ആരാണ് വാര്‍ത്താതാരം

2014ലെ വാര്‍ത്താതാരത്തെ തിരഞ്ഞെടുക്കാന്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച, ‘മനോരമ ന്യൂസ്, ന്യൂസ്‌മേക്കര്‍ 2014’ന്റെ അന്തിമപട്ടികയില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍, നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ്, നടി മഞ്ജു വാരിയര്‍, ഹോക്കിതാരം പി.ആര്‍.ശ്രീജേഷ് എന്നിവരാണ് ഇടംപിടിച്ചത്. പത്തുപേരുടെ പ്രാഥമിക പട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയരാണിവര്‍. വാര്‍ത്താമൂല്യത്തെ കുറിച്ചുള്ള മലയാളികളുടെ കാഴ്ചപ്പാടാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാകുന്നത്. തീര്‍ച്ചയായും ഇവരാരും വാര്‍ത്തയായില്ല എന്നല്ല പറയുന്നത്. അതാതുമേഖലകളില്‍ ഇവര്‍ വാര്‍ത്ത സൃഷ്ടിച്ചു. പക്ഷെ പോയവര്‍ഷം കേരളത്തില് ഏറ്റവും പ്രധാന വാര്‍ത്ത സൃഷ്ടിക്കുകയും ഇപ്പോഴും തുടരുകയും […]

sss2014ലെ വാര്‍ത്താതാരത്തെ തിരഞ്ഞെടുക്കാന്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച, ‘മനോരമ ന്യൂസ്, ന്യൂസ്‌മേക്കര്‍ 2014’ന്റെ അന്തിമപട്ടികയില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍, നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ്, നടി മഞ്ജു വാരിയര്‍, ഹോക്കിതാരം പി.ആര്‍.ശ്രീജേഷ് എന്നിവരാണ് ഇടംപിടിച്ചത്. പത്തുപേരുടെ പ്രാഥമിക പട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയരാണിവര്‍.
വാര്‍ത്താമൂല്യത്തെ കുറിച്ചുള്ള മലയാളികളുടെ കാഴ്ചപ്പാടാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാകുന്നത്. തീര്‍ച്ചയായും ഇവരാരും വാര്‍ത്തയായില്ല എന്നല്ല പറയുന്നത്. അതാതുമേഖലകളില്‍ ഇവര്‍ വാര്‍ത്ത സൃഷ്ടിച്ചു. പക്ഷെ പോയവര്‍ഷം കേരളത്തില് ഏറ്റവും പ്രധാന വാര്‍ത്ത സൃഷ്ടിക്കുകയും ഇപ്പോഴും തുടരുകയും ചെയുന്ന മറ്റൊരാള്‍ ലിസ്റ്റിലുണ്ടായിരുന്നു. മറ്റാരുമല്ല, വി എം സുധീരന്‍ തന്നെ. എന്നാല്‍ അദ്ദേഹം അവസാനലിസ്റ്റില്‍ ഇടം കണ്ടില്ല.
കെപിസിസി പ്രസിഡന്റായ മുതല്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച സുധീരന്‍ മദ്യനയവുമായി ബന്ധപ്പെട്ട വിഷയങ്ങളോടെ വാര്‍ത്തയുടെ കേന്ദ്രസ്ഥാനത്തേക്കുയരുകയായിരുന്നു. സുധീരന്‍ സൃഷ്ടിച്ച വാര്‍ത്തകളെല്ലാം കേരളവുമായി ബന്ധപ്പെട്ട് ഏറെ പ്രധാനവുമായിരുന്നു. എത്രയോ പേരുടെ മുഖംമൂടി ഊര്‍ന്നുവീഴാന്‍ അതുകാരണമായി. ഏതാനും മാസമായി കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം ലിസ്റ്റില്‍ വന്ന നാലുപേരാണോ സുധീരനാണോ? ഡോ. കോ രാധാകൃഷ്ണന്റെ പേരിനു ഏറെ പ്രസക്തിയുണ്ടെന്നു ഒരുപക്ഷെ വാദിക്കുമായിരിക്കാം. എന്നാല്‍് അദ്ദേഹം പോലും ചര്‍ച്ചയായത് എത്രയോ കുറച്ചുദിവസം. മഞ്ജുവാര്യരും ഇന്നസെന്റും ചര്‍ച്ചയാകാന്‍ പ്രധാനകാരണം സിനിമയുമായുള്ള ബന്ധമാണല്ലോ.  തീര്‍ച്ചയായും മഞ്ജുവാരിയരുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ക്ക് സ്ത്രീപക്ഷത്തിന്റേതായ മൂല്യവുമുണ്ടായിരുന്നു. ഇന്നസെന്റ്് സൃഷ്ടിച്ച വാര്‍ത്തകള്‍ക്ക് എന്തെങ്കിലും മൂല്യമുണ്ടോ? ശ്രീജേഷാകട്ടെ ഹോക്കിയുമായി മാത്രം ബന്ധപ്പെട്ടും. അതേസമയം സുധീരന്‍ വാര്‍ത്തയായത് രാഷ്ട്രീയത്തില്‍ മാത്രമല്ല, എല്ലാവിഭാഗം ജനങ്ങളിലുമായിരുന്നു.
സുധീരന്‍ സൃഷ്ടിച്ച വാര്‍ത്തകളുടെ ശരിതെറ്റുകളില്‍ അഭിപ്രായ ഭിന്നതയുണ്ടാകാം. അതിലേക്കിപ്പോള്‍ കടക്കുന്നില്ല. അതേസമയം അദ്ദേഹം സൃഷ്ടിച്ച വാര്‍ത്തയുടെ കോള്ിളക്കം തുടരുകയാണ്. ഇനിയുമത് തുടരും. കോണ്ഗ്രസ്സിലെ ഇരുഗ്രൂപ്പുകളും ചേര്‍ന്ന് സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കുംവരെ. അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴി്ഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പോടെ അതു വിജയിക്കാനാണിട. പക്ഷെ അതുവരേയും വാര്‍ത്താതാരം സുധീരന്‍ തന്നെ – മനോരമ ആരെ തെരഞ്ഞെടുത്താലും. അല്ലെങ്കിലും എന്തെങ്കിലും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരെ ആര്‍ക്കും വേണ്ടല്ലോ, രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമല്ല, ജനങ്ങള്‍ക്കും വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply