ആപ് ആത്മ പരിശോധന നടത്തണം

സാറാജോസഫ് മൃഗീയ ഭൂരിപക്ഷം എന്ന പ്രയോഗത്തെപ്പോലും അമ്പരിപ്പിക്കുന്ന വിധം 70 ല്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിക്കൊണ്ട് ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പരീക്ഷണത്തിന് തയ്യാറായി. ഒരു ഭരണ പരിചയവുമില്ലാത്ത ശൈശവ പ്രായത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഞ്ച് കൊല്ലം തങ്ങളുടെ വിധി നിര്‍ണ്ണയിക്കാന്‍ അങ്ങനെ വിട്ടു കൊടുക്കണമെങ്കില്‍ അന്നേവരെ ഭരണത്തില്‍ ഉണ്ടായിരുന്ന കക്ഷികളെ ജനങ്ങള്‍ എത്രമാത്രം വെറുത്തിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ജനങ്ങളുടെ പരീക്ഷയില്‍ ജയിക്കുക എ.എ.പി.ക്ക് അനായാസം കഴിയുന്ന കാര്യമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് […]

aap

സാറാജോസഫ്

മൃഗീയ ഭൂരിപക്ഷം എന്ന പ്രയോഗത്തെപ്പോലും അമ്പരിപ്പിക്കുന്ന വിധം 70 ല്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിക്കൊണ്ട് ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പരീക്ഷണത്തിന് തയ്യാറായി. ഒരു ഭരണ പരിചയവുമില്ലാത്ത ശൈശവ പ്രായത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഞ്ച് കൊല്ലം തങ്ങളുടെ വിധി നിര്‍ണ്ണയിക്കാന്‍ അങ്ങനെ വിട്ടു കൊടുക്കണമെങ്കില്‍ അന്നേവരെ ഭരണത്തില്‍ ഉണ്ടായിരുന്ന കക്ഷികളെ ജനങ്ങള്‍ എത്രമാത്രം വെറുത്തിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ജനങ്ങളുടെ പരീക്ഷയില്‍ ജയിക്കുക എ.എ.പി.ക്ക് അനായാസം കഴിയുന്ന കാര്യമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ജനോപകരപ്രദമായി അവര്‍ ചെയ്ത കാര്യങ്ങള്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും മുന്‍പ് ചെയ്തിട്ടുള്ളതല്ല. പിന്നെന്തുകൊണ്ട് ചുരുങ്ങിയ സമയത്തിലുള്ളില്‍ ഗ്രാഫ് താഴേക്ക് കുതിക്കുന്നു എന്നതിനുത്തരം ആ പാര്‍ട്ടി ആത്മ വിമര്‍ശനപരമായി പരിശോധിച്ച് പരിഹരിക്കേണ്ട വിഷയമാണ്.
ജനങ്ങളെ സംബന്ധിച്ചിടത്തോളം അഴിമതി, വര്‍ഗ്ഗീയത, കുടുംബവാഴ്ച, ക്രോണി ക്യാപിറ്റലിസം എന്നിവയെ പ്രതിരോധിക്കാന്‍ ഒരു ബദല്‍ ഉണ്ടായി വരും എന്ന പ്രതീക്ഷക്കേറ്റ വലിയ ആഘാതമാണ് എ.എ.പിയുടെ വീഴ്ച. തുടക്കം മുതല്‍ക്കേ ആം ആദ്മി പാര്‍ട്ടി ഈ രോഗ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അരവിന്ദ് കേജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്ന ത്രിത്വമാണ് ആദ്യം തകര്‍ക്കപ്പെട്ടത്. അതിനുവേണ്ടി പ്രയത്‌നിച്ചവര്‍ ആരായാലും അവര്‍ അടിത്തറ പൊളിക്കുകയായിരുന്നു. അത് കേജ്‌രിവാള്‍ എത്രത്തോളം തിരിച്ചറിഞ്ഞു എന്നറിയില്ല.
ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും പകരം ഒരു രാഷ്ട്രീയ ബദല്‍ ഉയര്‍ന്നു വരേണ്ടത് രാജ്യത്തിന്റെ നട്ടെല്ലായ ദളിത്/ആദിവാസി വിഭാഗങ്ങളേയും ന്യൂനപക്ഷങ്ങളേയും ഉള്‍ക്കൊണ്ട് കൊണ്ടായിരിക്കണം. ഈ സാധ്യത കണ്ട് ആം ആദ്മി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവര്‍ ക്രമേണ അത് ഉപേക്ഷിച്ച് പോവുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു. മേധാ പട്ക്കര്‍, എസ്.പി.ഉദയകുമാര്‍, ആര്‍.ബി.ശ്രീകുമാര്‍, മല്ലിക സാരാഭായ് തുടങ്ങിയവര്‍ ജനങ്ങളുടെ രാഷ്ട്രീയ ബദല്‍ എന്ന ആശയത്തില്‍ ആകൃഷ്ടരായി കടന്നുവന്നവരാണ്. എങ്ങിനെയെങ്കിലും അധികാര കസേരയില്‍ ഇരിക്കാന്‍ വന്നവരല്ല. എ.എ.പി. വിട്ട് പോകുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന വലിയൊരു വിഭാഗം കൂടി പ്രതീക്ഷ നശിച്ച് പിന്‍വലിയുന്നു. മേധാ പട്ക്കര്‍, അല്ലെങ്കില്‍ ഉദയകുമാര്‍ വിട്ട് പോകുമ്പോള്‍ ആദിവാസി/ദളിത്/മത്സ്യത്തൊഴിലാളി മേഖലകളിലെ അനേകായിരങ്ങളുടെ രാഷ്ട്രീയ ബദലിന് മൂലക്കല്ലാവാന്‍ എ.എ.പി. യോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് പിന്‍വാങ്ങുന്നത്.
സ്വത്വ നാശത്തിലൂടെ ഇന്ത്യയുടെ വൈവിധ്യം തകര്‍ത്ത് ഹിന്ദുത്വയുടെ കീഴില്‍ ഏകീകരണത്തിനു വേണ്ടിയുള്ള അധികാര പ്രയോഗമാണ് ബി.ജെ.പി ഇപ്പോള്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത്. അപകടകരമായ ഈ നീക്കങ്ങളെ ചെറുക്കാന്‍ ശക്തിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് ഇന്ത്യയിലില്ല. അവിടെയാണ് അരികുകളിലും അടിത്തട്ടുകളിലും നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള രാഷ്ട്രീയ സാംസ്‌കാരിക ബദലുകള്‍ ഉയര്‍ന്ന് വരേണ്ടത്. എ.എ.പി. നല്‍കിയ പ്രതീക്ഷ അസ്തമിക്കുമ്പോള്‍ അതൊരു ദുഃസൂചനയാകുന്നത് അങ്ങനെയാണ്.

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply