ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തൂക്കിലേറ്റുമ്പോള്‍

സ്വന്തം അഭിപ്രായം പ്രകടിപ്പാക്കാനോ പ്രചരിപ്പിക്കാനോ എന്തിന് തൊഴിലെടുക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളം മാറുകയാണോ? ആണെന്നുതന്നെ വേണം കരുതാന്‍. സമകാലികാലികാനുഭവങ്ങള്‍ നല്‍കുന്ന സൂചന മറ്റൊന്നല്ല. കൊച്ചിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് നോക്കൂ. എന്‍ ഐ എ യുടെ ഒരു സംഘം കൊച്ചിയിലെ ആകാശവാണി ഓഫീസിലെത്തി ആരാധന എന്ന എംപാനല്‍ ജീവനക്കാരി കഴിഞ്ഞ 4 വര്‍ഷമായി അവതരിപ്പിച്ചുകൊണ്ടിരുന്ന ‘സമകാലികം’ എന്ന പരിപാടിയുടെ ടേപ്പുകള്‍ കൊണ്ടുപോവുകയും തുടര്‍ന്ന് ആരാധനയെ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്നു. ഇതേത്തുടര്‍ന്ന് യാതൊരു കാരണവുമില്ലാതെ ആകാശവാണി ആരാധനയെ ജോലിയില്‍ […]

imagesസ്വന്തം അഭിപ്രായം പ്രകടിപ്പാക്കാനോ പ്രചരിപ്പിക്കാനോ എന്തിന് തൊഴിലെടുക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളം മാറുകയാണോ? ആണെന്നുതന്നെ വേണം കരുതാന്‍. സമകാലികാലികാനുഭവങ്ങള്‍ നല്‍കുന്ന സൂചന മറ്റൊന്നല്ല.
കൊച്ചിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് നോക്കൂ. എന്‍ ഐ എ യുടെ ഒരു സംഘം കൊച്ചിയിലെ ആകാശവാണി ഓഫീസിലെത്തി ആരാധന എന്ന എംപാനല്‍ ജീവനക്കാരി കഴിഞ്ഞ 4 വര്‍ഷമായി അവതരിപ്പിച്ചുകൊണ്ടിരുന്ന ‘സമകാലികം’ എന്ന പരിപാടിയുടെ ടേപ്പുകള്‍ കൊണ്ടുപോവുകയും തുടര്‍ന്ന് ആരാധനയെ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്നു. ഇതേത്തുടര്‍ന്ന് യാതൊരു കാരണവുമില്ലാതെ ആകാശവാണി ആരാധനയെ ജോലിയില്‍ നിന്നും പറഞ്ഞുവിടുകയും ചെയ്തു.. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒരു വര്‍ഷം മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ട അജയന്റെ സഹോദരിയായതാണത്രെ അവരുടെ കുറ്റം. സമകാലികം പരിപാടിയിലൂടെ മാവോയിസ്റ്റ് പ്രചാരണം നടന്നുവോയെന്നാണത്രെ എന്‍ ഐ എ അന്വേഷിക്കുന്നത്. എംപാനല്‍ജീവനക്കാരിയായ ആരാധന അവതരിപ്പിക്കുന്ന പരിപാടി
ആകാശവാണിയുടെ എഡിറ്റോറിയല്‍ സ്റ്റാഫ് പരിശോധിച്ച ശേഷം മാത്രമേ പ്രേക്ഷകരിലെത്തൂ. എന്നിട്ടും ഇത്തരമൊരു നടപടി ജോലി ചെയ്യാനുള്ള അവകാശത്തിനെതിരായ കടന്നാക്രമണമല്ലാതെ മറ്റെന്താണ്? കഴിഞ്ഞ വര്‍ഷം മാവേലിക്കരയില്‍ മാവോയിസ്റ്റുകളെന്നു സംശയിക്കുന്ന ചിലര്‍ ചേര്‍ന്ന യോഗത്തെ കുറിച്ചും ആരാധനയോട് ചോദ്യം ചെയ്്തത്രെ.
അടുത്ത കാലത്ത് ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായി. ഫെയ്‌സ് ബുക്കില്‍ മോദിയെ വിമര്‍ശിച്ചതിനു കൊല്ലം സ്വദേശി അറസ്റ്റിലായി. കോളേജ് മാഗസിനുകളില്‍ വിമര്‍ശിച്ചതിന് അധ്യാപകരടക്കം അറസ്റ്റില്‍. ഗാന്ധിയെ വിമര്‍ശിച്ചതിനു അരുന്ധതിക്കെതിരെ കേസിനു നീക്കം. മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പരസ്യമായി നടന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തതിനു സ്വിസ് പൗരനെതിരെ കേസ്. വീട്ടില്‍ സന്ദര്‍ശകര്‍ വരുന്നതിന് വയനാട് ജൈവകര്‍ഷകന്‍ ശ്യാമിനെ ചോദ്യം ചെയ്യല്‍. രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോയതിനു നടി ഹിമാശങ്കറിനെ മണിക്കൂറുകള്‍ തടഞ്ഞുവെക്കല്‍, കക്ഷികള്‍ക്ക് വേണ്ടി സ്റ്റേഷനിലെത്തിയ വനിതാ വക്കീലിന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മര്‍ദ്ദനം, വിവാഹം നിശ്ചയിച്ചവരെ ഒന്നിച്ചുകണ്ട കുറ്റത്തിനു കയ്യോടെ കെട്ടിച്ചുവിടല്‍ എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു. ഇതൊക്കെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നാണെങ്കില്‍ സംഘടനകളുടെ ഭാഗത്തുനിന്ന് വേറെ. ആസിഫലിയുടെ സിനിമക്കുനേരെ ശിവസേനക്കാരും സുരേഷ്‌ഗോപിയുടെ സിനിമക്കുനേരെ യൂത്ത് കോണ്‍ഗ്രസ്സുകാരും കാലടി സര്‍വ്വകലാശാലയില്‍ ഐസ പ്രവര്‍ത്തകരുടെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു നേരെ എസ് എഫ് ഐക്കാരും കടന്നാക്രമണങ്ങള്‍ നടത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ.
ഇതൊക്കെ സംഭവിച്ചിട്ടും കാര്യമായ പ്രതിഷേധം പ്രബുദ്ധമെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ നിന്നുണ്ടാകുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം.. അടിയന്തരാവസ്ഥക്കനുകൂലമായി വോട്ടുചെയ്ത ഏകസംസ്ഥാനം എന്ന പദവി ഇപ്പോഴും നാം കൊണ്ടുനടക്കുന്നു എന്നു തന്നെ കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply