ആധാര്‍ : കോടതി വിധി സ്വാഗതാര്‍ഹം.

ഭരണകൂടത്തിന്റെ സുതാര്യതയെ കുറിച്ച് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. അത് അനിവാര്യമാണുതാനും. വിവരാവകാശനിയമവും മറ്റും ആ ദിശയിലുള്ള മുന്നേറ്റമാണല്ലോ. പ്രതിരോധത്തിന്റേയും മറ്റും പേരുപറഞ്ഞ് സര്‍ക്കാര്‍ പല വിവരങ്ങളും മറച്ചുവെക്കുകയാണുതാനും. മറുവശത്ത് ജനങ്ങള്‍ ഭരണകൂടത്തോട് ഇത്രമാത്രം സുതാര്യമാകേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സര്‍ക്കാര്‍സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം. എല്ലാ വിവരങ്ങളും ഒരൊറ്റ കാര്‍ഡില്‍ എന്ന ആകര്‍ഷണീയ വിശേഷണത്തോടെ രംഗത്തുവന്ന ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ലായിരുന്നു എന്ന ആരോപണം ശക്തമായിതന്നെ നിലനിന്നിരുന്നു. […]

20110730Adhar

ഭരണകൂടത്തിന്റെ സുതാര്യതയെ കുറിച്ച് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. അത് അനിവാര്യമാണുതാനും. വിവരാവകാശനിയമവും മറ്റും ആ ദിശയിലുള്ള മുന്നേറ്റമാണല്ലോ. പ്രതിരോധത്തിന്റേയും മറ്റും പേരുപറഞ്ഞ് സര്‍ക്കാര്‍ പല വിവരങ്ങളും മറച്ചുവെക്കുകയാണുതാനും. മറുവശത്ത് ജനങ്ങള്‍ ഭരണകൂടത്തോട് ഇത്രമാത്രം സുതാര്യമാകേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

സര്‍ക്കാര്‍സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം. എല്ലാ വിവരങ്ങളും ഒരൊറ്റ കാര്‍ഡില്‍ എന്ന ആകര്‍ഷണീയ വിശേഷണത്തോടെ രംഗത്തുവന്ന ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ലായിരുന്നു എന്ന ആരോപണം ശക്തമായിതന്നെ നിലനിന്നിരുന്നു. മാത്രമല്ല, വ്യക്തിയുടെ സ്വകാര്യതക്കുനേരെയുള്ള കടന്നാക്രമണമാണ് ആധാര്‍ എന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ഈ ആശങ്കകള്‍ ദുരീകരിക്കുന്ന വരെയെങ്കിലും ആധാര്‍ നിര്‍ബന്ധിതമാക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അപ്പോഴാണ് അതിനെ ശരിവെക്കുന്ന പോലെ കോടതി വിധി വന്നിരിക്കുന്നത്.
ആധാര്‍ പദ്ധതി തടയണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച കോടതി അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍കാര്‍ഡുകള്‍ നല്‍കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.
ആധാര്‍കാര്‍ഡുകള്‍ക്ക് നിര്‍ബന്ധിത സ്വഭാവം ഇല്ലെന്നും സ്വമേധയാ ഹാജരാക്കിയാല്‍ മതിയെന്നുമാണ് പദ്ധതി നടപ്പാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതെന്ന് കോടതി ചൂണ്ടികാട്ടി. എന്നാല്‍ പാചക വാതക സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് പിന്നീട് ആധാര്‍ നിര്‍ബന്ധമാക്കുകയായിരുന്നു.. വിവാഹ രജിസ്‌ട്രേഷന്‍, വസ്തുവില്‍പ്പന, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവക്ക് പല സംസ്ഥാനങ്ങളും ആധാര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു.
ആധാര്‍കാര്‍ഡുകളുടെ വിതരണം എങ്ങുമെത്താതിരിക്കുകയും, വിവരശേഖരണത്തില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്, കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ജഡ്ജി കെ.എസ്. പുട്ടപ്പയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടന പൗരനു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ആധാര്‍വിതരണമെന്ന് ഹര്‍ജിയില്‍ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇക്കാര്യം അംഗീകരിച്ചു. സര്‍ക്കാര്‍സേവനങ്ങള്‍ക്ക് ആധാര്‍നിര്‍ബന്ധമാക്കരുതെന്നും താല്‍പര്യമുള്ളവര്‍ക്ക് സ്വമേധയാ ആധാര്‍ എടുക്കാമെന്നുമാണ് കോടതിയുടെ നിരീക്ഷണം. സര്‍ക്കാരിന്റെ നിലപാടറിഞ്ഞ സേഷമേ കേസില്‍ അന്തിമ തീരുമാനമെടുക്കു.
പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി പോലും നിരാകരിച്ച നിര്‍ദ്ദേശങ്ങളാണ് ആധാറിന്റെ പേരില്‍ നടപ്പാക്കപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ നിലവിലുണ്ട്. ഓരോ വ്യക്തിയുടേയും ബാങ്ക് അക്കൗണ്ട് നമ്പറടക്കമുള്ള വിവരങ്ങള്‍ ആധാറിന്റെ ഭാഗമായി ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങള്‍ എന്തിനായി ഉപയോഗിക്കുമെന്നതാണ് ഏറ്റവും വലിയ ആശങ്കയായി ചൂണ്ടികാട്ടുന്നത്. ഈ വിവരങ്ങള്‍ കൈമാറുന്നതില്‍ വിരോധമുണ്ടോ എന്ന ചോദ്യം പോലും ആധാറിന്റെ ചോദ്യാവലിയിലുണ്ട്. ആര്‍ക്കാണത് കൈമാറുക എന്നതില്ല താനും. തീര്‍ച്ചയായും വന്‍കിട കോര്‍പ്പറേറ്റുകളായിരിക്കും ഈ വിവരങ്ങളുടെ പ്രധാന ഗുണോഭാക്താക്കളും ഉടമകളും. അവരുടെ മാര്‍ക്കറ്റിംഗിനെ ഈ വിവരങ്ങള്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുവഴി ചെറുകിടക്കാരുടെ തളര്‍ച്ചയുമുണ്ടാകാം.
അല്‍പ്പം ഫെവികോള്‍ കൊണ്ടുപോലും തകര്‍ക്കാന്‍ കഴിയുന്ന ബയോമെട്രിക് ടെക്‌നോളജിയാണ് ആധാറിനായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. പട്ടിക്കും പൂച്ചക്കും ആധാര്‍ കാര്‍ഡ് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യത്തിന്റെ പലയിടത്തും അതിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല ആദിവാസി മേഖലകളിലും ധാന്യങ്ങളുടെ വിതരണം താറുമാറായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കണ്ണിന്റെ വിശദാശങ്ങള്‍ പോലും ശേഖരിക്കപ്പെട്ടിട്ടുള്ള ഈ ഡാറ്റാ ബാങ്ക് സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ തന്നെ ഏതെല്ലാം രീതിയില്‍ ഉപയോഗിക്കുമെന്ന ആശങ്കയുമുണ്ട്.
ഇവയേക്കാള്‍ ഏറ്റവും വലിയ ഭീഷണി ഭാവിയുടേതാണ്. വ്യക്തികളെല്ലാം വെറും നമ്പറുകളായി മാറുന്ന കാലം അതിവിദൂരമല്ല എന്നതാണത്. ഈ നമ്പറുകളില്‍ ഭരണകൂടത്തിനു മുഴുവന്‍ നിയന്ത്രണവുമുണ്ടാകും. അധികാരികളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ മാത്രമായി ഏതു വ്യക്തിയും മാറും. ഇപ്പോള്‍തന്നെ സാങ്കേതികവിദ്യ ആ ദിശയില്‍ വളര്‍ന്നു കഴിഞ്ഞു. അതോടൊപ്പമാണ് സ്വമേധയാ നാം നല്‍കുന്ന നമ്മുടെ മുഴുവന്‍ വിവരങ്ങളും ഉപയോഗിക്കപ്പെടുക എന്ന ആശങ്ക ന്യായമാണ്. നമ്മുടെ ഓരോ ആവശ്യങ്ങള്‍ക്കും അനിവാര്യമായ വിവരങ്ങള്‍ മാത്രമേ സര്‍ക്കാരിനു നല്‍കേണ്ടതുള്ളു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഡാറ്റകള്‍ കൈമാറുന്നത് പലപ്പോഴും ജനങ്ങളുടെ ആനുകൂല്യങ്ങള്‍ നി,ധേിക്കപ്പെടാനും കാരണമാകാം. ഉദാഹരണം ആരോഗ്യവകുപ്പ് വിവരങ്ങള്‍ ഇന്‍ഷ്വറന്‍സ് വകുപ്പിനു നല്‍കിയാല്‍ അതു സംഭവിക്കാം.
ഭരണകൂടത്തിന്റെ സുതാര്യതയെ കുറിച്ച് ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. അത് അനിവാര്യമാണുതാനും. വിവരാവകാശനിയമവും മറ്റും ആ ദിശയിലുള്ള മുന്നേറ്റമാണല്ലോ. പ്രതിരോധത്തിന്റേയും മറ്റും പേരുപറഞ്ഞ് സര്‍ക്കാര്‍ പല വിവരങ്ങളും മറച്ചുവെക്കുകയാണുതാനും. മറുവശത്ത് ജനങ്ങള്‍ ഭരണകൂടത്തോട് ഇത്രമാത്രം സുതാര്യമാകേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സത്യത്തില്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും കുറവ് ഇടപെടുന്ന ഭരണകൂടങ്ങളാണ് വേണ്ടത്. ആ ഇടപെടലുകള്‍ പോലും കുറച്ചു കുറച്ചു വരുകയും വേണം. അതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. മറിച്ചാണ് പക്ഷെ സംഭവിക്കുന്നത്. എല്ലാ വ്യക്തികളുടേയും വിവരങ്ങള്‍ കേന്ദ്രീകൃതമായ രീതിയിലാണ് ശേഖരിക്കപ്പെടുന്നത്. വികേന്ദ്രീകൃതമെന്ന ആശയമൊക്കെ ഇവിടെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യത്തില്‍ കേന്ദ്രീകൃതമായ ഈ വിവരശേഖരണം തട്ടിയെടുക്കപ്പെടാനുള്ള സാധ്യതപോലും സര്‍ക്കാര്‍ കാണുന്നില്ല. പല രാഷ്ട്രങ്ങളും ഇക്കാരണത്താല്‍തന്നെ ഇത്തരം പദ്ധതികള്‍ ഉപേക്ഷിച്ചിട്ടുണ്ടുതാനും.
എന്തായാലും ഇനിയെങ്കിലും ഗൗരവമായി പരിശോധിക്കപ്പെടേണ്ട ഒന്നാണ് ഈ പദ്ധതി. കോടതിവിധി അക്കാര്യത്തിനു സഹായകരമാകുമെന്ന് പ്രതീക്ഷിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply