ആന്റണിയിട്ട ബോംബ് പൊട്ടുന്നു

സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തകരിലും വെച്ച് ഏറ്റവും കുശാഗ്രബുദ്ധിമാന്‍ എ കെ ആന്റണിയല്ലാതെ മറ്റാരാണ്? വിഎസ് അച്യുതാനന്ദനടക്കമുള്ളവര്‍ ആന്റണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ പുറകിലാണ്. കേരളം കണ്ട ഏറ്റവും കാലം നീണ്ടുനിന്ന ഗ്രൂപ്പുരാഷ്ട്രീയത്തില്‍ കിംഗ് മേക്കര്‍ കരുണാകരനെ ആന്റണി മലര്‍ത്തിയടിച്ചപ്പോള്‍ വിഎസ്, പിണറായിക്കുമുന്നില്‍ മുട്ടുകുത്തുകയാണല്ലോ ഉണ്ടായത്. ആദര്‍ശധീരതയുടെ മുഖം ആന്റണി എന്നു കാത്തുസൂക്ഷിച്ചു. അതേമുഖമണിഞ്ഞ സുധീരന്‍ എവിടേയും തോറ്റപ്പോള്‍ ആന്റണി പടകള്‍ കയറികൊണ്ടേയിരുന്നു. ഓരോ സ്ഥാനത്യാഗവും ആന്റണിക്ക് അതിനേക്കാള്‍ വലിയ സ്ഥാനത്തേക്കുള്ള ചവിട്ടുപടിയായിരുന്നു. ഒരിക്കല്‍ മാത്രമായിരുന്നു ആന്റണിക്ക് അല്‍പ്പം അടിതെറ്റിയത്. […]

akസംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തകരിലും വെച്ച് ഏറ്റവും കുശാഗ്രബുദ്ധിമാന്‍ എ കെ ആന്റണിയല്ലാതെ മറ്റാരാണ്? വിഎസ് അച്യുതാനന്ദനടക്കമുള്ളവര്‍ ആന്റണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ പുറകിലാണ്. കേരളം കണ്ട ഏറ്റവും കാലം നീണ്ടുനിന്ന ഗ്രൂപ്പുരാഷ്ട്രീയത്തില്‍ കിംഗ് മേക്കര്‍ കരുണാകരനെ ആന്റണി മലര്‍ത്തിയടിച്ചപ്പോള്‍ വിഎസ്, പിണറായിക്കുമുന്നില്‍ മുട്ടുകുത്തുകയാണല്ലോ ഉണ്ടായത്. ആദര്‍ശധീരതയുടെ മുഖം ആന്റണി എന്നു കാത്തുസൂക്ഷിച്ചു. അതേമുഖമണിഞ്ഞ സുധീരന്‍ എവിടേയും തോറ്റപ്പോള്‍ ആന്റണി പടകള്‍ കയറികൊണ്ടേയിരുന്നു. ഓരോ സ്ഥാനത്യാഗവും ആന്റണിക്ക് അതിനേക്കാള്‍ വലിയ സ്ഥാനത്തേക്കുള്ള ചവിട്ടുപടിയായിരുന്നു.
ഒരിക്കല്‍ മാത്രമായിരുന്നു ആന്റണിക്ക് അല്‍പ്പം അടിതെറ്റിയത്. അദ്ദേഹത്തിനു മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണം വിശ്വസ്ത അനുയായിയെന്നു ധരിച്ച ഉമ്മന്‍ ചാണ്ടിയായിരുന്നു എന്ന അഭിപ്രായം വ്യാപകമാണല്ലോ. അവസരം കിട്ടിയാല്‍ ആന്റണി പകരം വീട്ടുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുണ്ട്. ആ പകരം വീട്ടലാണ് കഴിഞ്ഞ ദിവസം ആന്റണിയിട്ട ബോംബ്. അതിതാ പൊട്ടിക്കൊണ്ടിരിക്കുകയാണ്.
കേരളരാഷ്ട്രീയത്തില്‍ ഏറ്റവും സജീവവിഷയമായി അഴിമതി മാറിയിരിക്കുന്ന വേളയിലാണ് ആന്റണി തന്റെ ബോംബുമായി രംഗത്തെത്തിയത്. കേരളം കണ്ട
ഏറ്റവും അഴിമതിയാരോപണങ്ങള്‍ നേരിട്ട മന്ത്രിസഭയാണിത്. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പാടുപെടുന്ന വേളയിലാണ് പ്രതിപക്ഷനേതാവിനേക്കാള്‍ രൂക്ഷമായ വാക്കുകളുമായി ആന്റണി രംഗത്തെത്തിയത്. സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെനാനണ്  ആന്റണി പറയുന്നത്.  പണം കൊടുക്കാതെ ഒരു കാര്യവും സാധിക്കാനാകാത്ത അവസ്ഥ. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, സ്വകാര്യമേഖലയിലും അഴിമതി പെരുകുകയാണ്. അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമെല്ലാം അഴിമതിയാണ്. സര്‍ക്കാര്‍ തലത്തിലെ അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ ചിരിക്കും. ചിരിക്കുന്നവരും മോശക്കാരല്ല. കൂട്ടായി ശ്രമിച്ചാല്‍ നാടിനെ കുറെയെങ്കിലും രക്ഷിക്കാനാവും. ഇത് സര്‍ക്കാറിനെ കൊണ്ടു മാത്രം കഴിയില്ല. എല്ലാവരും അഴിമതിരഹിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ, നാട്ടില്‍ അഴിമതി കൂടിവരുന്നെന്നാണ് ജനം പറയുന്നത്. കുറ്റം പറയരുതല്ലോ, അഴിമതി തടയാന്‍ താനും ചിലതൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം കുമ്പസാരം നടത്തി. കൂട്ടത്തില്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും  എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെയ്ക്കണമെന്നും ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ചില വിയോജിപ്പുകളുണ്ടെങ്കിലും  മറക്കാന്‍ പറ്റാത്ത ഭിന്നതകളൊന്നുമില്ല എന്നും  ആന്റണി കൂട്ടിചേര്‍ത്തു.
പൂരം വെടിക്കെട്ട് കൂട്ടപ്പൊരിച്ചലിനുശേഷം കുറെ അമിട്ടുകള്‍ പൊട്ടുമല്ലോ. അല്ലെങ്കില്‍ ഭൂകമ്പത്തിനുശേഷം തുടര്‍ ചലനങ്ങള്‍. ആന്റണിക്കുപുറകെ ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും സതീശനും കൊടിക്കുന്നിലും തിരുവഞ്ചൂരുമെല്ലാം രംഗത്തിറങ്ങി. ഒരുദിവസം കൊണ്ട് അത് പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളും ഒളിയമ്പുകളും ഗ്രൂപ്പിസവുമായി മാറി്കഴിഞ്ഞു. ഇതുസംഭവിക്കുമെന്ന് കൃത്യമായി അറിവുള്ള ആളാണ് ആന്റണി. അവിടെയാണ് ആന്റണിയുടെ ലക്ഷ്യം എന്താണെന്ന സംശയമുയരുന്നത്. അഴിമതിയാരോപണമുണ്ടായാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെട്ടാലും ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.  അധികാരമേഖലകളില്‍ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതക്കും അവസാനമുണ്ടാക്കാന്‍ രാഷ്ട്രീയത്തിനതീതമായ സാധ്യതകള്‍പോലും ആരായണമെന്നാണ് സുധീരന്റെ പക്ഷം. അഴിമതി തടയാന്‍  വിജിലന്‍സ് വിചാരിച്ചാല്‍ മാത്രം സാധ്യല്ലെന്നും . പൊതുജനങ്ങളും ഇടപെടേണ്ടതുണ്ടതുണ്ടെന്നും ചെന്നിത്തല. ഇവരില്‍ നിന്ന് വ്യത്യസ്ഥമായി തെരഞ്ഞെടുപ്പുവരുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി വിഷയം ചര്‍ച്ചയാകുന്നതെന്നാണ് തിരുവഞ്ചൂര്‍ പ്രതികരിച്ചതി. പാര്‍്ട്ടിയില്‍ പ്രശ്‌നമൊന്നുമില്ലെന്നു പറഞ്ഞ് മുതിര്‍ന്ന നേതാക്കളായ വയലാര്‍ രവിയും പി പി തങ്കച്ചനും രംഗത്തെത്തി.
ഈ നേതാക്കളുടെ അമിട്ടുകള്‍ അങ്ങനെ പോയെങ്കിലും സതീശന്റെ പ്രസ്താവനയാണ് ആളിപടര്‍ന്നത്. എ – ഐ ഗ്രൂപ്പിസത്തെ ആളികത്തിക്കാനും അത് കാരണമായി. സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്നും നേതൃമാറ്റം ആവശ്യപ്പെടാത്തത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാലാണെന്നും  സതീശന്‍ പറഞ്ഞു. ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ മികച്ച മുഖമാണ് രമേശിന്‍േറത്. ഉമ്മന്‍ ചാണ്ടി അടുത്തതവണ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സോണിയ ഗാന്ധിയാണെന്നും സതീശന്‍ പറഞ്ഞു.
കൊടിക്കുന്നിലും കെ സി ജോസഫും സതിശനെതിരെ രംഗത്തെത്തി. സതീശന്‍ അധികാരമോഹിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞപ്പോള്‍ ഹൈക്കമാന്റാകണ്ടെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കേരളത്തില്‍ നേതൃമാറ്റം നടക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ വി.ഡി സതീശനാണ്. ഹൈകമാന്റിന്റെ പേരു പറഞ്ഞാണ് ഇത്തരം കാര്യങ്ങള്‍ സതീശന്‍ പ്രചരിപ്പിക്കുന്നത്. കെ.പി.സി.സി യോഗത്തിലെ തീരുമാനങ്ങള്‍ ചോരുന്നതും സതീശന്‍ വഴിയാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. കെ.പി.സി.സിയുടെ ആറ് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമാണ് സതീശന്‍. ആന്റണിയുടെയും സതീശന്റെയും വാക്കുകള്‍ ഒരുപോലെ കാണാനാകില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് അത് കിട്ടാതായപ്പോള്‍ സതീശന്‍ മന്ത്രിയാകാന്‍ ശ്രമിക്കുകയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എന്നാല്‍ സതീശനുണ്ടോ വിടുന്നു? തന്നെ വിമര്‍ശിച്ചവര്‍ പഴയ രണ്ടു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ അട്ടിമറിച്ചവരാണെന്ന് അദ്ദഹം തിരിച്ചടിച്ചു.  പരസ്യമായി കെ.കരുണാകരനെയും രഹസ്യമായി എ.കെ ആന്റണിയെയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യകാര്‍മികത്വം വഹിച്ചവരാണിവര്‍. അതിന്റെ കുറ്റബോധമാണ് ഇപ്പോള്‍ അവരുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്. ആരെങ്കിലും നേതൃത്വത്തെ വിമര്‍ശിച്ചാല്‍ ഉടന്‍ അത് നേതൃമാറ്റത്തിന് വേണ്ടിയുള്ള ചരടുവലിയാണ് എന്ന് അവര്‍ ശരിക്കും ഭയക്കുന്നു. അതാണ് അവര്‍ പണ്ട് ചെയ്തത് എന്ന സത്യമാണ് ഭയത്തിനുള്ള കാരണം. എ.കെ ആന്റണി ഇന്നലെ പറഞ്ഞ കാര്യത്തിനെതിരെ നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് കൊടിക്കുന്നില്‍ സുരേഷും മന്ത്രി കെ.സി ജോസഫും തനിക്കെതിരെ തിരിഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞത് ഇപ്പോഴുള്ള അഴിമതി ആരോപണങ്ങളില്‍ നിന്ന് മുഖം മിനുക്കി കോണ്‍ഗ്രസ് പുറത്തുവരണം എന്നാണ്. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതാകും. അതുതന്നെയാണ് എ.കെ ആന്റണിയും പറഞ്ഞത്. താന്‍ അധികാരമോഹിതന്നെയാണെന്നും സതീശന്‍ കൂട്ടിചേര്‍ത്തു. സതീശനെ പിന്തുണച്ചു രംഗത്തുവന്ന അജയ് തറയല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ ഒളിയമ്പുകളാണ് അയച്ചത്. കരുണാകരനേയും ആന്റണിയെയും പുറത്താക്കിയത് ഉമ്മന്‍ ചാണ്ടിതന്നെയാണെന്ന് അദ്ദേഹം പരോക്ഷമായി. എന്നാല്‍ ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ആരോപിച്ചു.
സംഭവം ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ഗ്രൂ്പ്പിസം തന്നെയാണ്. ആന്‍ണിയുടെ പേരിലുള്ള ഗ്രൂപ്പാണെങ്കിലും അതിന്റെ നേതാവ് ഉമ്മന്‍ ചാണ്ടിതന്നെ. ആന്റണിയും സുധീരനും ഗ്രൂപ്പിനതീതരാണെന്ന ഇമേജിലാണല്ലോ. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ഗ്രൂപ്പിന്റെ നേതാവ് ചെന്നിത്തല തന്നെ. നിയമസഭയിലേക്ക് ഒരു വിജയം കൂടി ലഭിച്ചാല്‍ ആരാകും മുഖ്യമന്ത്രി എന്നതുതന്നെയാണ് ഇതിന്റെയെല്ലാം അടിസ്ഥാനകാരണം. കഴിയുമെങ്കില്‍ ഇപ്പോള്‍തന്നെ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനും ഐ ഗ്രൂപ്പിന് ആഗ്രഹമുണ്ട്. അത്തരം ഗൂഢലക്ഷ്യങ്ങള്‍ക്കിടയിലാണ് ആന്റണിയുടെ ബോംബ്. ഡെല്‍ഹിയില്‍ കാര്യമായ ജോലിയൊന്നുമില്ലാത്ത ആന്റണിയുടെ ലക്ഷ്യം എന്താണെന്നാണ് മറ്റുനേതാക്കള്‍ ഉറ്റുനോക്കുന്നത്. സുധീരനെ മുഖ്യമന്ത്രിസ്ഥാനത്തേക്കുകൊണ്ടുവരാനാണോ അതോ സ്വയം ആ സ്ഥാനത്തെത്താനാണോ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പിസം സജീവമാകാന്‍ പോകുകയാണ്. പരസ്യപ്രസ്താവനകള്‍ നിര്‍ത്തണമെന്ന് ആന്റണിയും സുധീരനും ആവശ്യപ്പെട്ടത് ഫലം ചെയ്യാനിടയില്ല. ഫലത്തില്‍ സിപിഎമ്മില്‍ നിന്ന് രാഷ്ട്രീയനിരീക്ഷകരുടേയും മാധ്യമങ്ങളുടേയും ശ്രദ്ധ കോണ്‍ഗ്രസ്സിലേക്കും മാറുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply