഖ് അലി

മാനവരാശിക്കു മുഴുവന്‍ പ്രതീക്ഷ നല്‍കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരാജയത്തിനു കാരണം ഒന്നുമാത്രമായിരുന്നു. ജനാധിപത്യം നിഷേധിച്ചത്. തങ്ങള്‍ക്കൊഴികെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊന്നും പ്രവര്‍ത്തിക്കാനവകാശമില്ല എന്ന ഫാസിസറ്റ് നയമായിരുന്നു കമ്യൂണിസ്റ്റുകളെ ജനങ്ങളില്‍ നിന്നകറ്റാന്‍ പ്രധാന കാരണമായത്. അത് പാര്‍ട്ടിയെ എത്തിച്ചത് ഫാസിസ്റ്റ് നയങ്ങളിലേക്കായിരുന്നു. മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന സമീപനങ്ങളായിരുന്നു ലോകത്തെങ്ങുമുള്ള പാര്‍ട്ടികള്‍ കൈകൊണ്ടത്. അവ ഓരോ നാടിന്റേയും സവിശേഷതകള്‍ കണക്കിലെടുക്കാത്ത, കേന്ദ്രീകൃത നയങ്ങളായിരുന്നു.
അമേരിക്ക ലോകത്തെ ആദ്യത്തേയും ്അവസാനത്തേയും ആഗോളസാമ്രാജ്യത്വമണ്്. ബ്രിട്ടനെ പോലുള്ള രാഷ്ട്രങ്ങള്‍ നേരത്തെ ലോകം മുഴുവന്‍ കയ്യടക്കാന്‍ ശ്രമിച്ചിരുന്നു. സൈനികമായി അവ ഇന്ത്യയടക്കം നിരവധി രാഷ്ട്രങ്ങളെ വീഴടക്കിയിരുന്നു.് അപ്പോഴും ആഗോള സാമ്രാജ്യത്വമെന്ന അവസ്ഥയിലേക്ക് അതുയര്‍ന്നിരുന്നില്ല. കോളനി രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമരങ്ങളും രണ്ടുലോകമാഹായുദ്ധങ്ങളും ചേര്‍ന്ന് യൂറോപ്യന്‍ ശക്തികളുടെ അധിനിവേശത്തിനു അന്ത്യം കുറിച്ചു. തുടര്‍ന്നാണ് അമേരിക്ക സാമ്രാജ്യത്വത്തിന്റെ കേന്ദ്രമായത്. ലോകമഹായുദ്ധത്തില്‍ നിരവധി നഷ്ടങ്ങള്‍ നേരിടേണ്ടി വന്ന സോവിയറ്റ് യൂണിയനുമായിട്ടായിരുന്നു പിന്നീട് അമേരിക്കയുടെ മത്സരം. ഈ മത്സരത്തില്‍ അമേരിക്കക്കായിരുന്നു വിജയം. സോവിയറ്റ് യൂണയനും മറ്റു കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും തകര്‍ന്നതോടെ ലോകം അമേരിക്കയുടെ നിയന്ത്രണത്തിലായി. ഇന്ന് അത് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. രാഷ്ട്രീയമായും സൈനികമായും യുഎസിനെ വെല്ലുവിളിക്കാവുന്ന ഒരു രാജ്യവും ഇന്ന് നിലവിലില്ല. സ്‌നോഡന്‍ വിഷയവുമായി ബന്ധപ്പെട്ട് ഇത് ഒരിക്കല്‍ കൂടി വെളിവായിരിക്കുന്നു. സ്‌നോഡന് അഭയം നല്‍കാന്‍ ഇന്ത്യയടക്കം ഒരു രാഷ്ട്രവും തയ്യാറായില്ല. ഇന്ത്യയുടെ ചേരിചേരാനയമൊക്കെ എവിടേയോ പോയ്മറഞ്ഞിരിക്കുന്നു. മുതലാളിത്ത പാതയിലായ ചൈന ആഗോള ശക്തിയായി വളരുന്നു എന്നൊക്കെ പറയുന്നുണ്ട്. അമേരിക്കക്കാരടക്കം ലോകത്തെ വലിയൊരുവിഭാഗം ജനങ്ങള്‍ ഉപയോഗിക്കുന്നത് ചൈനയിലെ തൊഴിലാളിവര്‍ഗ്ഗം ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളാണ്. എന്നാല്‍ ചൈന, നേരത്തെ സോവിയറ്റ് യൂണിയന്‍ ചെയ്തപോലെ സൈനികമായി അമേരിക്കയോട് മത്സരിക്കാന്‍ ശ്രമിക്കുന്നില്ല. പ്രതിരോധത്തിനുമാത്രമാണ് തങ്ങള്‍ ആയുധങ്ങള്‍ വാങ്ങുന്നതെന്ന് അവര്‍ പറയുന്നു. എന്തായാലും യുഎസിനു ചൈന ഭീഷണിയല്ല. ചൈന മാത്രമല്ല, മറ്റൊരു രാഷ്ട്രവും.
കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചക്കുശേഷം ചര്‍ച്ചചെയ്യപ്പെടുന്നത് മതരാഷ്ട്രങ്ങളെ കുറിച്ചാണ്. മതം മനുഷ്യനു വ്യക്തിപരമായി ആശ്വാസം നല്‍കുന്ന ഘടകമാണ്. എന്നാല്‍ അത് രാഷ്ടീയമാകുമ്പോള്‍ ജീര്‍ണ്ണിക്കുന്നു. മതത്തിലെ ആത്മീയതയൊക്കെ ഇല്ലാതാകുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചക്കുശേഷം പല രാഷ്ട്രങ്ങളും പ്രതീക്ഷ കണ്ടത് മതസംഘടനകളിലായിരുന്നു. അതിനവസാനത്തെ ഉദാഹരണമാണ് ഈജിപ്ത്. എന്നാലവിടെ സംഭവിച്ചതെന്താണെന്ന് നാം കണ്ടു. ഇന്ത്യയടക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങളിലാകട്ടെ നേതാക്കളെല്ലാം അഴിമതിക്കാരായി മാറിയിരിക്കുന്നു. ജനാധിപത്യവ്യവസ്ഥക്കുതന്നെ അഴിമതി ഭീഷണിയായിരിക്കുന്നു. ഇവിടങ്ങളിലെ മാധ്യമങ്ങള്‍ പോലും ഭരണാധികാരികള്‍ക്കെതിരെ ശക്തമായി രംഗത്തു വരുന്നില്ല. പാക്കിസ്താനെ പോലുള്ള മതരാഷ്ട്രങ്ങളിലെ മാധ്യമങ്ങളേക്കാള്‍ മോശമാണ് ഇന്ത്യയെ പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളിലെ മാധ്യമങ്ങളുടെ അവസ്ഥ. ഇവിടങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളാകട്ടെ ഏറെ കാലം റഷ്യയില്‍നിന്നും ചൈനയില്‍ നിന്നുമൊക്കെയുള്ള ലൈനുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. മുകളില്‍ നിന്ന്് താഴേക്ക്് എത്തുന്ന ഇവരുടെ സംഘടനാരീതി ജനാധിപത്യ വിരുദ്ധമായിരുന്നു. മതസംഘടനകള്‍ക്കു സമാനമായ പ്രവര്‍ത്തനരീതിയാണ് അവയുടേത്.
ചെറുപ്പക്കാര്‍്ക്ക് രാഷ്ട്രീയത്തിലെ താല്‍പ്പര്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഈ സംഭവവികാസങ്ങള്‍ മൂലമുണ്ടായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തകര്‍ച്ച ഉണ്ടാക്കിയ വലിയ വിടവുണ്ട്. ഈ വിടവാണ് സത്യത്തില്‍ ജനങ്ങള്‍ക്ക് രാഷ്ട്രീയ താല്‍പ്പര്യം നഷ്ടപ്പെടാന്‍ കാരണം. അതിനു കാരണം നേരത്തെ പറഞ്ഞ പോലെ കമ്യൂണ്ിസ്റ്റുകള്‍ ജനാധിപത്യവിരുദ്ധമായ സമീപനവും സംഘടനാ രീതിയും സ്വീകരിച്ചതാണ്. അതിനാണ് മാറ്റം വരേണ്ടത്. കേന്ദ്രീകൃതവും ജനാധിപത്യവിരുദ്ധവുമായ നയസമീപനങ്ങള്‍ ഉപേക്ഷിച്ച് ജനാധിപത്യപരമായ പാത സ്വീകരിക്കാനാണ് പുതിയ ഇടതുപക്ഷം തയ്യാറാവേണ്ടത്. അതിനുവേണ്ടിയാണ് യുവജനങ്ങള്‍ രംഗത്തിറങ്ങേണ്ടത്. വരുംകാല ലോകത്തിന്റെ നവരാഷ്ട്രീയം അതായിരിക്കണം.

ഇടതുപക്ഷചിന്തകനും ചലചിത്രകാരനും ന്യൂ ലെഫ്റ്റ് റിവ്യൂ എഡിറ്ററുമാണ് ലേഖകന്‍

തൃശൂരില്‍ നടന്ന ചിന്ത രവി അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഇടതുപക്ഷം ജനാധിപത്യവല്‍ക്കരിക്കണം

  1. SIR,,,,,,,,IDATHU PAKSHAM ENNA EKOPANAVUM…YADHARTHIYAVUM THANGAL KANUNNU……MARXIST ,LENIN… ASAYAM PRAYOGIKKAN , ELLA IDATHU KASHIKALEYIM KITTILLA,,,,,,,AVIDE IDATHU PAKSHA JANATHIPATHIYAM,,,,,,,PRAYOGIKKAM ,,,,,,,,SAKKIYATHINTE URAPPINU,,,,,,,,KADHALAYA PRAYOGAM VENAMENGIL……KEDAR SWABHAVAM ULLA PARTIKAL THANNE VENAM……KEDARISATHIL VELLAM CHERTHU CHRTHU,,,,,PRESTHANAM POLUM ENTHANENNA AVASTHA PALAYIDATHUM UNDU,,,,,,JANATHIPATHIYATHINTE ATHIYUNNATHIL ,,PRAYOGICHU SAKSHARATHA,,,,,,,,ATHINTE MUN NIRA PRAVARTHAKAR ELLAM ADHIKARIKALAYI MARI..JANASWADHEENAM ONNU KONDU MATHRAM……ALPPA DHIVASATHINU SESHAM ,,,,,AVAROKKE NALLA KALLUKUDI YARAYI MARI,,,,,ARU KODUTHALUM KAI NEETTUM,,,,,,AVARE NIYADHTRIKKAN SANGADANA KETTURAPPU PORA……….JANATHI PATHIYATHINTE MANIYATHA….NOONA PAKSHATHINTE ADICHAMARTHALANU,,,,,,,,,,,,,ATHU KOOTTAYA MANASILAKKAL ALLA,,,,,,

  2. Avatar for Critic Editor

    k.s. radhakrishnan

    ഓരോരോ തലമുറകള്‍കും വ്യതസ്ത സാഹചര്യങ്ങളെ ആണ് നേരിടേണ്ടി വരുന്നത് . ലെനിന്നും സ്റ്റാലിനും നേരിട്ട ചരിത്ര സാഹചര്യം അല്ല ഇന്ന് . സാമ്രാജ്യത്വവും , ദേശീയതയും തന്നെ മേറ്റാമോര്‍ഫോസിസിന് വിധേയ പ്പെടുന്നു . ആ സാഹചര്യങ്ങളെ ഈ തലമുറ എങ്ങിനെ നേരിടുന്നു എന്നതാണു പ്രസക്തം . അതില്‍ വിജയികുന്നവരെ ആണ് പുരോഗമന വാദികള്‍ എന്നുപറയാനാവൂ . അതില്‍ വിജയിക്കാത്തവെറും , പരാജിതരും വെറും ‘ഡോണ്‍ കുക്സോറ്റു’ കള്‍ മാത്രം ആണ് എന്നതാണു മനസിലാക്കേണ്ടത്

Leave a Reply