
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ വീണ്ടും
മുഖ്യമായും ആള്‍ദൈവങ്ങളുടെ കാപട്യം തുറന്നു കാട്ടുന്ന ആമിര്‍ഖാന്റെ പികെ എന്ന സിനിമക്കെതിരായ നീക്കം കൂടുതല്‍ ശക്തമാകുകയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യ ത്തിനെതിരായ മറ്റൊരു കടന്നാക്രമണമല്ലാതെ മറ്റെന്താണിത്? യഥാര്‍ത്ഥ മതവിശ്വാസത്തെ ഹനിക്കുന്ന രംഗങ്ങളൊന്നും പ്രസ്‌തുത സിനിമയിലില്ല. സെന്‍സര്‍ബോര്‍ഡും കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും അക്രമങ്ങള്‍ തുടരുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ ചെയ്യുന്നത് മറിച്ചാണ്. ഇന്ത്യയിലെ ആത്മീയക്കമ്പോളമാണ് സിനിമ വിഷയമാക്കുന്നത്. അതാകട്ടെ അന്യഗ്രഹജീവിയുടെ ആകാശക്കാഴ്‌ചയില്‍ നിന്ന് നോക്കിക്കാണുന്ന ശൈലിയില്‍. ഒരുപക്ഷെ അവക്കു മാത്രമേ അത്തരത്തിലൊരു വീക്ഷണം സാധ്യമാകൂ എന്നതായിരിക്കാം കാരണം. ‘പി.കെ’യുടെ […]
മുഖ്യമായും ആള്‍ദൈവങ്ങളുടെ കാപട്യം തുറന്നു കാട്ടുന്ന ആമിര്‍ഖാന്റെ പികെ എന്ന സിനിമക്കെതിരായ നീക്കം കൂടുതല്‍ ശക്തമാകുകയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യ ത്തിനെതിരായ മറ്റൊരു കടന്നാക്രമണമല്ലാതെ മറ്റെന്താണിത്? യഥാര്‍ത്ഥ മതവിശ്വാസത്തെ ഹനിക്കുന്ന രംഗങ്ങളൊന്നും പ്രസ്‌തുത സിനിമയിലില്ല. സെന്‍സര്‍ബോര്‍ഡും കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും അക്രമങ്ങള്‍ തുടരുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ ചെയ്യുന്നത് മറിച്ചാണ്.
ഇന്ത്യയിലെ ആത്മീയക്കമ്പോളമാണ് സിനിമ വിഷയമാക്കുന്നത്. അതാകട്ടെ അന്യഗ്രഹജീവിയുടെ ആകാശക്കാഴ്‌ചയില്‍ നിന്ന് നോക്കിക്കാണുന്ന ശൈലിയില്‍. ഒരുപക്ഷെ അവക്കു മാത്രമേ അത്തരത്തിലൊരു വീക്ഷണം സാധ്യമാകൂ എന്നതായിരിക്കാം കാരണം.
‘പി.കെ’യുടെ ഉള്ളടക്കം പരിശോധിച്ച് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നു കാണുകയാണെങ്കില്‍ നടപടിയെടുക്കുമെന്നാണ് ഇപ്പോള്‍ മഹരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത്. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നീക്കം. ചിത്രം കണ്ട് ആരോപണം ശരിയാണോയെന്നു പരിശോധിക്കണമെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ ദേവന്‍ ഭാരതിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ര ആഭ്യന്തര മന്ത്രി റാം ഷിന്റേ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകളില്ലാതെ അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാം. ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതു ശരിയാവാം. എന്നാല്‍ അത് സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിനു ഭീഷണിയാവുമെന്നു കണ്ടാല്‍ ഞങ്ങള്‍ ഇടപെടും.’ അദ്ദേഹം വ്യക്തമാക്കി. ഇടപെടേണ്ടത് അക്രമികളെ തടഞ്ഞോ ആവിഷ്‌കാരസ്വാതന്ത്ര്യം തടഞ്ഞോ എന്നതാണ് ചോദ്യം.
രാജ്‌കുമാര്‍ ഹിറാനിയുടെ ചിത്രത്തിനെതിരെ പ്രധാനമായും ബംജ്രംഗദളിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ ‘പി.കെ’ പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ ആക്രമിക്കുകയും ഭീഷണി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ‘പി.കെ’യില്‍ നിന്നും ഒരു സീന്‍ പോരും കട്ടു ചെയ്യില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ലീല സാംസണ്‍ അറിയിച്ചിട്ടുണ്ട്. താന്‍ എല്ലാ മതത്തേയും ആദരിക്കുന്നയാളാണെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.
കേരളത്തില്‍ പോലും ചിത്രത്തിനെതിരായ അക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പി.കെയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ക്രൗണ്‍ തിയേറ്ററിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ചിത്രം തുടര്‍ന്നും പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്നും ഹനുമാന്‍ സേന ഭീഷണി മുഴക്കി
മതമൗലിക വാദികള്‍ക്കെതിരെ കലാകാരന്മാരുടെ കൂട്ടായ്‌മ രൂപപ്പെടണമെന്ന സംവിധായകന്‍ കമലിന്റെ വാക്കുകളാണ് ഇവിടെ പ്രസക്തമാകുന്നത്. കലകള്‍ക്കെതിരെ മതമൗലിക വാദികള്‍ കൈകോര്‍ക്കുകയാണ്. നിര്‍മാല്യം പോലുള്ള സിനിമ എടുത്ത എം.ടി വാസുദേവന്‍ നായര്‍ പോലും ഇക്കാലത്ത് അത്തരം സിനിമകളെടുക്കാന്‍ ഭയപ്പെടും. പി.കെക്കെതിരെ മാത്രമല്ല വിശ്വരൂപം എന്ന സിനിമക്കെതിരെയും മതമൗലികവാദികള്‍ കൈകോര്‍ത്തിരുന്നു. കലകള്‍ക്കെതിരെയുള്ള ഇത്തരം നീക്കം എതിര്‍ക്കപ്പെടണമെന്ന കമലിന്റെ വാക്കുകള്‍ പിന്തുണക്കപ്പെടേണ്ടതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in