ആദിവാസി സമരങ്ങള്‍ അക്രമരഹിതമാകണം.

തികച്ചും സമാധാനപരം എന്നതാണ് ആദിവാസി ഗോത്രമഹാസഭയുടെ പ്രക്ഷോഭങ്ങളുടെ പ്രധാന സവിശേഷത. മുത്തങ്ങയില്‍ ഭയാനകമായ ഭരണകൂട ഭീകരത നേരിട്ടിട്ടും അക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ല. എന്നാല്‍ ആറളത്തുനിന്നും  വ്യത്യസ്ഥമായ വാര്‍ത്തയാണ് വരുന്നത്. ആറളം ഫാം ആദിവാസികള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും കേരളം പണം വാങ്ങി ഏറ്റെടുത്ത ഭൂമിയാണ്. ഗോത്രമഹാസഭയുടെ ശക്തമായ പോരാട്ടങ്ങളാണ് അതിനു കാരണമായത്. അവിടെയുള്ള കയേറ്റക്കാരെ ഒഴിവാക്കണമെന്നതില്‍ സംശയമില്ല. പക്ഷെ അവിടെ  കയ്യേറി സ്ഥാപിച്ച കെട്ടിടം ബലമായി തകര്‍ത്തത് സംഘര്‍ഷത്തിനു കാരണമായിരിക്കുകയാണ്. ഗോത്രമഹാസഭ രൂപം കൊണ്ട കാലം മുതല്‍ അതിനെ തകര്‍ക്കാന്‍ […]

aralamതികച്ചും സമാധാനപരം എന്നതാണ് ആദിവാസി ഗോത്രമഹാസഭയുടെ പ്രക്ഷോഭങ്ങളുടെ പ്രധാന സവിശേഷത. മുത്തങ്ങയില്‍ ഭയാനകമായ ഭരണകൂട ഭീകരത നേരിട്ടിട്ടും അക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ല. എന്നാല്‍ ആറളത്തുനിന്നും  വ്യത്യസ്ഥമായ വാര്‍ത്തയാണ് വരുന്നത്.
ആറളം ഫാം ആദിവാസികള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും കേരളം പണം വാങ്ങി ഏറ്റെടുത്ത ഭൂമിയാണ്. ഗോത്രമഹാസഭയുടെ ശക്തമായ പോരാട്ടങ്ങളാണ് അതിനു കാരണമായത്. അവിടെയുള്ള കയേറ്റക്കാരെ ഒഴിവാക്കണമെന്നതില്‍ സംശയമില്ല. പക്ഷെ അവിടെ  കയ്യേറി സ്ഥാപിച്ച കെട്ടിടം ബലമായി തകര്‍ത്തത് സംഘര്‍ഷത്തിനു കാരണമായിരിക്കുകയാണ്. ഗോത്രമഹാസഭ രൂപം കൊണ്ട കാലം മുതല്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎം കിട്ടിയ അവസരം ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്.
ഫാം 13ാം ബ്‌ളോക്കില്‍ ഞായറാഴ്ച പുലര്‍ച്ചെ ആദിവാസി ഗോത്ര മഹാസഭ പ്രവര്‍ത്തകര്‍ ഈ കെട്ടിടത്തിലെ കട തകര്‍ക്കുകയായിരുന്നു. ഒഴിഞ്ഞുപോകാന്‍ ജില്ലാഭരണകൂടമടക്കം ആവിശ്യെപ്പട്ടിട്ടും ഒഴിഞ്ഞു പോകാത്തതിനാലാണ് അവരതു തകര്‍ത്തത്. പക്ഷെ സംഭവിച്ചതെന്താണ്? സി.പി.എം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് കട പുനര്‍നിര്‍മിച്ചു.  ചിലരാകട്ടെവിഷയത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും ശ്രമിക്കുന്നു.  കട പുനര്‍നിര്‍മിക്കുന്നതിനെതിരെ ആദിവാസി ഗോത്ര മഹാസഭ പ്രവര്‍ത്തകര്‍ എതിര്‍പ്പുമായത്തെിയതോടെ ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കട തല്‍ക്കാലം അടച്ചിടാന്‍ തീരുമാനിച്ചു. കെട്ടിടത്തിന്റെ പ്രധാന ഭാഗം പുനര്‍നിര്‍മിച്ചെങ്കിലും ചായ്പ്പ് നിര്‍മാണം മാറ്റിവെച്ചു. അതേസമയം, കടക്ക് സംരക്ഷണം നല്‍കാനാണ് ആദിവാസികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ ആദിവാസി ക്ഷേമസമിതിയുടെ തീരുമാനം. കട തകര്‍ത്തതില്‍ ഗീതാനന്ദനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഗോത്രമഹാസഭയെ തകര്‍ക്കാനായി എല്ലാ ശത്രുക്കളും തങ്ങളുടെ അഭിപ്രായ ഭിന്നതകള്‍ മാറ്റി വെച്ച് ഒന്നിക്കുന്ന വേളയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതാണ് രാഷ്ട്രീയമായ വിവേകം. പ്രത്യേകിച്ച് ആദിവാസികളില്‍ മാവോയിസ്റ്റുകളെ തിരഞ്ഞ് സര്‍ക്കാരും ഓടിനടക്കുമ്പോള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply