ആധാരമെഴുത്ത് : പുതുമയോടുള്ള മലയാളിയുടെ യാഥാസ്ഥിതികത്വം

ജോയ് ജോര്‍ജ്ജ് ആധാരം സ്വയം എഴുതി റജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തില്‍ ആകെ 200 പേര്‍ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാന്‍ ആളുകള്‍ക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാല്‍ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗണ്‍ലോഡ് ചെയ്ത് […]

model

ജോയ് ജോര്‍ജ്ജ്

ആധാരം സ്വയം എഴുതി റജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തില്‍ ആകെ 200 പേര്‍ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാന്‍ ആളുകള്‍ക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാല്‍ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങള്‍ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസില്‍ പോയി ആധാരം റജിസ്റ്റര്‍ ചെയ്യാം.

പുരിപ്പിക്കാന്‍ അറിയില്ലെങ്കില്‍ നാട്ടില്‍ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാല്‍ മതി. ആധാരമെഴുത്തുകാര്‍ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കില്‍ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താല്‍ മതി. പഴയത് പോലെ ആധാരത്തില്‍ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കില്‍ പതിനായിരങ്ങള്‍ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാന്‍ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകള്‍ കാലത്തിനൊപ്പം അപ്ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.

ആധാരമെഴുത്തുകാരന്‍ ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സര്‍ക്കാരിന്റെ റജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നില്‍ക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരന്‍ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാര്‍ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷന്‍ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആര്‍ക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.

ശരിക്ക് പറഞ്ഞാല്‍ ആധാരം എഴുതാന്‍ എഴുത്തുകൂലി മാത്രം വാങ്ങിയാല്‍ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവര്‍ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന വെബ്പേജില്‍ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താല്‍ മതി.

http://keralaregistration.gov.in/pearlpublic/index.php

(വാട്‌സ് ആപ്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply