ആന്റണിയെ വിളിക്കൂ, കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ

കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ കെ ആന്റണി ഇടപെടണമെന്ന ആവശ്യം കേള്‍ക്കുമ്പോള്‍ ചിരിവരാതിരിക്കുന്നതെങ്ങനെ? ദശകങ്ങള്‍ നീണ്ടുനിന്ന് കോണ്‍ഗ്രസ്സിലെ ഏറ്റവും വലിയ ഗ്രൂപ്പു മത്സരത്തില്‍ ഒരു പക്ഷത്തിന്റെ നേതാവായിരുന്നു എന്നതാണോ അതിനുള്ള യോഗ്യത? അതോ പോരാട്ടങ്ങള്‍ക്കവസാനം കിങ്ങ് മേക്കറെന്നഹങ്കരിച്ചിരുന്ന കരുണാകരനെ തറപറ്റിച്ചതോ? എന്തായാലും ആന്റണിക്കൂ അതു കഴിയൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതാണ് ആന്റണിയും കാത്തിരിക്കുന്നത് എന്നു തോന്നുന്നു. കോണ്‍ഗ്രസ്സുകാരനല്ലാത്ത ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ് ഇന്നലെ ആദ്യം ഇക്കാര്യം അവശ്യപ്പെട്ടത്. അഴിമതിക്കു കൂട്ടുനില്‍ക്കാതിരുന്നതിനാലാണ് […]

02-06-ak-antony-600

കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ കെ ആന്റണി ഇടപെടണമെന്ന ആവശ്യം കേള്‍ക്കുമ്പോള്‍ ചിരിവരാതിരിക്കുന്നതെങ്ങനെ? ദശകങ്ങള്‍ നീണ്ടുനിന്ന് കോണ്‍ഗ്രസ്സിലെ ഏറ്റവും വലിയ ഗ്രൂപ്പു മത്സരത്തില്‍ ഒരു പക്ഷത്തിന്റെ നേതാവായിരുന്നു എന്നതാണോ അതിനുള്ള യോഗ്യത? അതോ പോരാട്ടങ്ങള്‍ക്കവസാനം കിങ്ങ് മേക്കറെന്നഹങ്കരിച്ചിരുന്ന കരുണാകരനെ തറപറ്റിച്ചതോ? എന്തായാലും ആന്റണിക്കൂ അതു കഴിയൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതാണ് ആന്റണിയും കാത്തിരിക്കുന്നത് എന്നു തോന്നുന്നു.
കോണ്‍ഗ്രസ്സുകാരനല്ലാത്ത ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ് ഇന്നലെ ആദ്യം ഇക്കാര്യം അവശ്യപ്പെട്ടത്. അഴിമതിക്കു കൂട്ടുനില്‍ക്കാതിരുന്നതിനാലാണ് ആന്റണിയെ കേരളത്തില്‍ നിന്നോടിച്ചതെന്നും അഴിമതി ഇല്ലാതാക്കാന്‍ അദ്ദേഹത്തെ സര്‍ക്കാരിന്റെ തലപ്പത്തു കൊണ്ടുവരണമെന്നുമാണ് ജോര്‍ജ്ജ് ആവശ്യപ്പെട്ടത്. ജോര്‍ജ്ജിനു പുറകെ ഇന്നിതാ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും രംഗത്തിറങ്ങിയിട്ടുണ്ട്്. നിസംഗത വെടിഞ്ഞ് കേരള രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അങ്ങനേയേ കഴിയൂ. അതുതന്നെയാണ് മുരളീധരന്റേയും ആവശ്യം.
കേരളം കണ്ട ഏറ്റവും കുശാഗ്ര ബുദ്ധിമാനായ രാഷ്ട്രീയക്കാരന്‍ ഇഎംഎസോ കരുണാകരനോ അല്ല, ആന്റണിയാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയവളര്‍ച്ചയുടെ ഗ്രാഫ് നോക്കിയാല്‍ മനസ്സിലാകും. മുഖ്യമന്ത്രിസ്ഥാനവും കേന്ദ്രമന്ത്രിസ്ഥാനവുമൊക്കെ പുല്ലുപോലെ അദ്ദേഹം വലിച്ചറിഞ്ഞു. ആദര്‍ശത്തിന്റെ പേരില്‍ ഏതു സ്ഥാനം രാജിവെച്ചാലും അതിനു പുറകെ അതിനേക്കാള്‍ വലിയ സ്ഥാനം എന്നും ആന്റണിയെ തേടിയെത്തി. വിദ്യാര്‍ത്ഥി രാഷ്ട്രീത്തിലൂടേയും വിമോചനസമരത്തിലൂടേയും രംഗപ്രവേശനം. കൂടെ സുധീരന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയ അന്നത്തെ പുലികള്‍. ഇഎംഎസിന്റെ കുശാഗ്രബുദ്ധിയെ പ്രായോഗികരാഷ്ട്രീയത്തിലൂടെ നേരിട്ട് സംസ്ഥാനരാഷ്ട്രീയത്തിലേയും കോണ്‍ഗ്രസ്സിലേയും മുടിചൂടാമന്നനായിരുന്ന കരുണാകരനുമായുള്ള അങ്കം. സമര്‍ത്ഥമായ കരുക്കള്‍ നീക്കി കരുണാകരനെ നിരന്തരമായി വെള്ളം കുടിപ്പിച്ചു. കരുണാകരനു മക്കള്‍ വാത്സല്യം പാരയായപ്പോള്‍ കുടുംബത്തെ സമര്‍ത്ഥമായി രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. കരുണാകരന്‍ ഇന്ദിരാഗാന്ധിയുടെ ഐ അക്ഷരം ഉപയോഗിച്ചപ്പോള്‍ ആന്റണി ഉപയോഗിച്ചത് സ്വന്തം പേരിന്റെ ആദ്യാക്ഷരം തന്നെ. എത്രയോ ചെറുപ്പത്തില്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമൊക്കെയായി. സഹപ്രവര്‍ത്തകരേയും ഏറെ പിന്നിലാക്കി. ഇടക്ക് ഇടതുപാളയത്തില്‍ പോയി തിരിച്ചുവന്നപ്പോഴും ശക്തിയില്‍ കുറവുണ്ടായില്ല. അവസാനം കരുണാകരനെ പൂര്‍ണ്ണമായും നിരായുധനാക്കി. സമസ്തമേഖലകളിലും ഐ ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം നേടി. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിലും ഹൈക്കമന്റിലും ഏറെ കരുത്തനായി. ഡെല്‍ഹിയിലും ക്ലീന്‍ ഇമേജ്. ഇടതുപക്ഷവും ബിജെപിയുമടക്കമുള്ള പ്രതിപക്ഷം പോലും വിമര്‍ശിക്കുന്നില്ല. വേണമെങ്കില്‍ രാഷ്ടപതിയോ പ്രധാനമന്ത്രിയോ പോലും ആയികൂട എന്നില്ല എന്ന നിലയിലാണ് ഇന്ന് ആന്റണി.
ആന്റണിയുടെ കരുത്ത് കോണ്‍ഗ്രസ്സിലെ മുഴുവന്‍ പേര്‍ക്കുമറിയാം. അതിനാല്‍ തന്നെയാണ് ഒരു വിഭാഗം ആന്റണിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ അതാഗ്രഹിക്കുന്നില്ല.
എന്തായാലും ആന്റണി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതാരും ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ചില മാറ്റങ്ങള്‍ വേണമെന്നും ആന്റണി ഇടപെട്ടാലേ അതു നടക്കൂ എന്നും അവര്‍ക്കറിയാം. അതിനാലാണ് ആന്റണിയെ വിളിക്കൂ, കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയരുന്നത്. കുശാഗ്രബുദ്ധക്കാരനായ ആന്റണി ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നാണ് പ്രതിപക്ഷം പോലും ഉറ്റുനോക്കുന്നത്…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply