ആദിവാസി ആത്മഹത്യ : പ്രധാന കാരണം പുനരധിവാസത്തിലെ പ്രശ്‌നങ്ങള്‍

സി ക ജാനു ആദിവാസി ആത്മഹത്യയെ കുറിച്ച്‌ പുറത്തുവരുന്ന കണക്കുകള്‍ പലതും ഊതിവീര്‍പ്പിച്ചവയാണ്‌. എങ്കില്‍ കൂടി ആത്മഹത്യ വര്‍ദ്ധിക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. വിശ്വാസപരമായി തന്നെ ആത്മഹത്യ ഇല്ലാതിരുന്ന സമൂഹമായിരുന്നു ആദിവാസികളുടേത്‌. അതിനാല്‍ തന്നെ പുതിയ പ്രവണത ആശങ്കാ ജനകമാണ്‌. പലരും ചൂണ്ടികാട്ടുന്ന പോലെ അമിതമായ മദ്യപാനമാണ്‌ ആത്മഹത്യക്ക്‌ പെട്ടന്നുള്ള പ്രചോദനമാകുന്നത്‌. എന്നാല്‍ മദ്യപാനം മുമ്പുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതല്ല ആത്മഹത്യകള്‍ക്ക്‌ മുഖ്യകാരണമെന്നു മനസ്സിലാക്കാം. പ്രശ്‌നം മറ്റൊന്നാണ്‌. കാടുകളില്‍ അതിരുകളില്ലാതെ കൂട്ടമായി ജീവിച്ചിരുന്ന ആദിവാസികള്‍ക്ക്‌ നഷ്ടപ്പെട്ട ഭൂമിക്ക്‌ പകരം ഭൂമി […]

04_SM_P_5_Woman_G4J_772448g

സി ക ജാനു

ആദിവാസി ആത്മഹത്യയെ കുറിച്ച്‌ പുറത്തുവരുന്ന കണക്കുകള്‍ പലതും ഊതിവീര്‍പ്പിച്ചവയാണ്‌. എങ്കില്‍ കൂടി ആത്മഹത്യ വര്‍ദ്ധിക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. വിശ്വാസപരമായി തന്നെ ആത്മഹത്യ ഇല്ലാതിരുന്ന സമൂഹമായിരുന്നു ആദിവാസികളുടേത്‌. അതിനാല്‍ തന്നെ പുതിയ പ്രവണത ആശങ്കാ ജനകമാണ്‌.
പലരും ചൂണ്ടികാട്ടുന്ന പോലെ അമിതമായ മദ്യപാനമാണ്‌ ആത്മഹത്യക്ക്‌ പെട്ടന്നുള്ള പ്രചോദനമാകുന്നത്‌. എന്നാല്‍ മദ്യപാനം മുമ്പുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതല്ല ആത്മഹത്യകള്‍ക്ക്‌ മുഖ്യകാരണമെന്നു മനസ്സിലാക്കാം. പ്രശ്‌നം മറ്റൊന്നാണ്‌. കാടുകളില്‍ അതിരുകളില്ലാതെ കൂട്ടമായി ജീവിച്ചിരുന്ന ആദിവാസികള്‍ക്ക്‌ നഷ്ടപ്പെട്ട ഭൂമിക്ക്‌ പകരം ഭൂമി നല്‍കി പുനരധിവസിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ പ്രധാന കാരണം. അതുവരെയുണ്ടായിരുന്ന ഗോത്രജീവിതത്തിനാണ്‌ അതുവഴി മങ്ങലേല്‍ക്കുന്നത്‌. ഗോത്രപൂജകളിലൂടേയും ആഘോഷങ്ങളിലൂടേയും മറ്റും ലഭിച്ചിരുന്ന കൂട്ടായ്‌മയാണ്‌ അവര്‍ക്ക്‌ നഷ്ടപ്പെടുന്നത്‌. കൊച്ചു കൊച്ചു തുണ്ട്‌ ഭൂമികളിലേക്ക്‌ ഒതുക്കപ്പെടുമ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത്‌ അവരുടേതുമാത്രമായിരുന്ന, മറ്റു സമൂഹങ്ങളില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥമായ സാമൂഹ്യജീവിതമാണ്‌. ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ്‌ മുഖ്യം. സാമൂഹ്യജീവിതം നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ വാസ്‌തവത്തില്‍ സ്വന്തം ജീവിതമാണ്‌. അനാഥരാണെന്ന തോന്നലാണ്‌ ശക്തമാകുന്നത്‌. ഇതാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരിടാനാകാതെ അവരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. മദ്യം അതിനു ആക്കം കൂട്ടുന്നു എന്നുമാത്രം.
വയനാട്ടില്‍ നിന്ന്‌്‌ ആറളത്തെത്തുമ്പോള്‍ ഇതു കൂടുതല്‍ പ്രകടമാണ്‌. ആറളത്തെ പുനരധിവാസഭൂമിയിലെ അവരുടെ ജീവിതം മുന്‍കാല ജീവിതത്തില്‍ നിന്ന്‌ പാടെ വ്യത്യസ്ഥമാണ്‌. പുനരധിവാസം അവരെ എത്തിച്ചത്‌ തികച്ചും അപരിചിതമായ അണുകുടുംബത്തിലേക്കാണ്‌. സാമൂഹ്യജീവിതത്തിലൂടെയും പരമ്പരാഗതമായ ആചാരാനുഷ്‌ഠാനങ്ങളിലൂടേയും ലഭിച്ചിരുന്ന മാനസികമായ ഊര്‍ജ്ജമാണ്‌ അവര്‍ക്ക്‌ നഷ്ടപ്പെട്ടത്‌. ഇതുതിരിച്ചറിഞ്ഞ്‌ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ പലയിടത്തും ഊരുകൂട്ടങ്ങളും ഗോതപൂജകളും സംഘടിപ്പിച്ചിരുന്നു. അത്തരത്തിലുള്ള സാമൂഹ്യജീവിതമില്ലാത്ത പ്രദേശങ്ങളിലാണ്‌ ആത്മഹത്യകള്‍ കൂടുന്നതെന്ന്‌ കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകും.
ആദിവാസിക്ക്‌ ഭൂമി അനിവാര്യമാണ്‌. എന്നാല്‍ ഏതാനും സെന്റ്‌ ഭൂമിയിലൂടെ പരിഹരിക്കാവുന്നതല്ല അവരുടെ പ്രശ്‌നങ്ങള്‍. അതാകട്ടെ പലതും മുഖ്യധാരയെന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക്‌ മനസ്സിലാകില്ലതാനും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply