ആവിഷ്‌കാരസ്വാതന്ത്ര്യം…………………..

  ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് എല്ലാവരും എപ്പോഴും ഘോരഘോരം പ്രസംഗിക്കാറുണ്ട്. എന്നാല്‍ സ്വന്തം പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്കെതിരായി എന്തെങ്കിലും ആവിഷ്‌കാരം ഉയര്‍ന്നു വരുകയാണെങ്കില്‍ അതിനെ ഘോരഘോരം എതിര്‍ക്കാനും മിക്കവാറും പേര്‍ക്ക് മടിയില്ല. ഇത്തരം സമീപനം ഇടതുപക്ഷത്തുനിന്നാകുമ്പോള്‍ കൂടുതല്‍ അരോചകമായി തോന്നുക സ്വാഭാവികം. ടിപി ചന്ദ്രശേഖരന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് മൊയ്തു താഴത്ത് എന്ന സംവിധായകന്‍ തയ്യാറാക്കുന്ന 51 വയസ്സ്, 51 വെട്ട് എന്ന സിനിമക്കെതിരെ ഭീഷണിയുമായി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങിയതാണ് ഇതു സൂചിപ്പിക്കാന്‍ കാരണം. ഭീഷണിയെ തുടര്‍ന്ന് സിനിമ […]

images

 

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് എല്ലാവരും എപ്പോഴും ഘോരഘോരം പ്രസംഗിക്കാറുണ്ട്. എന്നാല്‍ സ്വന്തം പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്കെതിരായി എന്തെങ്കിലും ആവിഷ്‌കാരം ഉയര്‍ന്നു വരുകയാണെങ്കില്‍ അതിനെ ഘോരഘോരം എതിര്‍ക്കാനും മിക്കവാറും പേര്‍ക്ക് മടിയില്ല. ഇത്തരം സമീപനം ഇടതുപക്ഷത്തുനിന്നാകുമ്പോള്‍ കൂടുതല്‍ അരോചകമായി തോന്നുക സ്വാഭാവികം. ടിപി ചന്ദ്രശേഖരന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് മൊയ്തു താഴത്ത് എന്ന സംവിധായകന്‍ തയ്യാറാക്കുന്ന 51 വയസ്സ്, 51 വെട്ട് എന്ന സിനിമക്കെതിരെ ഭീഷണിയുമായി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങിയതാണ് ഇതു സൂചിപ്പിക്കാന്‍ കാരണം. ഭീഷണിയെ തുടര്‍ന്ന് സിനിമ നിര്‍മ്മിക്കാമെന്നേറ്റ 19 പേരാണ് പിന്‍മാറിയത്. കൂടാതെ നടീനടന്മാരും മറ്റ് അണിയറപ്രവര്‍ത്തകരും.
സത്യത്തില്‍ സിപിഎം അനുഭാവിയാണ് മൊയ്തു. തിരഞ്ഞെടുപ്പുവേളകളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി നാടകങ്ങളും ചെറുസിനിമകളും തയ്യാറാക്കാറുമുണ്ട്. എന്നാല്‍ ടിപിയുടെ വധത്തോടെ ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നകന്നു. എന്തു പ്രതിസന്ധിയുണ്ടായാലും മുന്നോട്ടുപോകാനാണ് മൊയ്തുവിന്റെ തീരുമാനം.
നേതാക്കളെ നിശിതമായി വിമര്‍ശിക്കുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമാ പ്രദര്‍ശനം പാര്‍ട്ടിയുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ അതു നിഷേധിക്കുകയും ചെയ്തിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Arts | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ആവിഷ്‌കാരസ്വാതന്ത്ര്യം…………………..

  1. പ്രാന്തന്മാരാല്‍ തടയപ്പെടുന്ന ആവിഷ്ക്കാരങ്ങളെ പ്രേക്ഷ്കരിലെത്തിക്കാന്‍ സാര്‍ത്ഥകമായ സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചേ പറ്റു. തുടര്‍ച്ചയായ ബദല്‍ പ്രദര്‍ശന സംവിധാനം.

  2. ഇത് ഒരു paid news ആണ് .സിനിമക്ക് പ്രേക്ഷകർ ഇല്ലാത്തതിനാൽ പലയിടത്തും ഇപ്പോൾ നൂണ്‍ ഷോ ആണ് . അല്ലാതെ പാർട്ടിക്കാർ പാര പണിതിട്ടില്ല .കാരണം മാർക്സിസ്റ്റുകളും യുക്തിവാദികളുമൊന്നും സിനിമ കാണാറില്ല .പാർട്ടിയെ പുകഴ്ത്തുന്ന റെഡ് വൈനും നിരീശ്വരവാദം പ്രചരിപ്പിക്കുന്ന പ്രഭുവിൻറെ മക്കളും എന്തിന് കൈരളി ചാനൽ വരെ അവർ കാണാറില്ല . എന്നിട്ടല്ലേ സംഘികളുടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ! രണ്ടു മണിക്കൂർ നേരം സിനിമക്കായി ചിലവഴിച്ചാൽ ആ നേരം നാട് നോക്കാൻ ആരുണ്ട്‌? നിങ്ങൾക്കറിയില്ല എത്ര കഷ്ട്ടപെട്ടാണ് നമ്മുടെ നേതാക്കൾ ഈ ഭൂമിയെ അതിന്റെ അച്ചുതണ്ടിൽ പിടിച്ചു നിർത്തി കറക്കുന്നത്‌ എന്ന്?

Leave a Reply