ആദിവാസി മേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് ക്യാമ്പോ?

മാവോവാദി വേട്ടക്ക് നിയോഗിക്കപ്പെട്ട തണ്ടര്‍ബോള്‍ട്ടിന്റെ സ്ഥിരം ക്യാമ്പ് അട്ടപ്പാടിയിലെ വനാന്തര്‍ഭാഗത്തുള്ള പ്രാക്തന ഗോത്രവര്‍ഗ ഊരില്‍ ആരംഭിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ  നീക്കം ആശങ്കാജനകമാണ്. കുറുംബര്‍ താമസിക്കുന്ന പുതൂര്‍ ഗ്രാമപഞ്ചായത്തിലെ ആനവായ് ഊരിനടുത്താണ് ക്യാമ്പ് തുടങ്ങുന്നതത്രെ. ആദിവാസികളുടെ സ്വസ്ഥമായ ജീവിതത്തെ തകര്‍ക്കുന്നതാണ് ഈ നീക്കം. അതിനുള്ള യാതൊരു കാരണവും ന്യായീകരണവും ഇതുവരേയും ചൂണ്ടികാട്ടാന്‍ കഴിഞ്ഞിട്ടില്ല. മാവോവാദികളെ പിടികൂടാന്‍  ആദിവാസി ഊരുകളില്‍ ക്യാമ്പ് തുടങ്ങുകയാണോ വേണ്ടത്? ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. അതിന്റെയെല്ലാം ഫലം വളരെ നിഷേധാത്മകമായിരുന്നു എന്നു മറക്കരുത്. പുഴയില്‍ മീന്‍ പിടിക്കാന്‍ […]

THUNDERമാവോവാദി വേട്ടക്ക് നിയോഗിക്കപ്പെട്ട തണ്ടര്‍ബോള്‍ട്ടിന്റെ സ്ഥിരം ക്യാമ്പ് അട്ടപ്പാടിയിലെ വനാന്തര്‍ഭാഗത്തുള്ള പ്രാക്തന ഗോത്രവര്‍ഗ ഊരില്‍ ആരംഭിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ  നീക്കം ആശങ്കാജനകമാണ്. കുറുംബര്‍ താമസിക്കുന്ന പുതൂര്‍ ഗ്രാമപഞ്ചായത്തിലെ ആനവായ് ഊരിനടുത്താണ് ക്യാമ്പ് തുടങ്ങുന്നതത്രെ. ആദിവാസികളുടെ സ്വസ്ഥമായ ജീവിതത്തെ തകര്‍ക്കുന്നതാണ് ഈ നീക്കം. അതിനുള്ള യാതൊരു കാരണവും ന്യായീകരണവും ഇതുവരേയും ചൂണ്ടികാട്ടാന്‍ കഴിഞ്ഞിട്ടില്ല. മാവോവാദികളെ പിടികൂടാന്‍  ആദിവാസി ഊരുകളില്‍ ക്യാമ്പ് തുടങ്ങുകയാണോ വേണ്ടത്? ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. അതിന്റെയെല്ലാം ഫലം വളരെ നിഷേധാത്മകമായിരുന്നു എന്നു മറക്കരുത്.
പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ബെന്നി എന്ന യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിന്റെ ദുരൂഹത നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം. കൊല നടത്തിയത് പോലീസാണെന്ന് മാവോവാദികളും തിരിച്ചാണെന്ന് പോലീസും ആരോപിക്കുന്നു. ഇത്തരത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടാനേ ഇത്തരം ക്യാമ്പുകള്‍ സഹായിക്കു.
വനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുകയും മറ്റ് ഗോത്രവര്‍ഗങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന കുറുംബര്‍ ആനവായ്, തുടുക്കി, ഗലസി, എടവാണി, ഭൂതയാര്‍ തുടങ്ങി 19 ഊരുകളിലായാണ് അട്ടപ്പാടിയില്‍ കഴിയുന്നത്. ഗോത്രവര്‍ഗ സംസ്‌കൃതി പിന്തുടരണമെന്ന് നിര്‍ബന്ധമുള്ളവരാണിവര്‍. സ്വാഭാവികമായും ഈ വിഭാഗം തണ്ടര്‍ബോള്‍ട്ടിന്റെ പുതിയ നീക്കത്തില്‍ അസ്വസ്ഥരാണ്. മാവോയിസ്റ്റുകളെ ഇവര്‍ സഹായിക്കുന്നതായി തെളിവുപോലുമില്ല. ഇപ്പോള്‍തന്നെ തണ്ടര്‍ബോള്‍ട്ടില്‍ നിന്നുമുള്ള ഇടപെടലുകള്‍ തങ്ങളുടെ സ്വെര്യജീവിത്തതിന് തടസ്സമാണെന്ന് ഇവര്‍ പറയുന്നു.  ഊരില്‍നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെ ക്യാമ്പ് യാഥാര്‍ഥ്യമായാല്‍ ഊരിലുള്ളവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടേ ഉണ്ടാവൂ. അഗളി ടൗണ്‍ കേന്ദ്രമാക്കി ഇപ്പോള്‍തന്നെ 70 അംഗ തണ്ടര്‍ബോള്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വയനാടിന് പുറമെ നിലമ്പൂരിലും തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, ഗോത്രവര്‍ഗ ഊരില്‍ സന്ദര്‍ശനം നടത്തുകയല്ലാതെ അവിടം കേന്ദ്രമാക്കി ഇതുവരെ ക്യാമ്പ് ആരംഭിച്ചിട്ടില്ല. അത്തരമൊരു നീക്കം ആശാസ്യമാകില്ല എന്നു മനസ്സിലാകാന്‍ സാമാന്യബുദ്ധി മാത്രം മതി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply