ആദിവാസികള്‍ക്ക് ഭൂമിയും ജീവിതവും സ്വയംഭരണവും നല്‍കുക .

പൊതുപ്രസ്താവന ആദിവാസികള്‍ക്ക് ഭൂമിയും ജീവിതവും സ്വയംഭരണവും നല്‍കുക . മറ്റൊരു മുത്തങ്ങയിലേക്കവരെ പ്രകോപിപ്പിക്കരുത് ,അവരെ മാവോയിസ്റ്റുകളുടെ കൈകളി ലേല്പിക്കയുമരുത്. ആദിവാസി ഊരുകളില്‍ നിന്ന് ഇപ്പഴുമുയരുന്ന നിലവിളികളുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക കേരളം ആവശ്വപ്പെടുന്നു. ഇന്ത്യയിലെ ആയിരത്തഞ്ഞൂറോളം പ്രദശങ്ങളില്‍ പെസ(panchayath act extented to scheduled areas,1996) അനുസരിച്ചുള്ള ഭരണം നിലവിലുണ്ട് .കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ ആ നിയമത്തിന്റെ പല്ലും നഖവും കൊഴിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഖനനത്തിനെതിരായി ഒഡിസയിലെ നിയമഗിരിക്കുന്നുകള്‍ പ്രകടിപ്പിക്കൂന്നതടക്കമുള്ള ഇഛാശക്തിപ്രകടനങ്ങള്‍ ഇപ്പോഴും അവിടങ്ങളില്‍ സംരക്ഷിക്കപ്പെടുന്നുണ്ട് . ഇപ്പോഴും ഒരു തുടക്കത്തിന് പെസയും […]

adivasiപൊതുപ്രസ്താവന

ആദിവാസികള്‍ക്ക് ഭൂമിയും ജീവിതവും സ്വയംഭരണവും നല്‍കുക . മറ്റൊരു മുത്തങ്ങയിലേക്കവരെ പ്രകോപിപ്പിക്കരുത് ,അവരെ മാവോയിസ്റ്റുകളുടെ കൈകളി ലേല്പിക്കയുമരുത്. ആദിവാസി ഊരുകളില്‍ നിന്ന് ഇപ്പഴുമുയരുന്ന നിലവിളികളുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക കേരളം ആവശ്വപ്പെടുന്നു. ഇന്ത്യയിലെ ആയിരത്തഞ്ഞൂറോളം പ്രദശങ്ങളില്‍ പെസ(panchayath act extented to scheduled areas,1996) അനുസരിച്ചുള്ള ഭരണം നിലവിലുണ്ട് .കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ ആ നിയമത്തിന്റെ പല്ലും നഖവും കൊഴിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഖനനത്തിനെതിരായി ഒഡിസയിലെ നിയമഗിരിക്കുന്നുകള്‍ പ്രകടിപ്പിക്കൂന്നതടക്കമുള്ള ഇഛാശക്തിപ്രകടനങ്ങള്‍ ഇപ്പോഴും അവിടങ്ങളില്‍ സംരക്ഷിക്കപ്പെടുന്നുണ്ട് . ഇപ്പോഴും ഒരു തുടക്കത്തിന് പെസയും വനാവകാശ നിയമങ്ങളും തന്നെയാണവരെ സഹായിക്കുന്നത്.
സെക്രട്ടറിയേറ്റിനു മുമ്പിലെ കുടില്‍ കെട്ടി സമരത്തിനുശേഷം ആന്റണി സര്‍ക്കാരുമായും നില്പ് സമരത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായുമുണ്ടാക്കിയ കരാറുകളിലൂടെ കേരളത്തിലും ആദിവാസി സ്വയംഭരണം തത്വത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് .ഇതു സംബന്ധമായുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതിയുടെ മേശപ്പുറത്ത് അംഗീകാരം കാത്തു കിടക്കുകയാണ് .കേരളത്തിന്റെ സവിശേഷ സാഹചര്യമനുസരിച്ച് ആദിവാസികള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശങ്ങള്‍ സ്വയംഭരണ മേഖലകളായി പ്രഖ്യാപിക്കാവുന്നതേയുള്ളു .പ്ലാച്ചിമട നഷ്ടപരിഹാര ബില്ലിന്റെ കാര്യത്തിലെന്ന പോലെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയല്ലാതെ മറ്റെന്തിനാണിതിന് തടസ്സം ?
ആദിവാസി ഭൂമി തിരിച്ചുപിടിച്ചവര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലുണ്ട് .ഈ കേസ് ത്വരിതപ്പെടുത്തുക , ആദിവാസികള്‍ക്ക് ഭൂമിയും ഉപജീവന സഹായവും ചെയ്യുക എന്നീ ഉറപ്പുകളും സ്വയംഭരണത്തിന്റെ കാര്യത്തിലെന്ന പോലെ പാലിക്കപ്പെട്ടിട്ടില്ല .പട്ടിണി മരണങ്ങളുടെയും ചികിത്സ കിട്ടാതുള്ള മരണങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും പശ്ചാത്തലമിതാണ് .അടിയന്തിരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മുത്തങ്ങ ആവര്‍ത്തിക്കുകയോ മാവോയിസ്റ്റുകളുടെ കൈകളിലവര്‍ പെട്ടു പോകുകയോ ആയിരിക്കും സംഭവിക്കുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. അതു കൊണ്ട് ആദിവാസികള്‍ക്ക് ഭൂമിയും ജീവിതവും സ്വയംഭരണവും നല്‍കുക എന്ന കാമ്പയിന്‍ പൊതു സമൂഹത്തിന്റെ നേതൃത്വത്തില്‍ നടക്കേണ്ടതുണ്ടെന്ന് സാംസ്‌കാരിക കേരളത്തെ പ്രതിനിധീകരിച്ച് താഴെ പറയുന്ന ഞങ്ങളും സുഹൃത്തുക്കളും കരുതുന്നു .അടിയന്തിരമായി ആദിവാസി പ്രശ്‌നത്തിലിടപെട്ട് ചെയ്യാവുന്നതും ചെയ്യേണ്ടതും ചെയ്യാന്‍ ഞങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കുന്നു.
മേധാ പട്ക്കര്‍ ,സുഗതകുമാരി ,സാറാ ജോസഫ് ,എം ജി എസ് നാരായണന്‍ ,ബി ആര്‍ പി ഭാസ്‌കര്‍ ,സച്ചിദാനന്ദന്‍ ,പ്രഫുല്‍ സാമന്ത റായ് ,കെ വേണു ,കാളീശ്വരം രാജ് ,ടി ടി ശ്രീകുമാര്‍ ,സി ആര്‍ പരമേശ്വരന്‍ ,കെ ജി ശങ്കരപിള്ള ,ജെ ദേവിക ,പി കെ പാറക്കടവ് ,പി സുരേന്ദ്രന്‍ ,ബി രാജീവന്‍ ,നീലന്‍ ,കരുണാകരന്‍ ,ഖദീജാ മുംതാസ് ,കെ ജി ജഗദീശന്‍ ,കെ ശ്രീകുമാര്‍, കെ പി ശശി ,ജമാല്‍ കൊച്ചങ്ങാടി ,ജയന്‍ ചെറിയാന്‍ ,എ കെ ജയശ്രീ ,ജോണ്‍ പെരുവന്താനം ,വിജയരാഘവന്‍ ചേലിയ ,കുസുമം ജോസഫ് ,പ്രേംചന്ദ് ,കുഴൂര്‍ വിത്സന്‍ ,ഡോണ മയൂര, ഇ സന്ധ്യ ,കെ കെ സുരേന്ദ്രന്‍ ,മായാ പ്രമോദ് ,മൃദുലാദേവി ശശിധരന്‍ ,ടോം തോമസ് ,ടോമി മാത്യു ,സി എഫ് ജോണ്‍ ,താഹ മാടായി ,സുനിലം ,സുരേഷ് ഖൈര്‍നാര്‍ ,അസീസ് തരുവണ ,എം എം സചീന്ദ്രന്‍ തുടങ്ങിയവര്‍ ……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply