ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി എഴുത്തുകാരുടെ സംഗമം

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിമര്‍ശന സ്വാതന്ത്ര്യത്തിനുമായി എഴുത്തുകാരുടെ വന്‍ സംഗമത്തിന് സാഹിത്യ അക്കാദമി ബഷീര്‍ വേദി സാക്ഷ്യംവഹിച്ചു. അമൃതാനന്ദമായി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം നിരോധിച്ചതിന്റെയും ഡി.സി. ബുസ്‌കിനും രവി ഡി.സി യുടെ പദ്ധതിക്കുമെതിരേ ആക്രമണം നടന്നതിന്റെയും സ്വാമി സന്ദീപാനന്ദക്കെതിരായ കൈയേറ്റത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സംവാദത്തില്‍കൂടിയാണ് സംസ്‌കാരം വളരുക എന്നും വിമര്‍ശിക്കാനുള്ള അവകാശം അതിന്റെ ഭാഗമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് ആനന്ദ് പറഞ്ഞു. എല്ലാ പ്രവാചകരും ഗുരുക്കന്മാരും മുന്‍തലമുറയിലെ പുരോഹിതരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. […]

book coverആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിമര്‍ശന സ്വാതന്ത്ര്യത്തിനുമായി എഴുത്തുകാരുടെ വന്‍ സംഗമത്തിന് സാഹിത്യ അക്കാദമി ബഷീര്‍ വേദി സാക്ഷ്യംവഹിച്ചു. അമൃതാനന്ദമായി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം നിരോധിച്ചതിന്റെയും ഡി.സി. ബുസ്‌കിനും രവി ഡി.സി യുടെ പദ്ധതിക്കുമെതിരേ ആക്രമണം നടന്നതിന്റെയും സ്വാമി സന്ദീപാനന്ദക്കെതിരായ കൈയേറ്റത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സംവാദത്തില്‍കൂടിയാണ് സംസ്‌കാരം വളരുക എന്നും വിമര്‍ശിക്കാനുള്ള അവകാശം അതിന്റെ ഭാഗമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് ആനന്ദ് പറഞ്ഞു. എല്ലാ പ്രവാചകരും ഗുരുക്കന്മാരും മുന്‍തലമുറയിലെ പുരോഹിതരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബുദ്ധനും നബിയും ക്രിസ്തുവും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. എന്നാല്‍ അവരുടെ പിന്‍ഗാമികളെന്നവകാശപ്പെടുന്നവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ രംഗത്തുവരുന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്റെ പിന്നാല വരുന്നവര്‍ എനിക്കു മുന്നിലാണെന്ന് ക്രിസ്തു പറഞ്ഞല്ലോ. എന്നാല്‍ എല്ലാ മതവിഭാഗങ്ങളും പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ വ്യത്യസ്തരല്ല. ഭരണകൂടത്തിന്റെ നടപടികളാകട്ടെ ഇവര്‍ക്കനുകൂലമാണെന്നും ആനന്ദ് പറഞ്ഞു. പുസ്തകങ്ങള്‍ നിരോധിക്കുന്നതിലൂടെ അനുവാചകരുടെ അവകാശമാണ് ലംഘിക്കപ്പെടുന്നത്. പുസ്തകത്തിന്റെ വിഷയത്തില്‍ മാത്രമല്ല, പ്രൊഫ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിലാണെങ്കിലും തസ്ലിമ നസ്രീനെ നാടുകടത്തിയ സംഭവത്തിലാണെങ്കിലും അതുപോലെയുള്ള നിരവധി സംഭവങ്ങളിലുമുള്ള ഭരണകൂട നിലപാടിനെ ആനന്ദ് ചെദ്യം ചെയ്തു. ഭരണഘടനയുടെ പേരില്‍ സത്യം ചെയ്യുന്നവര്‍ അതു ലംഘിക്കുകയാണ്. ഭരണഘടനയിലെ സെക്ഷന്‍ 51 പറയുന്നത് ശാസ്ത്രചിന്തയും മാനവികതയും വളര്‍ത്താനുള്ള അവകാശത്തെ കുറിച്ചാണ്. അതാണ് ലംഘിക്കപ്പെടുന്നത്.

കെ. വേണു, സാറാ ജോസഫ്, എം.എന്‍. കാരശേരി, സി.ആര്‍. പരമേശ്വരന്‍, എന്‍. മാധവന്‍കുട്ടി, പാര്‍വതി പവനന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എം പി പരമേശ്വരന്‍, യു. കലാനാഥന്‍, വൈശാഖന്‍, സിവിക് ചന്ദ്രന്‍, എന്‍.എം. പിയേഴ്‌സന്‍, രവി ഡി. സി.തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. ടിപി വധത്തെ വിമര്‍ശിക്കാനോ അതുമായി ബന്ധപ്പെട്ട സിനിമക്കെതിരെ ഭീഷണി വരുമ്പോള്‍ ചോദ്യം ചെയ്യാനോ ത്യയാറാകാത്തവരെ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നത് സി ആര്‍ പരമേശ്വരന്‍ ചോദ്യം ചെയ്തത് യോഗത്തില്‍ സംവാദത്തിനു കാരണമായി.
അമൃതാനന്ദമായി മഠവുമായി ബന്ധപ്പെട്ടുയര്‍ന്ന കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍, സാമ്പത്തിക തിരിമറികള്‍ തുടങ്ങിയവ സര്‍ക്കാര്‍ അന്വേഷിക്കുക, മാധ്യമങ്ങള്‍ മാധ്യമധര്‍മം പാലിക്കുക, ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിക്കുന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.
ഏറെ വിവാദമായ ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ വിശുദ്ധ നരകം ആത്മസര്‍പ്പണത്തിന്റെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ് എന്ന പുസ്തകത്തിന്റെ മലയാള പതിപ്പ് സമ്മേളനത്തില്‍ കെ. വേണുവാണ് പുസ്തകം പ്രകാശനം ചെയ്തത്. തിരുവനന്തപുരം മൈത്രി ബുക്‌സാണ് പ്രസാധകര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply