ആറന്മുള വിമാനത്താവളത്തിനെതിരെ അഭിഭാഷക കമ്മീഷന്‍

മധ്യതിരുവിതാംകൂര്‍ മേഖലകളിലുള്ളവര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്കും അനിവാര്യമെന്ന നിലയിലാണ് ആറന്മുള വിമാനത്താവളം പദ്ധതി അവതരിക്കപ്പെട്ടത്. നിരവധി പാരിസ്ഥിതികാഘാതങ്ങള്‍ക്കു കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയിട്ടും വിമാനത്താവളം ഒരു പരിധിവരെ ന്യായീകരിക്കപ്പെട്ടതിനു കാരണം അവയായിരുന്നു. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് വിമാനത്താവളം സൃഷ്ടിക്കുന്ന പാരിസ്തിതാഘാതങ്ങള്‍ എത്രയോ രൂക്ഷമാണ്. കൂടാതെ പ്രശസ്തമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനും. വിമാനത്താവളം പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ പരിപാവനതയെ ദോഷകരമായി ബാധിക്കും എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍ . നിര്‍ദിഷ്ട വിമാനത്താളത്തില്‍ […]

images

മധ്യതിരുവിതാംകൂര്‍ മേഖലകളിലുള്ളവര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്കും അനിവാര്യമെന്ന നിലയിലാണ് ആറന്മുള വിമാനത്താവളം പദ്ധതി അവതരിക്കപ്പെട്ടത്. നിരവധി പാരിസ്ഥിതികാഘാതങ്ങള്‍ക്കു കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയിട്ടും വിമാനത്താവളം ഒരു പരിധിവരെ ന്യായീകരിക്കപ്പെട്ടതിനു കാരണം അവയായിരുന്നു. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് വിമാനത്താവളം സൃഷ്ടിക്കുന്ന പാരിസ്തിതാഘാതങ്ങള്‍ എത്രയോ രൂക്ഷമാണ്. കൂടാതെ പ്രശസ്തമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനും.
വിമാനത്താവളം പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ പരിപാവനതയെ ദോഷകരമായി ബാധിക്കും എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍ . നിര്‍ദിഷ്ട വിമാനത്താളത്തില്‍ നിന്ന് ക്ഷേത്രത്തിലേയ്ക്ക് ആയിരം മീറ്റര്‍ മാത്രമാണുള്ളത്. വിമാനത്താവളത്തിലെ ശബ്ദമലിനീകരണം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെയും പാവനതയെയും ദോഷകരമായി ബാധിക്കും. വിമാനങ്ങള്‍ ഇറങ്ങുകയും പൊങ്ങുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കാലപ്പഴക്കം വന്ന ക്ഷേത്ര ഗോപാരം ഇടിയാന്‍ കാരണമാകും. ക്ഷേത്ര കൊടിമരത്തില്‍ ചുവപ്പു ലൈറ്റ് ഘടിപ്പിക്കണമെന്ന നിര്‍ദേശം താന്ത്രിക ശാസ്ത്രത്തിന് എതിരാണ്. ഇതിന് പുറമെ ക്ഷേത്രത്തിന്റെ കാല്‍ദൈവങ്ങള്‍ കുടിയിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന നാല് കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടിവരും. ഇത് വിശ്വാസത്തെ വ്രണപ്പെടുത്തും. തീര്‍ച്ചായും ലക്ഷകണക്കിനു വരുന്ന വിശ്വാസികളുടെ വികാരങ്ങള്‍ തള്ളിക്കളയുന്നത് ജനാധിപത്യത്തിന് ആശാസ്യമല്ലല്ലോ.
പാരിസ്ഥിതിക – കാര്‍ഷിക മേഖലകളിലും പദ്ധതി രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടുത്തെ റബ്ബര്‍കൃഷിയും പൂര്‍ണമായി നശിക്കും. വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത വയലുകള്‍ മണ്ണിട്ടു നികത്തിയാല്‍ അത് പരിസ്ഥിതി നാശത്തിന് വഴിവയ്ക്കും. ഇത്മൂലം പമ്പാനദിയില്‍ വെള്ളപ്പൊക്കമുണ്ടാകും. വ്യാപകമായ പരിസ്ഥിതി നാശത്തിനാണ് വിമാനത്താവളം കാരണമാവുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവളം വരുന്നതോടെ ആറന്മുള ക്ഷേത്രത്തിനും കൊടിമരത്തിനും ഘടനാപരമായ മാറ്റം ഉണ്ടാകുമെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച കൂടുതല്‍ പഠനത്തിനായി ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. 300 പേജ് വരുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ. തീര്‍ച്ചയായും ഈ റിപ്പോര്‍ട്ട് ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply