ആദിവാസി ഗ്രാമസഭ നിയമം: മാര്‍ഗരേഖ പരിഷ്‌കരിക്കണം – ഗോത്രമഹാസഭ

ആദിവാസി ഗ്രാമസഭ നിയമത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗരേഖ പരിഷ്‌കരിക്കണമെന്ന് ഗോത്രമഹാസഭ. ഇതിനു അഭിപ്രായ സമന്വയമുണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗോത്രമഹാസഭ ആവശ്യപ്പെട്ടു. ആദിവാസി ഭൂമി അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ പട്ടികവര്‍ഗ വകുപ്പ് മന്ത്രിസഭയുടെ മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആദിവാസി ഭൂസംരക്ഷണ ചരിത്രത്തിലെ നിര്‍ണായകമായ നീക്കമാണിത്. എന്നാല്‍ വയനാട് ജില്ല പൂര്‍ണമായും അട്ടപ്പാടി ബ്ലോക്ക്, ആറളം ഫാം, ഇടമലക്കുടി എന്നീ മേഖലകള്‍ പട്ടികവര്‍ഗമേഖലയായി പ്രഖ്യാപിക്കാനാണ് മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നത്. ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്. ആദിവാസികളല്ലാത്തവരുടെ അധിവാസമേഖലകള്‍ ഒഴിവാക്കി ആദിവാസി ഊര് […]

SAMARAMആദിവാസി ഗ്രാമസഭ നിയമത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗരേഖ പരിഷ്‌കരിക്കണമെന്ന് ഗോത്രമഹാസഭ. ഇതിനു അഭിപ്രായ സമന്വയമുണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗോത്രമഹാസഭ ആവശ്യപ്പെട്ടു.
ആദിവാസി ഭൂമി അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ പട്ടികവര്‍ഗ വകുപ്പ് മന്ത്രിസഭയുടെ മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആദിവാസി ഭൂസംരക്ഷണ ചരിത്രത്തിലെ നിര്‍ണായകമായ നീക്കമാണിത്. എന്നാല്‍ വയനാട് ജില്ല പൂര്‍ണമായും അട്ടപ്പാടി ബ്ലോക്ക്, ആറളം ഫാം, ഇടമലക്കുടി എന്നീ മേഖലകള്‍ പട്ടികവര്‍ഗമേഖലയായി പ്രഖ്യാപിക്കാനാണ് മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നത്. ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്.
ആദിവാസികളല്ലാത്തവരുടെ അധിവാസമേഖലകള്‍ ഒഴിവാക്കി ആദിവാസി ഊര് ഭൂമി മാത്രം അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഗോത്രമഹാസഭയുടെ ആവശ്യം.
കേളത്തിലെ നൂതനമായ നിയമനിര്‍മ്മാണമായതുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായ സമന്വയം ആവശ്യമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍, ബി.ജെ.പി, യു.ഡി.എഫ് ഘടകകക്ഷികളുടെയും അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും മുന്‍കൈ എടുക്കണമെന്നും അവര്‍ പറഞ്ഞു. ആദിവാസി ഊര് ഭൂമിക്ക് ഭരണഘടനയുടെ അഞ്ചാം പട്ടികയുടെ സംരക്ഷണം വേണമെന്നതാണ് സമരത്തിലെ പ്രധാന ആവശ്യം.
സര്‍ക്കാര്‍ കൈവശം വയ്ക്കുന്ന 25000 ഏക്കറോളം ഭൂമി പതിച്ചു നല്‍കി ആദിവാസി പുനരധിവാസ മിഷന്‍ പുനരുജ്ജീവിപ്പിക്കുക, മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക, പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് പാക്കേജുകള്‍, അട്ടപ്പാടിയിലെ ശിശു മരണം തടയാന്‍ സമഗ്ര കാര്‍ഷിക പദ്ധതി തുടങ്ങിയവയും ആവശ്യങ്ങളാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ നില്‍പ്പ് സമരം തുടരും. ആദിവാസി ഗ്രാമസഭാ നിയമത്തെക്കുറിച്ച് പൊതു സംവാദത്തിന് തുടക്കം കുറിക്കുകയാണ് സമരത്തിന്റെ രണ്ടാം ഘട്ടം. പൊതുസംവാദ യാത്ര നവംബര്‍ ഒ്ന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply