ആശങ്കാജനകം : അതുപറയാന്‍ താങ്കള്‍ വേണോ മിസ്റ്റര്‍ സിംഗ്

ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ചയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആശങ്കാജനകമെന്ന് പറയാന്‍ മന്‍മോഹന്‍ സിംഗിന്റെ ആവശ്യമെന്ത്? ഇതുപറയാനായിരുന്നോ താങ്കളെ ഇത്രയും കാലം ഇന്ത്യന്‍ ജനത അധികാരകസേരയിലിരുത്തിയത്? അതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ജനങ്ങളെ അഭിമുഖീകരിച്ച് ഒരു തിരഞ്ഞടുപ്പില്‍ പോലും വിജയിക്കാതെ പ്രദാനമന്ത്രി പീഠം കയറിയ ഒരാളെ….? അപ്രതീക്ഷമായ ബാഹ്യപ്രശ്‌നങ്ങളാണ് രൂപയുടെ തകര്‍ച്ചക്കും മറ്റു സാമ്പത്തിക പ്രതിസന്ധിക്കും കാരണമായതെന്ന് താങ്കള്‍ പറയുന്നു. സാമ്പത്തിക രക്ഷപാക്കേജുകള്‍ പിന്‍വലിക്കുമെന്ന് മേയ് മാസം അമേരിക്ക പ്രഖ്യാപിച്ചതും മറ്റ് […]

images

ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ചയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആശങ്കാജനകമെന്ന് പറയാന്‍ മന്‍മോഹന്‍ സിംഗിന്റെ ആവശ്യമെന്ത്? ഇതുപറയാനായിരുന്നോ താങ്കളെ ഇത്രയും കാലം ഇന്ത്യന്‍ ജനത അധികാരകസേരയിലിരുത്തിയത്? അതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ജനങ്ങളെ അഭിമുഖീകരിച്ച് ഒരു തിരഞ്ഞടുപ്പില്‍ പോലും വിജയിക്കാതെ പ്രദാനമന്ത്രി പീഠം കയറിയ ഒരാളെ….?
അപ്രതീക്ഷമായ ബാഹ്യപ്രശ്‌നങ്ങളാണ് രൂപയുടെ തകര്‍ച്ചക്കും മറ്റു സാമ്പത്തിക പ്രതിസന്ധിക്കും കാരണമായതെന്ന് താങ്കള്‍ പറയുന്നു. സാമ്പത്തിക രക്ഷപാക്കേജുകള്‍ പിന്‍വലിക്കുമെന്ന് മേയ് മാസം അമേരിക്ക പ്രഖ്യാപിച്ചതും മറ്റ് ചില ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് നിക്ഷേപകരുടെ മടങ്ങിപ്പോക്കിന് വഴിവച്ചു. സിറിയയിലെ പ്രശ്‌നങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇന്ത്യയെ മാത്രമല്ല ലോകത്തെ പലരാജ്യങ്ങളെയും ഇത് ബാധിച്ചു. ഈ സംഭവങ്ങള്‍ അപ്രതീക്ഷിതമെന്നു താങ്കള്‍ പറയുമ്പോള്‍ ഞങ്ങളത് കണ്ണടച്ച് വിശ്വസിക്കണോ? ഇക്കാലത്ത് എന്താണ് അപ്രതീക്ഷിതമായത്? താങ്കള്‍ സാമ്പത്തിക വിദഗ്ധനായിരിക്കാം. അതുകൊണ്ടാണല്ലോ രാഷ്ട്രീയ കളരിയില്‍ നിരവധി അങ്കങ്ങള്‍ ജയിച്ച് കയറി വന്നവരെ മൂലക്കലിരുത്തി താങ്കളെ പ്രധാനമന്ത്രി പട്ടത്തില്‍ അവരോധിച്ചത്. രണ്ടാംതവണയും ആ പട്ടം താങ്കളെ അണിയിച്ചു. എന്നിട്ടിപ്പോള്‍ താങ്കള്‍ പറയുന്നു ഒരു പിടിയും കിട്ടുന്നില്ലെന്ന്… നല്ല തമാശ.
രാജ്യത്തെ ധനക്കമ്മി വര്‍ധിച്ചതും നിക്ഷേപത്തില്‍ നേരിട്ട തിരിച്ചടിയും ആഭ്യന്തര ബാഹ്യ പ്രശ്‌നങ്ങളുമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് താങ്കള്‍ പറയുന്നു. അത് പറയാന്‍ ബികോം വിദ്യാര്‍ത്ഥിക്കു കഴിയും. അതിന് താങ്കള്‍ വേണ്ട. രൂപയുടെ നില മെച്ചപ്പെടുത്തുന്നതിന് നിലവിലെ ധനക്കമ്മി 10 ബില്യണ്‍ ഡോളറായി കുറക്കാന്‍ ശ്രമിക്കുമെന്നും രാജ്യത്തെ പാവപ്പെട്ടവരില്‍ എത്താത്ത സബ്‌സിഡികളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും താങ്കള്‍ പറയുന്നു. ധനക്കമ്മി കുറക്കക്കുന്നതിനായി കയറ്റുമതിയില്‍ വര്‍ധനവ് വരുത്തണമെന്ന് താങ്കള്‍ക്കറിയാം. എന്നാല്‍ എങ്ങനെ അതു സാധ്യമാകും എന്നതിനെ കുറിച്ച് കാര്യമായൊന്നും താങ്കള്‍ പറഞ്ഞില്ലല്ലോ. ഇതിനായിരുന്നോ പാര്‍ലിമെന്റിലെ താങ്കളുടെ പ്രസംഗം കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരുന്നത്? മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നാണയപ്പെരുപ്പം കൂടുതലാണ്, വിദേശനാണയ വിനിമയത്തിലെ പിഴവ് തിരുത്താനായാല്‍ ഇത് മറികടക്കാനാകും, നാണയപ്പെരുപ്പം കുറക്കുന്നതിനായുള്ള നടപടികളില്‍ ഊന്നികൊണ്ട് റിസര്‍വ് ബാങ്ക് മുന്നോട്ടുപോകും എന്നെല്ലാമുള്ള താങ്കളുടെ പ്രഖ്യാപനങ്ങള്‍ക്ക് എന്തു തുടര്‍ച്ചയാണ് ഉണ്ടാകുക എന്ന് ഞങ്ങള്‍ ഉറ്റുനോക്കുന്നു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ കുറവുവരുത്തണമെന്നും സ്വര്‍ണത്തോടുള്ള താല്‍പര്യവും കുറക്കണമെന്നും താങ്കള്‍ ആവശ്യപ്പെട്ടത് വളരെ പ്രസക്തം. നോ ഡൗബ്ട്ട്. എന്നാല്‍ ആ ദിശയില്‍ എന്തു ബോധവല്‍ക്കരണ പ്രവര്‍ത്തനമാണ് താങ്കളുടെ സര്‍ക്കാര്‍ നടത്തുക? അഥവാ ശ്രമിച്ചാല്‍ പല ശക്തികളും അതു തടയില്ലെന്ന് ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും?
സാമ്പത്തിക പരിഷ്‌കരണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും എന്ന താങ്കളുടെ പ്രഖ്യാപനം പലരേയും പുളകമണിയിക്കുമായിരിക്കാം. എന്നാല്‍ ഓരോ നടപടിയും നാട്ടിലെ പരമദരിദ്രന്മാരെ എങ്ങനെയാണ് ബാധിക്കുക എന്ന് വിലിയിരുത്തി വേണമെന്നു പറഞ്ഞ ഒരാളുടെ നാടാണ് താങ്കള്‍ ഭരിക്കുന്നതെന്ന് മറക്കരുത്. ദാരിദ്യരേഖ താഴ്ത്തി ഈ വിഷയം പരിഹരിക്കാനാകുമോ? പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിരവധി നടപികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് വരും മാസങ്ങളില്‍ ഫലംകാണുമെന്നും രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച മെച്ചപ്പെടുമെന്നും താങ്കള്‍ അവകാശപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും. ഞങ്ങളത് വിശ്വസിക്കാം. വേറെ മാര്‍ഗ്ഗമില്ലല്ലോ. അതേസമയം സബ്‌സിഡികള്‍ നിയന്ത്രിക്കുകയും ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ പരിഷ്‌ക്കരണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണ്ടിവരുമെന്നും താങ്കള്‍ പറയുന്നു. ഉദാരവത്കരണ നയങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദമായി രാജ്യത്തെ പുരോഗതിയിലേക്കാണ് നയിച്ചതെന്നും താങ്കള്‍ അവകാശപ്പെടുന്നു. ഞങ്ങളത് വിശ്വസിക്കാം. കാരണം താങ്കള്‍ സാമ്പത്തിക വിദഗ്ധനാണല്ലോ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply