ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

എം ഗീതാനന്ദന്‍, സണ്ണി എം കപിക്കാട് പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ (നിരോധന)നിയമങ്ങള്‍ കാര്യക്ഷമമാക്കുക, പോലീസ് ഭരണകൂട ദളിത് ആദിവാസി പീഢനം അവസാനിപ്പിക്കുക, പോലീസിനെ ജനാധിപത്യവല്‍ക്കരിക്കുക, വാളയാറിലെ ദളിത് കുട്ടികളുടെ മരണത്തിത് ഉത്തരവാദികളായവരെ ശിക്ഷിക്കുക. അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. കേരളത്തില്‍ ദളിത് ആദിവാസി പീഢനങ്ങളും കൊലപാതങ്ങളും ലോക്കപ് മര്‍ദ്ധനങ്ങളും നിരന്തരം വര്‍ദ്ധിച്ചു വരികയാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന ജാതീയ വിവേചനവും അടിച്ചമര്‍ത്തലും ഇന്നും കേരളത്തില്‍ തുടരുന്നു എന്ന […]

vvഎം ഗീതാനന്ദന്‍, സണ്ണി എം കപിക്കാട്

പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ (നിരോധന)നിയമങ്ങള്‍ കാര്യക്ഷമമാക്കുക, പോലീസ് ഭരണകൂട ദളിത് ആദിവാസി പീഢനം അവസാനിപ്പിക്കുക, പോലീസിനെ ജനാധിപത്യവല്‍ക്കരിക്കുക, വാളയാറിലെ ദളിത് കുട്ടികളുടെ
മരണത്തിത് ഉത്തരവാദികളായവരെ ശിക്ഷിക്കുക. അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

കേരളത്തില്‍ ദളിത് ആദിവാസി പീഢനങ്ങളും കൊലപാതങ്ങളും ലോക്കപ് മര്‍ദ്ധനങ്ങളും നിരന്തരം വര്‍ദ്ധിച്ചു വരികയാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന ജാതീയ വിവേചനവും അടിച്ചമര്‍ത്തലും ഇന്നും കേരളത്തില്‍ തുടരുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇത് വ്യക്തമാക്കുന്നത്. ജിഷ കൊലപാതക കേസും, വാളയാറിലെ 14, 9 വയസുള്ള പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസും അട്ടിമറിച്ച പോലീസും ഭരണകൂടുവും വെറും ആരോപണത്തിനേറെയും സംശയത്തിന്റേയും പേരില്‍ കുണ്ടറയില്‍ ദളിത് യുവാവിനെ ലോക്കപ്പില്‍ മര്‍ദ്ധിച്ച് കൊല്ലുകയും കൊല്ലം അഞ്ചാലുംമൂട്ടില്‍ യുവാക്കളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഗോത്രചാരപ്രകാരം കല്യാണം കഴിച്ച ആദിവാസി യുവാക്കള്‍ പോക്‌സോ നിയമപ്രകാരം ജാമ്യം കിട്ടാതെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നു. ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. ദളിതര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന കേസുകളില്‍ കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് ഭരണകൂടവും പോലീസും സ്വീകരിക്കുന്നത്. ആദിവാസികളും ദളിതരും വിദൂരമായെങ്കിലും പ്രതികളാക്കുന്ന കേസുകളില്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നു. ഇതിനെതിരെ ഒരു ജനാധിപത്യ കേരളത്തിനായി ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ(നിരോധന) നിയമങ്ങള്‍ കാര്യക്ഷമമാക്കുക, പോലീസ് ഭരണകൂട ദളിത് ആദിവാസി പീഢനം അവസാനിപ്പിക്കുക, പോലീസിനെ ജനാധിപത്യവല്‍ക്കരിക്കുക, പോലീസ്, വാളയാറിലെ ദളിത് കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുക. അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ഭൂ അധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 18 ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും സമരവും നടത്തുന്നു. രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. വിവിധ സമര നേതാക്കള്‍, ആദിവാസി ദളിത് നേതൃത്വങ്ങള്‍, ബഹുജന സംഘടനകള്‍, സമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തടങ്ങിയവര്‍ മാര്‍ച്ചിലും സമരത്തിലും പങ്കാളികള്‍ ആകും. മാര്‍ച്ച് 12, തൃശൂര്‍ ചേതനയില്‍ കൂടിയ യോഗത്തിലാണ് സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. മാര്‍ച്ച് 15ന് ഒരു ജനകീയ അന്വേഷണ കമ്മീഷന്‍ വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ വീട് സന്ദര്‍ശിച്ചു.

ജനറല്‍ കണ്‍വീനര്‍
എം ഗീതാനന്ദന്‍
ചെയര്‍മാന്‍
സണ്ണി എം കപിക്കാട്
ഭൂ അധികാര സംരക്ഷണ സമിതി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply