ആദിവാസിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലല്ലോ ആഭ്യന്തരമന്ത്രി….

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. കയ്യടി നേടണമെന്നുണ്ട്. നല്ലത്. അതിന്റെ ഭാഗമായാണ് മാവോയിസ്റ്റുകളായ രൂപേഷിന്റേയും ഷൈനയുടേയും മക്കള്‍ക്ക് അദ്ദേഹം തുറന്ന കത്തയച്ചത്. ആയുധം കൊണ്ട് മാവോയിസ്റ്റ് ഭീഷണി അടിച്ചമര്‍ത്താമെന്ന വ്യാമോഹമൊന്നും സര്‍ക്കാരിനില്ലെന്നും ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വഴികളിലൂടെയായിരിക്കണം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാകേണ്ടതെന്നും പറയാനും അദ്ദേഹം മടിച്ചില്ല. അത്തരം ചര്‍ച്ചകള്‍ക്ക് ചെന്നിത്തല മുന്‍കൈ എടുക്കുമെങ്കില്‍ അതും നന്ന്. അതേസമയം തന്റെ നിലപാടുകള്‍ക്ക് സാധൂകരണമായി അദ്ദേഹം കത്തില്‍ ഉന്നയിക്കുന്ന ചില വിഷയങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.  അതില്‍ പ്രധാനം […]

cheആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. കയ്യടി നേടണമെന്നുണ്ട്. നല്ലത്. അതിന്റെ ഭാഗമായാണ് മാവോയിസ്റ്റുകളായ രൂപേഷിന്റേയും ഷൈനയുടേയും മക്കള്‍ക്ക് അദ്ദേഹം തുറന്ന കത്തയച്ചത്. ആയുധം കൊണ്ട് മാവോയിസ്റ്റ് ഭീഷണി അടിച്ചമര്‍ത്താമെന്ന വ്യാമോഹമൊന്നും സര്‍ക്കാരിനില്ലെന്നും ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വഴികളിലൂടെയായിരിക്കണം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാകേണ്ടതെന്നും പറയാനും അദ്ദേഹം മടിച്ചില്ല. അത്തരം ചര്‍ച്ചകള്‍ക്ക് ചെന്നിത്തല മുന്‍കൈ എടുക്കുമെങ്കില്‍ അതും നന്ന്.
അതേസമയം തന്റെ നിലപാടുകള്‍ക്ക് സാധൂകരണമായി അദ്ദേഹം കത്തില്‍ ഉന്നയിക്കുന്ന ചില വിഷയങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.  അതില്‍ പ്രധാനം ആദിവാസികളുമായി ബന്ധപ്പെട്ട വിഷയം തന്നെ. സെക്രട്ടറിയേറ്റ് നടയിലെ നില്‍പ്പ് സമരവേദിയില്‍ ആദിവാസികള്‍ ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെടുന്നു. അക്രമത്തിലേക്ക് വഴിതുറക്കാതെ, ഒരു തുള്ളി രക്തം പോലും തെരുവില്‍ വീഴാതെ ആദിവാസികളുടെ ആവിശ്യങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും, അവരെ പുതിയ പ്രഭാതത്തിലേക്കും, വെളിച്ചത്തിലേക്കും ആനയിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു. രക്തം വീണില്ല എന്നതുശരി. എന്നാല്‍ ചെന്നിത്തലയുടെ അവകാശവാദങ്ങള്‍ നോക്കുക. ”പട്ടിക ജാതി മേഖലയുടെ വികസനത്തിനും, അവിടെ അധിവസിക്കുന്ന ആദിവാസി ജനതയുടെ ഉന്നമനത്തിനുമായി പതിനാറ് സുപ്രധാന തിരുമാനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. 2001 ല്‍ എ കെ ആന്റണി സര്‍ക്കാര്‍ തുടക്കമിട്ട ആദിവാസി പുനരധിവാസ പദ്ധതി പുനരുജ്ജീവിപ്പിച്ച് 7693.2257 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കാനുള്ള നിര്‍ദേശമാണ് അതില്‍ പ്രധാനപ്പെട്ടത്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് അനുവദിച്ച ഈ ഭൂമിയില്‍ വാസയോഗ്യവും,കൃഷിയോഗ്യവുമായ ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിനിധികളും, പട്ടിക വര്‍ഗ സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്താനുള്ള നിര്‍ദേശമാണ് മറ്റൊന്ന്.കേരളത്തിലെ ആദിവാസി ഊര് ഭൂമികളെ പട്ടികവര്‍ഗമേഖലയില്‍ ഉള്‍പ്പെടുത്തുന്ന പെസ(1996)നിയമം നടപ്പിലാക്കാനുള്ള തിരുമാനവും ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇതിന്റെ കരട് സമയബന്ധിതമായി തെയ്യാറാക്കാന്‍ ഒരു വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തും. അട്ടപ്പാടിയില്‍ പരമാവധി അഞ്ച് ഏക്കര്‍ വരെ ഭൂരഹിത പട്ടിക വര്‍ഗ കുടുംബത്തിന് നല്‍കും. അതോടൊപ്പം അട്ടപ്പാടിയെ സമഗ്ര കാര്‍ഷികമേഖലയാക്കാനും, ആറളത്തെ ജൈവമേഖലയാക്കാനും, ആദിവാസി പുനരധിവാസ മിഷന്‍ പുനസ്ഥാപിച്ച് അതിന് നേതൃത്വം നല്‍കാന്‍ മിഷന്‍ ചീഫിനെ നിയോഗിക്കുക , ആറളത്ത് െ്രെപമറി സ്‌കൂളും, ഐ ടി സി യും സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നടപ്പിലാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വരൂപിച്ചിട്ടുണ്ട്. ആദിവാസി സംഘടനകളെല്ലാം തന്നെ ഈ ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും, സര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.”
കടലാസില്‍ ഇതെല്ലാം എഴുതിയിരിക്കാം. എന്നാലിവ നടപ്പാക്കുന്നതില്‍ ഒരുപടിയെങ്കിലും മുന്നോട്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞോ? നില്‍പ്പുസമരത്തിനു ശേഷം ബാറിലും സോളാറിലും മറ്റും മുങ്ങിയ സര്‍ക്കാര്‍ ആദിവാസി സമരത്തിലെ ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കാന്‍ എത്രത്തോളം ശ്രമിച്ചു? എത്രഭൂമി വിതരണം ചെയ്തു? പെസ എവിടെയെത്തി അട്ടപ്പാടിയിലേയും ആറളത്തേയും മറ്റും അവസ്ഥ എ്താണ്? വനാവകാശനിയമം നടപ്പാക്കത്തില്‍ കേന്ദ്രം കേരളത്തെ ശാസിച്ചില്ലേ?
ആമിയേയും സവേരയേയും ചെന്നിത്തല ഉപദേശിക്കുന്നതില്‍ തെറ്റൊന്നുമില്ല. സായുധസമരത്തെ പിന്തുണക്കുന്ന ഒരാളല്ല ഇതെഴുതുന്നത്. പക്ഷെ തന്റെ നിലപാടുകളുടെ സാധൂകരണത്തിനായി വസ്തുതകളെ പി്‌ന്നേയും ചെന്നിത്തല വളച്ചൊടിക്കുന്നു. അതിലൊന്ന് പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളുടെ കുപ്പായമണിഞ്ഞ് കേരളീയ സമൂഹത്തില്‍ നുഴഞ്ഞ് കയറി, അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള മാവോയിസ്റ്റ് തന്ത്രമെന്ന വിശേഷണമാണ്. സൈലന്റ് വാലി സമരം മുതല്‍ കേരളത്തില്‍ പരിസ്ഥിതി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യാവകാശ സംഘടനകളും കാലമേറേയായി. ഇവരിലെ പ്രമുഖവിഭാഗങ്ങളില്‍ ഒന്നിനുപോലും മാവോയിസ്റ്റുകളുമായി ബന്ധമില്ല എന്നു മാത്രമല്ല, സായുധ സമരത്തെ തള്ളിക്കളയുകയും ജനാധിപത്യത്തിലെ വിശ്വാസം അസന്നിഗ്ധമായി പ്രഖ്യാപിച്ചവരുാണ്.
കേരളത്തില്‍ എഴുപതുകളില്‍ ശക്തിപ്രാപിച്ച മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ തുടച്ച് നീക്കാന്‍ കഴിഞ്ഞത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ലീഡര്‍ കെ കരുണാകന്റെ ശക്തവും, തന്ത്രപരവുമായ നീക്കങ്ങളിലൂടെയായിരുന്നു എന്ന അവകാശവാദവും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അടിയന്തരാവസ്ഥയുടെ മറവില്‍ അതിക്രൂരമായ നരനായാട്ടായിരുന്നു കരുണാകരന്‍ നടത്തിയത്. അതിന്റഎ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവന്നതും കരുണാകരന്റെ കസേര തെറിച്ചതും ചെന്നിത്തല മറന്നോ?
മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിട്ടുണ്ടെന്ന ചെന്നിത്തലയുടെ നിലപാടും ശരിയാണെന്നു പറയാനാകില്ല. ഒരാള്‍ ഏത് ആശയത്തില്‍ വിശ്വസിച്ചോ എന്നതല്ല പ്രശ്‌നമെന്നും അക്രമത്തിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ടോ എന്നു നോക്കിയാല്‍ മതിയെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. അതല്ലേ ശരി. താന്‍ പറയുന്ന കാര്യങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പ്രത്യകിച്ച് ആരുടെയും മനുഷ്യവകാശം ലംഘിക്കുകയോ, സമാധാനപൂര്‍ണമായ പ്രതിഷേധങ്ങളുടെ വായ്മൂടിക്കെട്ടുകയോ ചെയ്യുന്നത് യു ഡി എഫ് സര്‍ക്കാരിന്റെ നയമല്ല എന്നദ്ദേഹം ആവര്‍ത്തിക്കുമ്പോള്‍..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply