ആരെയാണ് നിങ്ങള്‍ മനുഷ്യരാക്കുന്നത്?

ഷഫീക് സുബൈദ ഹക്കിം നിങ്ങള്‍ മനുഷ്യരാകൂ എന്ന് പറയുമ്പോള്‍ ഭയം തോന്നുന്നതും ഏത് മനുഷ്യനെ കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്നും ആലോചിക്കുന്നത് ഇതുകൊണ്ടാണ്. 2016 ജനുവരിയിലെഴുതിയ ഒരു പോസ്റ്റ് വീണ്ടും പങ്കുവെയ്ക്കട്ടെ. വലുതായിട്ട് അതിലെ നിലപാടില്‍ മാറ്റം വന്നിട്ടില്ലാത്തതുകൊണ്ട്. … ”ബഹുവിധ മനുഷ്യരുടെ പെരുമാറ്റങ്ങള്‍ക്കായി ചില സവിശേഷ സാംസ്‌കാരിക അളവുകോലുകള്‍ മുന്നോട്ട് വെച്ച് അതിന്റെ അടിസ്ഥാനത്തില്‍ ചില മനുഷ്യരെ സ്വയം-ഭരണത്തിന് പ്രാപ്തി കുറഞ്ഞവരായി പരിഗണിക്കാനായി ഉപയോഗപ്പെടുത്താം എന്നതാണ് ഹ്യൂമനിസത്തിന്റെ അടിസ്ഥാനമായ ‘ഏകമാന മാനദണ്ഡ സ്വഭാവം'( ‘single normative foundation’ […]

m

ഷഫീക് സുബൈദ ഹക്കിം

നിങ്ങള്‍ മനുഷ്യരാകൂ എന്ന് പറയുമ്പോള്‍ ഭയം തോന്നുന്നതും ഏത് മനുഷ്യനെ കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്നും ആലോചിക്കുന്നത് ഇതുകൊണ്ടാണ്. 2016 ജനുവരിയിലെഴുതിയ ഒരു പോസ്റ്റ് വീണ്ടും പങ്കുവെയ്ക്കട്ടെ. വലുതായിട്ട് അതിലെ നിലപാടില്‍ മാറ്റം വന്നിട്ടില്ലാത്തതുകൊണ്ട്.

”ബഹുവിധ മനുഷ്യരുടെ പെരുമാറ്റങ്ങള്‍ക്കായി ചില സവിശേഷ സാംസ്‌കാരിക അളവുകോലുകള്‍ മുന്നോട്ട് വെച്ച് അതിന്റെ അടിസ്ഥാനത്തില്‍ ചില മനുഷ്യരെ സ്വയം-ഭരണത്തിന് പ്രാപ്തി കുറഞ്ഞവരായി പരിഗണിക്കാനായി ഉപയോഗപ്പെടുത്താം എന്നതാണ് ഹ്യൂമനിസത്തിന്റെ അടിസ്ഥാനമായ ‘ഏകമാന മാനദണ്ഡ സ്വഭാവം'( ‘single normative foundation’ ). ഉദാഹരണത്തിന്, 17-19 നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ രാഷ്ട്രീയ വ്യവഹാരത്തില്‍ സംഭവിച്ച ലിബറല്‍ മാനവികതാവാദത്തിന്റെ വികാസത്തെ, കൊളോണില്‍ വ്യാപനത്തെ ലെജിറ്റിമേറ്റ് ചെയ്യാനുപോയോഗിച്ച ‘നാഗരികരാക്കല്‍ ദൗത്യം’ (‘civilizing mission’) എന്ന ജനപ്രിയ സങ്കല്‍പ്പവുമായി കണ്ണിചേര്‍ക്കാന്‍ കഴിയും”’ – പോള്‍ ഗില്‍റോയ്
മാനവികതാവാദ(Humanism)ത്തെ ഏതോ വിശുദ്ധ ഇടത്തിലാണ് ഇന്നത്തെ ‘പുരോഗമനവാദി’കളെത്തിച്ചിരിക്കുന്നത്. മാനവികതാവാദത്തെ fuck പറയാന്‍ പാടില്ലത്രെ. അഥവാ തെറിവിളിക്കാന്‍ പാടില്ലത്രെ.
മാര്‍ക്‌സിസത്തെ പാശ്ചാത്യമാനവികതാവാദത്തിലേയ്ക്ക് വലിച്ചിഴച്ചത് ലെനിന്‍ ആണെന്നാണ് എന്റെ ധാരണ. Communism = Humanism – Private Property Complex എന്ന ഒരു മാനവികതാവാദ ഫോര്‍മുലപോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളില്‍ ഒരു വിഭാഗമായ എസ്.യു.സി.ഐ.(യു)വിനുണ്ട്.
മാനവികതാവാദം യൂറോപ്യന്‍ നവോത്ഥാനത്തിന്റെ സന്തതിയാണ്. അതാകട്ടെ ആധുനികതയുടെ (Modernity) മനസാക്ഷിയും. ഇത് യാന്ത്രികമായി ഒരു വിശുദ്ധ’മനുഷ്യനെ’ (അപരിമേയ മനുഷ്യനെ) സൃഷ്ടിച്ചുകൊണ്ട് മറ്റെല്ലാ ഇതര/അപര മനുഷ്യരെയും തള്ളിക്കളയുകയും ചെറുതാക്കുകയും അപരിഷ്‌കൃതരാക്കുകയും ചെയ്യുന്ന ഒരു യുറോസെന്‍ട്രിക് മനുഷ്യനാണ്. ഇത്തരത്തിലുള്ള ‘കരുണാമയനായ’, ‘ദയാലുവായ’, ‘സഹിഷ്ണുവായ’, ‘മതേതരനായ’, ‘ശാസ്ത്രവാദിയായ’ മനുഷ്യമാതൃകാവാദത്തെ തന്നെയാണ് കീഴാള മനുഷ്യര്‍ക്ക് തകര്‍ത്തെറിയാനുള്ളത്. ഇതിലൂടെയാണ് കൂടുതല്‍ വ്യത്യസ്തയുള്ള ഭിന്നസംസ്‌കാരങ്ങളുടെ സഹവര്‍ത്തിത്വത്തിലുള്ള പുതിയ ഐക്യത്തിന്റെ സാധ്യതകള്‍ തെളിയുകയുള്ളു.
കാരണം മേല്‍ വിവരിച്ച മാനവികതാവാദത്തിന്റെ ‘മനുഷ്യന്‍’ (മനുഷ്യമാതൃക) അതെല്ലാമാണെങ്കിലും ‘അതെല്ലാം’ മാത്രമാണ്! എല്ലാ വൈവിധ്യങ്ങള്‍ക്കുംമേലുള്ള അധികാരിയായ, പ്രിവിലെഡ്ജ്ഡ് ആയ രക്ഷകനും രക്ഷാകര്‍ത്താവുമായ, എല്ലാ കീഴ്‌സ്വത്വങ്ങളുടെയും വിമോചകനെന്ന് സ്വയം പ്രഖ്യാപിക്കുന്ന ‘പുരോഗമന’ (ഇടതുലിബറല്‍) മനുഷ്യനാണ്. ഭിന്നതകളിലേയ്ക്ക് തുറന്നിരിക്കുന്ന മനുഷ്യനല്ല; മറിച്ച് നിയതമായ നിയമങ്ങള്‍ക്കുള്ളില്‍ ഭിന്നതകള്‍ക്കുമുന്നില്‍ അടഞ്ഞിരിക്കുന്ന മനുഷ്യന്‍ മാത്രമാണത്. ഘട്ടവാദം (stagism) ഈ മനുഷ്യമാതൃകയുടെ സവിശേഷതയാണ്.
ഇത്തരം വര്‍ണ/വരേണ്യ മനുഷ്യമാതൃകയെയാണ് മാനവികതാവാദത്തിന് പ്രദാനം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. ആ മനുഷ്യമാതൃക അതതിടങ്ങളിലെ പ്രിവിലഡ്ജുകളില്‍ അഭിരമിക്കുന്ന ഉദാത്തമനുഷ്യന്‍ മാത്രമാണ്. അഥവാ അതതിടങ്ങളിലെ അധികാരി(വരേണ്യ)വര്‍ഗ/ജാതിയിലേയ്ക്ക് മാത്രം എളുപ്പം കൂടുമാറുന്ന വരേണ്യമനുഷ്യമാതൃകയാണ്. അത്തരം മനുഷ്യമാതൃകകളാണ് 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയത്.
കീഴാള മനുഷ്യര്‍ വിഭിന്നങ്ങളാണ്. അണ്‍മോണോലിത്തിക് (Unmonolithic) ആണ്. അവര്‍ക്ക് അവരായി, സ്വന്തം ഭാഷയും വിശ്വാസങ്ങളും സംസ്‌കാരവുമൊക്കെയായി നിന്നുകൊണ്ടാണ് കലഹിക്കാനുള്ളത്. സാംസ്‌കാരികഭിന്നതയാണവരുടെ ആയുധവും. അവിടെ നിന്നുകൊണ്ട് തന്നെയാണ് അവര്‍ മനുഷ്യരായിരിക്കുന്നത് (being human). അഥവാ അവര്‍ ഭിന്ന മനുഷ്യരാണ്. (ഭിന്ന വ്യക്തിത്വങ്ങളുമാണ്.) അധീശ വ്യവഹാരമായി നില്‍ക്കുന്ന ‘Humanist’ മനുഷ്യരോടുകൂടിയാണ് അവര്‍ കലഹിക്കുന്നത്. ഈ കലഹം വളരെ പ്രധാനപ്പെട്ടതാണ്.
സ്വന്തം സ്വത്വങ്ങളുടെ പേരില്‍ ഇന്നോളം അപരവല്‍ക്കരിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും അദൃശ്യമാക്കപ്പെടുകയും മനുഷ്യരായി പരിഗണിക്കപ്പെടാതിരിക്കുകയും അനീതി അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന മനുഷ്യര്‍, വിവിധങ്ങളായ കീഴാള സ്വത്വങ്ങള്‍ അധീശ/അധികാര/വരേണ്യ സ്വത്വങ്ങളോട് സംഘര്‍ഷപ്പെടുന്നതാണ്, അവരുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടിക്കൊണ്ട് എതിര്‍ നിലപാടിലുറച്ച് പോരാടുന്നതാണ് പുതിയ കീഴാള രാഷ്ട്രീയം.
അത് നിര്‍ദ്ദയമായ കടമന്നാക്രമണങ്ങളെ ഉള്‍ക്കൊള്ളുന്നതാകാം. ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും പ്രയോഗം കൊണ്ടുമൊക്കെയായ കടന്നാക്രമണങ്ങള്‍. അതിന്റെ പുതിയ യുക്തികള്‍ ‘മാനവികതാവാദ’ത്തിന്റെ വരേണ്യവാര്‍പ്പുമാതൃകകള്‍ക്ക് മനസിലാവില്ല. അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല. കലഹിക്കുകയും കൂടുതല്‍ നീതിയുക്തമായ സാഹചര്യങ്ങളിലേയ്ക്ക് മുന്നേറുകയും ചെയ്യുക എന്നതാണ് കീഴാള രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല പ്രസക്തി. Anti-Hegemonic ആണ് അതിന്റെ ദിശാബോധം.
അതിലേയ്ക്കാണ് രോഹിത് വെമുലയുടെ രാഷ്ട്രീയം/ഇടപെടലുകള്‍ വിരല്‍ചൂണ്ടുന്നത്. അവര്‍ ‘ധീരവിപ്ലവം’ നടത്തുകയായിരുന്നില്ല, ആത്മഹത്യയിലൂടെ. അവര്‍ ആത്മഹത്യ തന്നെയായിരുന്നു ചെയ്തത്. അത്തരം ആത്മഹത്യകള്‍ തന്നെ തീക്ഷ്ണമാണ്. വിലാസ് ഗോഗ്രെയുടെയും രജനി എസ് ആനന്ദിന്റെയുമൊക്കെ വിതാനങ്ങളിലാണവ കുടികൊള്ളുന്നത്. കാള്‍ സാഗനെ പോലെ ശാസ്ത്രലേഖകരോ ശാസ്ത്രജ്ഞരോ ദാര്‍ശനികരോ സാഹിത്യകാരന്‍മാരോ സന്തോഷകരമായ ജീവിതങ്ങളോ അങ്ങനെ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടിയവര്‍ തന്നെയായിരുന്നു അവരെല്ലാം. കുന്നോളം സ്വപ്നങ്ങളുള്ള മനുഷ്യര്‍. അതെല്ലാം ഒരു സന്യാസിക്കു തുല്യം ‘സമൂഹത്തിനുവേണ്ടി’ പരിത്യജിച്ച് ‘വിപ്ലവം’ നടത്താന്‍ ഈ ജാതീയ വ്യവസ്ഥിതിയില്‍ അവരുടെ കയ്യില്‍ ഒന്നും അവശേഷിക്കുന്നില്ല. ഒരു പ്രിവിലെഡ്ജും, പ്രിവിലെഡ്ജിഡ് ലൈഫും. ആത്മഹത്യ ചെയ്താല്‍ ‘ഓ അതുക്കള് ചത്താ.. സമാധാനം’ എന്ന് വിധിക്കുന്ന നാവുകളാണ് ചുറ്റും. ശബ്ദമുയര്‍ത്തിയാല്‍ കൂട്ടത്തോടെ വന്ന് ചുട്ടുകൊന്ന് കടന്നുപോകും. ഈ ഹിന്ദുത്വ ഇന്ത്യയില്‍ ആരും ചോദിക്കില്ല. (അപൂര്‍വ്വം ഘട്ടങ്ങളിലൊഴികെ) ചോദിച്ചിട്ടില്ല.
സ്വപ്നങ്ങള്‍ കൂടി കയ്യൊഴിഞ്ഞാല്‍ അവര്‍ തന്നെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. അവരുടെ ആത്മഹത്യാ കുറിപ്പുകള്‍ നിറയെ വേദനകളാണ്. കുടിച്ചുവറ്റിച്ച കണ്ണീരുകളാണ്. അവയെ ’20-ാം നൂറ്റാണ്ടിലെ സാഹിത്യരൂപമെന്നൊക്കെ’ വിശേഷിപ്പിക്കാന്‍ എളുപ്പമാണ്. അതിലൂടെ നിങ്ങള്‍ക്ക് കയ്യടിലഭിക്കുമായിരിക്കും. പ്രിവിലെഡ്ജുകളുടെ ലോകത്ത് കൂടുതലുയര്‍ന്ന ജനസമ്മിതി ലഭിക്കുമായിരിക്കും. എന്നാല്‍ അത്തരം വാചകക്കസറത്തുകള്‍ കീഴാള ജീവിതങ്ങളിലുണ്ടാക്കുന്നത് അമ്പരപ്പും ഭീതിയുമാണ്. ഇനിയുമെത്ര ആത്മഹത്യാകുറിപ്പുകളെഴുതേണ്ടിവരും തങ്ങളെന്ന് ഞെട്ടലോടെ അവര്‍ കണ്ണീര്‍വാര്‍ക്കും. ചൊടിക്കും.
ജീവിതങ്ങളുടെ കാര്യമാണ്. അവ പൊലുഞ്ഞുപോകുന്നതിനെയാണ് ഇത്തരത്തില്‍ ഗ്ലോറിഫൈ ചെയ്യുന്നത്. അതിലൂടെ അത്തരം സാഹചര്യങ്ങളെ കൂടിയാണ് ഗ്ലോറിഫൈ ചെയ്യുന്നത്. ഈ വരേണ്യസാഹിത്യസംഭാവനകള്‍ നടത്തുന്നവരുടെ കൂടെപ്പിറപ്പുകള്‍ കണ്ണടഞ്ഞുപോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദനയും നഷ്ടവും കീഴാളര്‍ക്കുണ്ടാവില്ല എന്ന് അറിയാത്തവരാണോ ഇത്തരം സൈദ്ധാന്തികതകളും ആദര്‍ശവല്‍ക്കരണങ്ങളും നടത്തുന്നത്? നഷ്ടങ്ങള്‍ മാത്രം മുതല്‍ക്കൂട്ടായ ജീവിതങ്ങളാണെങ്കിലും കൂടപ്പിറപ്പുകളുടെ കണ്ണടയാന്‍ അവര്‍ ആഗ്രഹിക്കുമെന്നോ? gasp emoticon നിലവിലെ വരേണ്യ മനുഷ്യര്‍ കീഴാളര്‍ക്ക് നല്‍കുന്ന ദയാനുകമ്പയുടെ ഒരുദാഹരണമാണിത്.
നിലവിലെ അധികാര/ബ്രാഹ്മണക്രമം കീഴാളര്‍ക്ക് വെച്ചു നീട്ടുന്ന നിര്‍ബന്ധിതചോയിസ് മാത്രമാണ് ആ്തമഹത്യ. ഈ വരേണ്യ/മുഖ്യധാരാ മനുഷ്യസമൂഹം ഒരു ദേശരാഷ്ട്രമാണ്. അവര്‍ക്ക് ഭരണകൂടമുള്‍പ്പെടെ, സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമസ്ഥാപനങ്ങളുമടക്കം എല്ലാ മര്‍ദ്ദിത സംവിധാനങ്ങളും മുതല്‍ക്കൂട്ടായുണ്ട്. അതിലെ രാഷ്ട്രീയത്തെ തിരിച്ചറിയാതെ രോഹിതിന്റെ മരണം (#InstitutionalMurder) ‘ആഘോഷമാക്കാന്‍’ കാത്തിരുന്നവര്‍ ആ രാഷ്ട്രീയത്തെ കുഴിച്ചുമൂടുക മാത്രമാണ് ചെയ്യുന്നത്. രോഹിത് ‘ധീരവിപ്ലവകാരി’യാവുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയം അദൃശ്യമാകുകയും/മാക്കപ്പെടുകയും ചെയ്യുന്ന ആ ‘മാജിക്കി’നെ ചെറുക്കേണ്ടതുണ്ട്. തകര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ വരേണ്യ മാനവികതാവാദത്തെ നോക്കി ‘fuck off’ എന്ന് പറയാതെ തരമില്ല.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply