ആനകള്‍ക്ക് പീഡനകാലം

പീഡനങ്ങളുടെ ദുരിതപര്‍വ്വമായ ഉത്സവകാലം കഴിഞ്ഞ് ചെറിയ ഒരു ഇടവേളക്കുശേഷം ആനകള്‍ക്ക് വീണ്ടും പീഡനകാലം. ദുരിതകാലമെന്ന് പണ്ടു പറയാറുള്ള കര്‍ക്കടകമാണ് ആനകള്‍ക്ക് വീണ്ടും ഭീഷണിയായി മാറിയിരിക്കുന്നത്. ഉത്സവകാലത്ത് പീഡനം എഴുന്നള്ളിപ്പിന്റെ രൂപത്തിലാണെങ്കില്‍ കര്‍ക്കടകമാസത്തിലെ പീഡനം ഊട്ടിന്റെ രൂപത്തിലാണെന്നുമാത്രം. തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ നൂറോളം ആനകളെ നിരത്തി നിര്‍ത്തി ഊട്ടിയാണ് കര്‍ക്കടകപുലരി ആരംഭിച്ചത്. അന്നജമായ ചോറും മാംസ്യമായ പരിപ്പും കൊഴുപ്പായ നെയ്യും കൂട്ടിയാണ് ആനകളെ ആയിരകണക്കിനു ഭക്തജനങ്ങള്‍ ഊട്ടുക. ഈ ആഹാരം ദഹിപ്പിക്കുന്ന രീതിയിലാണോ അവയുടെ ആന്തരാവയവങ്ങള്‍ എന്നാരും […]

aanayootu 02പീഡനങ്ങളുടെ ദുരിതപര്‍വ്വമായ ഉത്സവകാലം കഴിഞ്ഞ് ചെറിയ ഒരു ഇടവേളക്കുശേഷം ആനകള്‍ക്ക് വീണ്ടും പീഡനകാലം. ദുരിതകാലമെന്ന് പണ്ടു പറയാറുള്ള കര്‍ക്കടകമാണ് ആനകള്‍ക്ക് വീണ്ടും ഭീഷണിയായി മാറിയിരിക്കുന്നത്. ഉത്സവകാലത്ത് പീഡനം എഴുന്നള്ളിപ്പിന്റെ രൂപത്തിലാണെങ്കില്‍ കര്‍ക്കടകമാസത്തിലെ പീഡനം ഊട്ടിന്റെ രൂപത്തിലാണെന്നുമാത്രം.
തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ നൂറോളം ആനകളെ നിരത്തി നിര്‍ത്തി ഊട്ടിയാണ് കര്‍ക്കടകപുലരി ആരംഭിച്ചത്. അന്നജമായ ചോറും മാംസ്യമായ പരിപ്പും കൊഴുപ്പായ നെയ്യും കൂട്ടിയാണ് ആനകളെ ആയിരകണക്കിനു ഭക്തജനങ്ങള്‍ ഊട്ടുക. ഈ ആഹാരം ദഹിപ്പിക്കുന്ന രീതിയിലാണോ അവയുടെ ആന്തരാവയവങ്ങള്‍ എന്നാരും പരിശോധി്കകാറില്ല. ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയ ആഹാരമാണ് ആനകള്‍ക്ക് എളുപ്പം ദഹിക്കുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതാകട്ടെ വളരെ വേഗം ദഹിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യുന്നവ. കരിമ്പും ഈറ്റയും മുളയും പുല്ലും ചക്കയും കാട്ടുപഴങ്ങളും ചിലമരങ്ങലുടെ തൊലിയും മറ്റുമാണ് അവക്ക്് ഏറെ ഇഷ്ടം. കൂടാതെ ധാരാളം വെള്ളവും വേണം. ആനപ്പട്ട എന്നു നാം വിളിക്കുന്ന പട്ടപോലും ഇവക്കൊക്കെ ശേഷമേ വരുന്നുള്ളു. ആനകളേയും അവയുടെ ജീവിതരീതിയേയും കുറിച്ച് നന്നായി പഠിച്ചവരാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആനയൂട്ടില്‍ നടക്കുന്നതെന്താണ്? ആനകളുടെ കാര്യത്തില്‍ വിദഗ്ധരെന്നു പറയാനാകാത്ത ആയുര്‍ വേദ അലോപ്പതി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതും പിന്നെ നമുക്കിഷ്ടപ്പെടുന്നതുമായ ആഹാരം അവയുടെ വായില്‍ കുത്തിനിറക്കുന്നു. അവക്ക് വിശപ്പുണ്ടോ, ആഹാരം വേണോ, കൊടുക്കുന്ന ആഹാരം ഇഷ്ടപ്പെടുന്നുണ്ടോ, വയറു നിറഞ്ഞോ, ആവശ്യത്തിനു വെള്ളം കിട്ടുന്നുണ്ടോ, എന്തെങ്കിലും അസുഖം മൂലം രുചിയില്ലായ്മയുണ്ടോ എന്നൊന്നും പരിഗണിക്കുന്നതേയില്ല. ഫലമെന്താ? എത്രയോ ആനകള്‍ക്ക്് ഇക്കാലത്ത് എരണ്ടകെട്ട് വരുന്നു.. എരണ്ടകെട്ടുമൂലം ചെരിഞ്ഞ ആനകളുമുണ്ട്.

aanayootu 01ആനകളെ സ്‌നേഹിക്കുകയോ അവയെ ഊട്ടുമ്പോള്‍ പുണ്യം ലഭിക്കുന്നു എന്ന് വിശ്വസിക്കുകയോ ഒക്കെ ആവാം. എന്നാല്‍ അതവക്ക് പീഡനമായാല്‍ അതിനേക്കാള്‍ വലിയ പാപമുണ്ടോ? എത്രയോ ആനകള്‍ ആഹാരം പോലും ലഭിക്കാതെ കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നു. അവിടങ്ങളില്‍പോയി അവക്കിഷ്ടപ്പെട്ട ആഹാരം കൊടുക്കുന്നതല്ലേ പുണ്യം? അതുചെയ്യാതെ ജനസഹസ്രങ്ങള്‍ക്കുമുന്നില്‍, ചാനല്‍ ക്യാമറകള്‍ക്കുമുന്നില്‍, നിയമം അനുശാസിക്കുന്ന സ്ഥലം പോലുമില്ലാത്തിടത്ത് വരിവരിയായി നിര്‍ത്തി, ഇത്തരത്തില്‍ പീഡിപ്പിക്കുകയാണോ വേണ്ടത്? ഉത്സവങ്ങളില്‍ ആനകള്‍ ആസ്വദിക്കുന്നതിന്റെ സൂചനയാണ് ചെവിയാട്ടല്‍ എന്നു നാം സങ്കല്‍പ്പിക്കുന്ന പോലെ ഈ ഊട്ടും ആനകള്‍ ഇഷ്ടപ്പെടുന്നതായി നാം കരുതുന്നു. അതങ്ങനെയല്ല എന്നതിന്റെ തെളിവാണല്ലോ രണ്ടുവര്‍ഷം മുമ്പ് സമൃദ്ധമായ ഊട്ടുകഴിഞ്ഞ് പോയ ആന ഇടഞ്ഞ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കയറി കാറുകളും മറ്റും അടിച്ചു തകര്‍ത്തത്. സത്യത്തില്‍ ആനയെ വളര്‍ത്തുന്നത് തനികച്ചവടമായി മാറിയ ഇക്കാലത്ത്, ഉത്സവ സീസണ്‍ അല്ലാത്ത സമയത്ത് അവയുടെ ഭീമമായ ആഹാര ചിലവ് ഒഴിവാക്കാനാണ് ഉടമകള്‍ പരമാവധി ആനയൂട്ടുകള്‍ക്ക് അയക്കുന്നത്. അസുഖം വന്നാലും ചികത്സിക്കാന്‍ ഇന്‍ഷ്വറന്‍സ് ഉണ്ടല്ലോ എന്ന ധൈര്യമാണവര്‍ക്ക്. അതിന് അറിഞ്ഞോ അറിയാതേയോ നാം കൂട്ടു നില്‍ക്കണോ? പ്രത്യേകിച്ച് മനുഷ്യാവകാശങ്ങളെപോലെ മൃഗാവകാശങ്ങളും സജീവ ചര്‍ച്ചയായ ഇക്കാലത്ത്……

ഫോട്ടോ – അജിത് വി രാധാകൃഷ്ണന്‍ 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply