ആ രക്തത്തില്‍ നമുക്ക് പങ്ക് വേണ്ട ഉമ്മന്‍ ചാണ്ടി…

ആണവപദ്ധതികളെ എതിര്‍ക്കുന്നതിനാല്‍ കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന തമിഴ് നാട് സര്‍ക്കാരിന്റെ ആവശ്യത്തില്‍ പ്രതിഷേധിക്കാതിരിക്കുകയാണ് വേണ്ടത്. ആ രക്തത്തില്‍ നമുക്ക് പങ്കുവേണ്ട എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയേണ്ടത്. എന്നാല്‍ അപ്പോഴും മുഖ്യമന്ത്രി മറക്കാതിരിക്കേണ്ട ഒന്നുണ്ട്. ആശങ്കളുടെ നിഴലില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആണവ നിലയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം ബാധിക്കുക ഉമ്മന്‍ ചാണ്ടിയെയായിരിക്കും. ജയലളിതയെയായിരിക്കില്ല. കാരണം ഉമ്മന്‍ ചാണ്ടി ഇരിക്കുന്നത് കൂടംകുളത്തുനിന്ന് വെറും 80 കിലോമീറ്റര്‍ അകലെ. ജയലളിത അതിനേക്കാള്‍ എത്രയോ ദൂരെയാണ്. സോളാറില്‍ രക്ഷപ്പെട്ടാലും […]

KUDANKULAM_1173029g

ആണവപദ്ധതികളെ എതിര്‍ക്കുന്നതിനാല്‍ കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന തമിഴ് നാട് സര്‍ക്കാരിന്റെ ആവശ്യത്തില്‍ പ്രതിഷേധിക്കാതിരിക്കുകയാണ് വേണ്ടത്. ആ രക്തത്തില്‍ നമുക്ക് പങ്കുവേണ്ട എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയേണ്ടത്. എന്നാല്‍ അപ്പോഴും മുഖ്യമന്ത്രി മറക്കാതിരിക്കേണ്ട ഒന്നുണ്ട്. ആശങ്കളുടെ നിഴലില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആണവ നിലയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം ബാധിക്കുക ഉമ്മന്‍ ചാണ്ടിയെയായിരിക്കും. ജയലളിതയെയായിരിക്കില്ല. കാരണം ഉമ്മന്‍ ചാണ്ടി ഇരിക്കുന്നത് കൂടംകുളത്തുനിന്ന് വെറും 80 കിലോമീറ്റര്‍ അകലെ. ജയലളിത അതിനേക്കാള്‍ എത്രയോ ദൂരെയാണ്. സോളാറില്‍ രക്ഷപ്പെട്ടാലും ന്യൂക്ലയിരില്‍ രക്ഷപ്പെടുക എളുപ്പമല്ല. ഗുണനിലവാരം കുറഞ്ഞ സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാണ് റഷ്യ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ക്കു നല്‍കിയതെന്നും അതിനെതിരെ കൊറിയയും ഇറാനും മറ്റും പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മറക്കരുത്. നാമാണ് റഷ്യ തരുന്നത് കൈനീട്ടി വാങ്ങിയിരിക്കുന്നത്.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തോടാണ് തമിഴ് നാട് പ്രസ്തുത ആവശ്യം ഉന്നയിച്ചത്. രണ്ട് റിയാക്ടറുകളില്‍ നിന്നുള്ള രണ്ടായിരം മൊഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ടാണ് തമിഴ്‌നാടിന്റെ വിഹിതം. കര്‍ണാടകത്തിന് 442, കേരളത്തിന് 266, പുതുച്ചേരിക്ക് 67 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിന് കിട്ടേണ്ടത് 133 മെഗാവാട്ട്. രണ്ടാംഘട്ടത്തില്‍ ആയിരം മൈഗാവാട്ടിന്റെ നിലയം കമ്മീഷന്‍ ചെയ്യുമ്പോഴും 133 മെഗാവാട്ട് കൂടി.. എന്നാല്‍ ആണവനിലയത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ തങ്ങള്‍ക്ക് വേണമെന്നാണ് തമിഴ്‌നാട് ഇപ്പോള്‍ വാദി്കകുന്നത്. തമിഴ് നാടിന്റെ നടപടിയ്‌ക്കെതിരെ കര്‍ണ്ണാടകം കേന്ദ്ര ഗവണ്‍മെന്റിന് പരാതി നല്‍കിയിട്ടുണ്ട്. സോളാറില്‍പെട്ടുകിടക്കുന്ന കേരളം നിലപാട് പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുതി വേണ്ട എന്നും അപകടമുണ്ടായില്‍ കേരളത്തെ ബാധിക്കില്ല എന്നുറപ്പ് നല്‍കാന്‍ കഴിയുമോ എന്നുമാണ് കേരളം മറുപടി പറയേണ്ടത്. ഒപ്പം സോളാറടക്കമുള്ള പാരമ്പര്യേതര മാര്‍ഗ്ഗങ്ങളില്‍ നിന്ന് വൈദ്യുതോല്‍പ്പാദനത്തില്‍ കൂടുതല്‍ ഊന്നുകയാണ് നാം ചെയ്യേണ്ടത്.

 

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 4 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

4 thoughts on “ആ രക്തത്തില്‍ നമുക്ക് പങ്ക് വേണ്ട ഉമ്മന്‍ ചാണ്ടി…

  1. വൈകാരികമായി കാര്യങ്ങൾ കാണുന്നത് നല്ലതല്ല
    ആണവ ഊർജ്ജം ..
    വൈദ്യുതി ആയി കഴിഞ്ഞാൽ
    പിന്നെ അതിനു തൊട്ടു കൂടായ്മ്മ എന്ത്

  2. വൈദ്യുതി വേണ്ട എന്നുവെച്ചാല്‍ അപകടം വല്ലതും നടന്നാല്‍ കേരളത്തിനെ ബാധിക്കില്ലേ…..?

  3. From where you got the information that Russian technology as inferier.

  4. Avatar for Critic Editor

    ഇ.കെ.നൌഫല് വേളം

    ജനങ്ങള്ക്ക് മേല് ആശങ്കയുടെ തീ ഗോളങ്ങള് വര്ഷിക്കുന്ന കൂടങ്കുളത്ത് നിന്ന് വൈദ്യതി വേണ്ടെന്ന് പറയാനുള്ള മാനുഷിക ബോധമൊന്നും ഏതായാലും കോണ്ഗ്രസുകാര്ക്കില്ല. എന്നാലോ ഇനി വേണമെന്ന് വെച്ചാല് തമിഴ്നാടിനോട് എതിരിടാനുള്ല നട്ടെല്ലും ഇവര്ക്കില്ല.

Leave a Reply