ആധാറിനെ അസാധുവാക്കിയാല്‍….??

സ്വകാര്യത സംബന്ധിച്ച വിധിയെക്കുറിച്ച് മലയാളം ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കണ്ടാലറിയാം സ്വകാര്യതയെക്കുറിച്ച് മാത്രമല്ല എത്രയോ കാലമായി ഇവരൊക്കെ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന ആധാറിനെ കുറിച്ചു പോലും അവതാരകര്‍ക്കോ ഐ ടി വിദഗ്ദ്ധന്മാര്‍ക്കോ ഒരു വിവരവുമില്ലെന്ന്. ആധാറിന്റെ പ്രധാന പ്രശ്‌നം പൗരന്റെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിക്കപ്പെടുന്നതോ കോര്‍പറേറ്റുകള്‍ക്ക് അവ ഏതെങ്കിലും രീതിയില്‍ പ്രാപ്യമാവുമോ എന്നൊന്നുമല്ല. അതൊക്കെ സാങ്കേതികകൊണ്ട് പരിഹരിച്ചതായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിക്കും. വാസ്തവത്തില്‍ ആധാര്‍ ഡാറ്റ എത്രയും സുരക്ഷിതമാക്കാനാണ് ഭരണകൂടം ശ്രമിക്കുക. ആധാറുപയോഗിച്ച് ഓരോ […]

aadhaar

സ്വകാര്യത സംബന്ധിച്ച വിധിയെക്കുറിച്ച് മലയാളം ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കണ്ടാലറിയാം സ്വകാര്യതയെക്കുറിച്ച് മാത്രമല്ല എത്രയോ കാലമായി ഇവരൊക്കെ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന ആധാറിനെ കുറിച്ചു പോലും അവതാരകര്‍ക്കോ ഐ ടി വിദഗ്ദ്ധന്മാര്‍ക്കോ ഒരു വിവരവുമില്ലെന്ന്.

ആധാറിന്റെ പ്രധാന പ്രശ്‌നം പൗരന്റെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിക്കപ്പെടുന്നതോ കോര്‍പറേറ്റുകള്‍ക്ക് അവ ഏതെങ്കിലും രീതിയില്‍ പ്രാപ്യമാവുമോ എന്നൊന്നുമല്ല. അതൊക്കെ സാങ്കേതികകൊണ്ട് പരിഹരിച്ചതായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിക്കും. വാസ്തവത്തില്‍ ആധാര്‍ ഡാറ്റ എത്രയും സുരക്ഷിതമാക്കാനാണ് ഭരണകൂടം ശ്രമിക്കുക.

ആധാറുപയോഗിച്ച് ഓരോ പൗരനേയും നിരീക്ഷിക്കുന്നതൊക്കെ ഒരു പരിധിവരെ മാത്രമേ സാധിക്കൂ. 130 കോടി ജനങ്ങളെ നിരീക്ഷിക്കാനൊന്നും സാധിക്കില്ല. ഉദ്ദേശിക്കുന്ന ചില വ്യക്തികളെ നിരീക്ഷിക്കാം. അതിപ്പോഴും അല്ലെങ്കിലും നടക്കുന്നുണ്ട്. പക്ഷെ അങ്ങനെയൊരു നിരീക്ഷണം എല്ലാവരുടെ മുകളിലും ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ആധാറിന് സാധിക്കും എന്നേയുള്ളൂ.

ആധാറിന്റെ ഏറ്റവും വലിയ അപകടം അതുപയോഗിച്ച് പൗരന്റെ ജീവിതം നിയന്ത്രിക്കാം എന്നുള്ളതാണ്. ഒരു സേവനം ലഭിക്കാന്‍ ഒരു ഐഡി കാര്‍ഡ് കാണിച്ച് നിങ്ങളാരെന്ന് തെളിയിക്കുന്നതുപോലെ അല്ല. ഓരോ സേവനത്തിനേയും ആധാറുമായി ‘ബന്ധിപ്പിക്കുക’യാണ് ചെയ്യുന്നത്. എന്നുവച്ചാല്‍, ബന്ധിക്കപ്പെട്ടിരിക്കുന്ന ഓരോ സര്‍വീസും നിങ്ങളുടെ ആധാര്‍ സാധുവായിരിക്കുന്നിടത്തോളം (Valid) മാത്രമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ഓരോ തവണ ബാങ്ക് ട്രാന്‍സാക്ഷന്‍ നടത്തുമ്പോഴും നിങ്ങളുടെ ആധാര്‍ വാലിഡാണോ എന്ന് പരിശോധിക്കപ്പെടും. എങ്കിലേ ആ ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കൂ. ബന്ധിപ്പിച്ച സേവനങ്ങള്‍ എല്ലാം ഈ നിയന്ത്രണത്തിലേക്ക് ഇന്നല്ലെങ്കില്‍ നാളെ കൊണ്ടുവരും.

ആധാറിന്റെ നിയന്ത്രണം കേന്ദ്രീകൃതമാണ്. നിങ്ങളുടെ ആധാറിനെ ഭരണകൂടത്തിന് എപ്പോള്‍ വേണമെങ്കിലും അസാധുവാക്കാനോ സസ്പെന്‍ഡ് ചെയ്യാനോ സാധിക്കുന്ന സംവിധാനം വരും. അതോടെ ഒരു പൗരനെ അക്ഷരാര്‍ത്ഥത്തില്‍ തടവിലാക്കാന്‍ സാധിക്കും. നിങ്ങളുടെ പാസ്‌പോര്‍ട്ട് ഭരണകൂടം നിര്‍ജ്ജീവമാക്കിയാല്‍ ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നേ ഉള്ളൂ. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാല്‍ പണമെടുക്കാന്‍ സാധിക്കില്ല എന്നേയുള്ളൂ. ആധാര്‍ അസാധുവാക്കിയാല്‍ മൊത്തം ജീവിതം നില്‍ക്കും. വേണമെന്ന് വെച്ചാല്‍ ഒരു കൂട്ടം ആളുകളെ ഒരുമിച്ച് നിശ്ചലമാക്കാന്‍ സാധിക്കും.

നിങ്ങളെ ആധാറിന് ‘ആശ്രിതരാ’ക്കുകയാണ് ചെയ്യുന്നത്. ഇന്റര്‍നെറ്റിന് നമ്മള്‍ സ്വയമേവയും അല്ലാതേയും ആശ്രിതരായത് പോലെ. ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് ഇല്ലാതാവുമ്പോള്‍ എന്തു സംഭവിക്കുന്നു എന്ന് നമുക്കറിയാം. കാശ്മീരിനെ ഇടയ്ക്കിടെ ഇന്റര്‍നെറ്റ് ഓഫ് ചെയ്താണ് ഭരണകൂടം നിശ്ചലമാക്കുന്നത്. ഗുര്‍മിത് റാം റഹീം സിങ്ങിന്റെ വിധി നാളെ വരാനിരിക്കെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് ഇന്റര്‍നെറ്റ് ഓഫ് ചെയ്താണ് ജനങ്ങളെ അടക്കിയിരുത്തുന്നത്.

ഒരാളെയോ ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളുയുമോ അവരുടെ ആധാര്‍ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്ത് നിശ്ചലമാക്കാന്‍ സാധിക്കുമെങ്കില്‍ ഭരണകൂടം അത് ചെയ്യാതിരിക്കുമോ? വെറുതെയല്ല ആധാറിന്റെ കൂടെ ഇപ്പോള്‍ നാഷണല്‍ സെക്യൂരിറ്റി എന്ന് പറഞ്ഞോണ്ടിരിക്കുന്നത്.

ആധാര്‍ ഡാറ്റ സൂക്ഷിക്കുന്ന സെര്‍വറുകള്‍ സുരക്ഷിതമല്ലാതിരിക്കുന്നതാണ് നല്ലത്. ഒരാപത്തില്‍ സഹായിക്കാന്‍ ഹാക്കര്‍മാര്‍ക്കെങ്കിലും സാധിക്കും!

വാട്‌സ് ആപില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply