‘ആദ്മി’ വന്നു, ‘ഔരത്ത്’ എവിടെ?

കാഞ്ച ഐലയ്യ സ്വന്തം വീട്ടില്‍ ചൂല് കൈകൊണ്ടു തൊട്ടിട്ടില്ലാത്ത ആണുങ്ങള്‍ പൊുതുസ്ഥലങ്ങളില്‍ ഒരു ട്രോഫികണക്കേ ചൂലുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഈ കാഴ്ച കൗതുകകരമാണ്. പുരയിടം തൂക്കാനല്ലെങ്കിലും, കാലഹരണപ്പെട്ട പാര്‍ട്ടികളെയും രാഷ്ട്രീയക്കാരെയും തൂത്തുവെടിപ്പാക്കാന്‍ മധ്യവര്‍ഗ്ഗ പുരുഷന്മാര്‍ ഇന്ത്യയുടെ ആം’ഔരത്ത്’മാരുടെ (സാധാരണ സ്ത്രീകളുടെ) കൈകളില്‍ നിന്നും ചൂലുകള്‍ പിടിച്ചുവാങ്ങുന്നതില്‍ ഈ സാധാരണ സ്ത്രീകള്‍ സന്തോഷിക്കുന്നുണ്ടാകും. ആം ആദ്മി പാര്‍ട്ടി ഡല്‍ഹി അസംബ്ലി ഇലക്ഷനില്‍ രണ്ടാമതെത്തുകയും രാജ്യത്തിന്റെ പലഭാഗങ്ങളിലും രാഷ്ട്രീയ മാറ്റത്തെപറ്റിയുള്ള ആത്മവിശ്വാസം ജനിപ്പിച്ചിരിക്കുകയുമാണല്ലോ. മറ്റെല്ലാ പാര്‍ട്ടികളെയും പിന്തള്ളി രാജ്യത്തെ മധ്യവര്‍ഗ്ഗ […]

kancha-ilaiahകാഞ്ച ഐലയ്യ
സ്വന്തം വീട്ടില്‍ ചൂല് കൈകൊണ്ടു തൊട്ടിട്ടില്ലാത്ത ആണുങ്ങള്‍ പൊുതുസ്ഥലങ്ങളില്‍ ഒരു ട്രോഫികണക്കേ ചൂലുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഈ കാഴ്ച കൗതുകകരമാണ്. പുരയിടം തൂക്കാനല്ലെങ്കിലും, കാലഹരണപ്പെട്ട പാര്‍ട്ടികളെയും രാഷ്ട്രീയക്കാരെയും തൂത്തുവെടിപ്പാക്കാന്‍ മധ്യവര്‍ഗ്ഗ പുരുഷന്മാര്‍ ഇന്ത്യയുടെ ആം’ഔരത്ത്’മാരുടെ (സാധാരണ സ്ത്രീകളുടെ) കൈകളില്‍ നിന്നും ചൂലുകള്‍ പിടിച്ചുവാങ്ങുന്നതില്‍ ഈ സാധാരണ സ്ത്രീകള്‍ സന്തോഷിക്കുന്നുണ്ടാകും. ആം ആദ്മി പാര്‍ട്ടി ഡല്‍ഹി അസംബ്ലി ഇലക്ഷനില്‍ രണ്ടാമതെത്തുകയും രാജ്യത്തിന്റെ പലഭാഗങ്ങളിലും രാഷ്ട്രീയ മാറ്റത്തെപറ്റിയുള്ള ആത്മവിശ്വാസം ജനിപ്പിച്ചിരിക്കുകയുമാണല്ലോ. മറ്റെല്ലാ പാര്‍ട്ടികളെയും പിന്തള്ളി രാജ്യത്തെ മധ്യവര്‍ഗ്ഗ യുവത്വത്തിന്റെയയും മറ്റു പ്രബുദ്ധ ജനങ്ങളുടേയും പിന്തുണയോടെ ഈ ആം ആദ്മി പരീക്ഷണം രാജ്യത്തുടനീളം ആവര്‍ത്തിക്കപ്പെടുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം.
ഇത് പോലെയുള്ള പരീക്ഷണങ്ങളെ നമുക്ക് ചരിത്രപരമായ സംഭവങ്ങളുമായി തട്ടിച്ചു നോക്കാം. ഒന്നാമതായി 1871 ലെ പാരിസ് കമ്മ്യൂണ്‍ പരീക്ഷണം. വളരെ കൃത്യതയോടുകൂടിയുണ്ടായ ഒരു രാഷ്ട്രീയ ശക്തി പാരീസിലെ മധ്യവര്‍ഗ്ഗങ്ങളുമായി ഒത്തുചേര്‍ന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ ശക്തിക്കുമേല്‍ ആധിപത്യം പുലര്‍ത്തിയ ഒന്നായിരുന്നു അത്. ലോകത്തിലെ ആദ്യത്തെ സ്ഥിതി സമത്വ വ്യവസ്ഥിതിക്ക് പാരീസ് കമ്മ്യൂണ്‍ രൂപം നല്‍കി. ഒരു നല്ല രാഷ്ട്രീയം എങ്ങനെ പടുത്തുയര്‍ത്താമെന്നതിനുള്ള ഉത്തമ ഉദാഹരണം കൂടി ആയിരുന്നു അത്. വ്യവഹാര ചിലവുകള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തി നല്‍കുവാനും പാരിസ് കമ്മ്യൂണിനു സാധിച്ചു. കുറഞ്ഞ കാലയളവിലേ വിജയിക്കുവാന്‍ സാധിച്ചുള്ളൂവെങ്കിലും ഇതാണ് പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പ്രധാന മാതൃകയാക്കിയത്.
ഭൂമി വിതരണത്തെ മുന്‍ നിര്‍ത്തി, 1977 ല്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വ നിരയിലേക്കുയര്‍ന്നതാണ് രണ്ടാമതായി എടുത്തു പറയത്തക്ക ഒന്ന്. ജാതി ഇതര വര്‍ഗ്ഗപരിവര്‍ത്തനത്തിലാണ് അവര്‍ വിശ്വസിച്ചിരുന്നത്. നേതാക്കന്മാരുടെയും അണികളുടെയും ജാതി വകവയ്ക്കാതെയും സാമൂഹ്യ നീതിയുടെ തത്വങ്ങളെ പിന്തുടരാതെയും, ഓപറേഷന്‍ ബര്‍ഗയുടെ കീഴില്‍ എല്ലാവര്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിലാണ് അവര്‍ ശ്രദ്ധ ചെലുത്തിയത്. ബ്രാഹ്മണ കുലീനര്‍ 35 വര്‍ഷം ഭരിച്ചു എന്നതായിരുന്നു അതിന്റെ അനന്തര ഫലം. അഴിമതിരഹിത ഭരണമായാണ് ഇടതുഭരണം അറിയിപ്പെട്ടിരുന്നത്, പക്ഷെ സമ്പാദ്യമെല്ലാം കുലീനരുടെ കൈവശമായിരുന്നെന്നു മാത്രം. കല്‍ക്കത്തയില്‍പ്പോലും കൂലിപ്പണിക്കാരുടെയും ചേരിനിവാസികളുടെയും മുസ്ലീംങ്ങളുടെയും സ്ഥിതി, സംവരണത്തിലൂടെ സാമൂഹ്യനീതിയുടെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദുരിതപൂര്‍ണ്ണമായിരുന്നു. നീണാല്‍വാണ് പരാജയപ്പെട്ട ഒരു പരീക്ഷണം മാത്രമായിരുന്നു സി.പി.ഐ(എം).
ആം ആദ്മി പാര്‍ട്ടിയിലേക്ക് വരാം. പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള സ്ത്രീ പ്രവര്‍ത്തകര്‍ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെങ്കിലും ആം ആദ്മി പാര്‍ട്ടി പുരുഷ കേന്ദ്രീകൃത പാര്‍ട്ടി തന്നെയാണ്. സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സ്ത്രീ-പുരുഷ സമത്വമെന്ന ആശയത്തെ പൂര്‍ണ്ണമായും റദ്ദുചെയ്യുന്ന തരത്തിലാണ് പാര്‍ട്ടിയുടെ പേരുപോലും. ലോക്പാല്‍ ബില്ലിനെക്കുറിച്ച് വാചാലരാകുമ്പോഴും ദീര്‍ഘകാലമായി തീരുമാനമാകാതെ കിടക്കുന്ന സ്ത്രീ സംവരണ ബില്ലിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ അവര്‍ ആം ‘ആദ്മി’ എന്ന പേര് സൂചിപ്പിക്കുന്ന സന്ദേഹം കൂടുതല്‍ ദൃഢീകരിക്കുന്നുമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ പേരിനെക്കുറിച്ചും ഘടനയെക്കുറിച്ചും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിലെ പ്രത്യയശാസ്ത്രത്തിന്റെ അഭാവത്തെക്കുറിച്ചും സ്ത്രീകള്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.ഈ അഴിമതി വിരുദ്ധ വാചാടോപം വിപ്ലവമായി വിലയിരുത്തപ്പെടുകയാണെങ്കില്‍ നമ്മുടെ രാഷ്ട്രീയ നിഘണ്ടുവില്‍ നിന്നും വിപ്ലവം എന്ന സങ്കല്‍പ്പം തന്നെ എടുത്തു മാറ്റണം.
ഹിന്ദു ദേശീയതയുടെ സങ്കുചിതത്വത്തില്‍ ഊന്നിയുള്ള ഒരു പാര്‍ട്ടി നിര്‍മ്മാണമായിരുന്നു ആം ആദ്മിയുടേത്. ആം ആദ്മിയുടെ ജന്മഭൂമിയായ ജന്തര്‍ മന്ദിറില്‍ കണ്ട, ഭാരത് മാതാ കി ജയ് എന്ന വിളിയോടുകൂടിയ അണ്ണാ ഹസാരെ പരിലാളനങ്ങള്‍ അത് സ്പടമാക്കുന്നുമുണ്ട്. അന്നത്തെ മുഖ്യ മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു അത്. കോണ്‍വെന്റ് വിദ്യാഭ്യാസ പാരമ്പര്യമുള്ള പാര്‍ട്ടി അംഗങ്ങള്‍ മുതല്‍ സ്ഥാപക നേതാവായ അരവിന്ദ് കെജ്രിവാള്‍ വരെ ഒരു പരിപൂര്‍ണ്ണ ഹിന്ദി പ്രചാരകനെപ്പോലെയാണ് ആഗോളവത്കൃതമായ ഇന്ത്യയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആം ആദ്മിക്കാരുടെ ഗാന്ധിത്തൊപ്പിയിലെ എഴുത്തുകള്‍ വരെ ഹിന്ദിയില്‍ മാത്രമാണുള്ളത്. ഇക്കാരണത്താല്‍ മാത്രം ദക്ഷിണേന്ത്യയില്‍ അവരുടെ സ്വീകാര്യതയ്ക്ക് ഇടിവുണ്ടാകും.
മധ്യവര്‍ഗ്ഗ ബുദ്ധിജീവി വിഭാഗങ്ങളുടെ സദാചാര ബോധത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു നേതൃത്വമാണ് ആം ആദ്മിയുടേത്. അഴിമതിയിലാണ് ആ സദാചാരബോധം നങ്കൂരമിട്ടിരിക്കുന്നത്. എന്നാല്‍ അഴിമതിയെ നിഷ്‌കാസനം ചെയ്യുക എന്നത് വര്‍ഗ്ഗത്തെയോ ജാതിയേയോ ഉന്മൂലനം ചെയ്യുക എന്നപോലെ തന്നെ ഒരു പ്രത്യയശാസ്ത്രമല്ല. അഴിമതി എന്നത് ഇന്ത്യന്‍ ജാത്യാധികാര വ്യവസ്ഥയില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒരു അനുഷ്ഠാനമാണ്. രാഷ്ട്രീയത്തിലല്ല, ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയിലാണ് അതിന്റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത്. എന്നാല്‍ അഴിമതിയെ നിഷ്‌കാസനം ചെയ്യുമെന്ന് പറയുമ്പോഴും ഈ സാമൂഹ്യവ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാകുന്നുമില്ല.
യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, ജാതികേന്ദ്രീകൃത അഴിമതിയെ താങ്ങിനിര്‍ത്തിയിരുന്ന ജാത്യാധിപത്യ സാമൂഹിക വ്യവസ്ഥയുടെ മേല്‍ ജനാധിപത്യത്തെ പ്രതിഷ്ഠിക്കുകയായിരുന്നു ഇന്ത്യ ചെയ്തത്. ഭരണഘടനാനുസൃതമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുമ്പോഴും, ഉത്പാദനപ്രക്രിയയില്‍ ഒട്ടും പങ്കാളികളാകാത്ത ചില ജാതിവിഭാഗങ്ങള്‍ അതിന്റെ സമൃദ്ധി മുഴുവന്‍ സ്വന്തമാക്കുന്ന സ്ഥിതി ഇവിടെയുണ്ട്. പല ജാതിവിഭാഗങ്ങളും ഉത്പാദനപ്രക്രിയയുമായി ബന്ധപ്പെട്ട് വളരെ ആയസകരമായ ജോലികള്‍ ചെയ്യുമ്പോള്‍ തന്നെ നിലനില്‍പ്പിന് വേണ്ടി അവര്‍ ഇന്നും ഏറെ കഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇന്ത്യയിലെ അതിസമ്പന്നരെല്ലാം ഈ ഉത്പ്പാനദക്ഷമതയില്ലാത്ത ജാതിവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ദരിദ്രരെല്ലാം താഴ്ന്ന ജാതിക്കാരും. ഈ തരത്തിലുള്ള ഒരു വിവേചനം ജനങ്ങളുടെ ജീവിതം തന്നെ പലപ്പോഴും ദുസ്സഹമാക്കി തീര്‍ക്കുന്നു. സൂക്ഷമമായി നോക്കിയാല്‍, ധനികരുടെ സമസ്ത ജീവിതവും അഴിമതി എന്ന ചരിത്രപ്രകൃയയുമായി അഭേദ്യബന്ധം പുലത്തുന്നതാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അഴിമതിയെ ഒരൊറ്റപ്പെട്ട വസ്തുതയായി കൈകാര്യം ചെയ്യാനുദ്ദേശിക്കുന്ന എ.എ.പിയുടെ രീതി രാഷ്ട്രീയ പാര്‍ട്ടിക്ക് അനുയോജ്യമായ ചിന്താപദ്ധതിയല്ല. അഴിമതി എന്ന വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം ലോകത്തൊരിടത്തും ദീര്‍ഘകാലം നിലനിന്നിട്ടില്ല. ആം ആദ്മിയുടെ മുന്‍ നിരയിലെ, ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള നേതാക്കന്മാര്‍ അഴിമതിയെ ചരിത്രപരമായ ഒരു സാമൂഹ്യാനുഷ്ഠാനം എന്ന നിലയില്‍ മനസ്സിലാക്കാന്‍ താത്പര്യപ്പെടുന്നില്ല. അഴിമതിയെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നേതാക്കന്മാര്‍ക്ക് സംഭവിച്ച ഒരു കയ്യബദ്ധം മാത്രമായി കാണുവാനാണ് അവര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയിലെ, സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിലും സ്വകാര്യവിദ്യാലയങ്ങളിലും ഒരേ രീതിയിലുള്ള പഠന സമ്പ്രദായം കൊണ്ടുവരാന്‍ എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടോ? അടിസ്ഥാന പ്രശ്‌നങ്ങളെ പോലും തൊടാന്‍ ശ്രമിക്കാത്ത ആം ആദ്മി പാര്‍ട്ടി ആയുസ്സിന്റെ കാര്യത്തില്‍ പാരിസ് കമ്മ്യൂണിനെ പോലും കടത്തി വെട്ടാനാണ് സാധ്യത.

(ഏഷ്യന്‍ ഏജ്, പരിഭാഷ: ആരതി- കടപ്പാട് കേരളീയം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply