ആദിവാസികളുടെ വംശീയ പ്രതിസന്ധിക്ക് പരിഹാരം കാണുക

അട്ടപ്പാടി മുക്കാലി ഊരില്‍ നടന്ന അനുസ്മരണ സമ്മേളനം ആദിവാസികള്‍ നേരിടുന്ന വംശീയ പ്രതിസന്ധിക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ആദിവാസിഗോത്രമഹാസഭ, അട്ടപ്പാടിയിലെ വിവിധ ആദിവാസി സംഘടനകള്‍, ഊരു മൂപ്പന്മാര്‍, ഭൂ അധികാര സംരക്ഷണ സമിതി തുടങ്ങിയവര്‍ സംയുക്തമായാണ്. അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കണമെന്ന ആവശ്യത്തോടൊപ്പം അട്ടപ്പാടിയിലെ ആദിവാസികളോട് ഭരണസംവിധാനം തുടരുന്ന വിവേചനം അവസാനിപ്പിക്കുവാനുള്ള ബഹുമുഖ പദ്ധതികളാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ […]

GGഅട്ടപ്പാടി മുക്കാലി ഊരില്‍ നടന്ന അനുസ്മരണ സമ്മേളനം ആദിവാസികള്‍ നേരിടുന്ന വംശീയ പ്രതിസന്ധിക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ആദിവാസിഗോത്രമഹാസഭ, അട്ടപ്പാടിയിലെ വിവിധ ആദിവാസി സംഘടനകള്‍, ഊരു മൂപ്പന്മാര്‍, ഭൂ അധികാര സംരക്ഷണ സമിതി തുടങ്ങിയവര്‍ സംയുക്തമായാണ്. അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കണമെന്ന ആവശ്യത്തോടൊപ്പം അട്ടപ്പാടിയിലെ ആദിവാസികളോട് ഭരണസംവിധാനം തുടരുന്ന വിവേചനം അവസാനിപ്പിക്കുവാനുള്ള ബഹുമുഖ പദ്ധതികളാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ അനുസ്മരണത്തില്‍ പങ്കെടുത്തു. മധുവിന്റെ അമ്മ, സഹോദരിമാര്‍, കുടുംബാംഗങ്ങളും ആനവായൂരിലെ ആദിവാസിമൂപ്പന്‍ കക്കിമൂപ്പനും അദ്ധ്യക്ഷവേദി അലങ്കരിച്ചു.
അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്നു ദശകങ്ങളായി നടന്ന കൊലപാതകങ്ങളെക്കുറിച്ചും ദുരൂഹമരണങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തുക, സാമൂഹിക വനാവകാശമുള്‍പ്പെടെ ഉള്ള വനാവകാശങ്ങള്‍ നടപ്പിലാക്കുക, 1999 ലെ ആദിവാസിഭൂമി ഭേദഗതി നിയമം റദ്ദാക്കി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നിയമസഭയോടും ജനങ്ങളോടും മാപ്പു പറയുക, ITDP – പഞ്ചായത്ത് – കുടുംബശ്രീ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ആദിവാസി ഊരുമൂപ്പന്മാരുടെ അവകാശങ്ങള്‍ തട്ടിയെടുത്ത നടപടി അവസാനിപ്പിക്കുകയും പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തി ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്ക് പ്രത്യേക ഗ്രാമസഭാ പദവി നല്‍കുകയും ചെയ്യുക, പെസ നിയമം നടപ്പിലാക്കുക, സുപ്രീം കോടതി വിധി മാനിച്ചു വട്ടുലൊക്കി ഫാമിലെ ഭൂമി യഥാര്‍ത്ഥ ആദിവാസി അവകാശികള്‍ക്ക് തിരിച്ചു നല്‍കുകയും അട്ടപ്പാടി ഗിരിജന്‍ സര്‍വ്വീസ് സൊസൈറ്റി പിരിച്ചുവിടുക, ചിണ്ടക്കി, പോത്തുവാടി, വരടിമല, കരുവാര തുടങ്ങിയ യൂണിറ്റുകളുടെ ഭൂമി സൊസൈറ്റി അംഗങ്ങള്‍ക്ക് തിരിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനം ഉന്നയിച്ചത്. സമ്മേളനത്തില്‍ ഊരുമൂപ്പന്മാരും ഊരു പ്രതിനിധികളുമായ ചന്ദ്രന്‍ മൂപ്പന്‍ (മുക്കാലി), കക്കിമൂപ്പന്‍ (ആനവായൂര്‍) മുരുകന്‍ മൂപ്പന്‍ (ഗെല്‍സി) സോമന്‍ മൂപ്പന്‍ (താഴെത്തുടുക്കി) വെള്ളനെഞ്ചി (മേലെത്തുടുക്കി). ഹരിദാസന്‍ മൂപ്പന്‍ (കടുകുമണ്ണ) വെള്ളിമൂപ്പന്‍ (കരുവാര), സുരേഷ് (ഗുട്ടിയാര്‍ഗണ്ടി), ചൊറിയന്‍ മൂപ്പന്‍ (വട്ടുലുക്കി), മരുതന്‍ മൂപ്പന്‍ (പട്ടിമാളം), വി.എസ്. മുരുകന്‍ (വട്ടുലുക്കി), ബാബുരാജ് (നൈനാന്‍പട്ടിരൂര്), ചെല്ലന്‍ (കിണറ്റുകര), വെള്ളി (ബാട്ടിക്കല്‍), രാമു(തമ്പ്), സുധ (ചിണ്ടക്കി), മല്ലി (ചിണ്ടക്കി), ചന്ദ്രിക (ചിണ്ടക്കി) തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് സണ്ണി എം. കപിക്കാട്, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, എം. ഗീതാനന്ദന്‍, കെ.കെ. രമ (RMPI), സി.ആര്‍. ബിജോയ്, ശ്രീരാമന്‍ കൊയ്യോന്‍ (അരിപ്പ ഭൂസമരം), സി.എസ്.മുരളി (KDMS), ഡോ. എം.ബി. മനോജ്, ഫാദര്‍ ജെയിംസ്, രാജേന്ദ്ര പ്രസാദ് (ഗോത്രഭൂമി മാസിക), സന്തോഷ് ടി എല്‍, എന്‍. ഗോവിന്ദന്‍ (SC/ST ഐക്യവേദി), സി. മായാണ്ടി (SC/ST കോര്‍ഡിനേഷന്‍), വി.രാജന്‍ (SC/ST കോര്‍ഡിനേഷന്‍), പി.എം. വിനോദ് (KPMS), ബിന്ദു തങ്കം, മൃദുല ശശിധരന്‍, ധന്യ മാധവ്, മായ പ്രമോദ്, കെ. ദിനു, സി.ജെ. തങ്കച്ചന്‍, പി.വി. സുഹറ, സി.വി. മുഹമ്മദലി (സമാജ്വാദി പാര്‍ട്ടി), സുഗുണ പ്രസാദ് (കൊടുങ്ങല്ലൂര്‍ കൂട്ടായ്മ), കെ. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് 25 മുതല്‍ വനാവകാശ ക്യാമ്പയിനിങ്ങിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു.

എം. ഗീതാനന്ദന്‍ 9746361106
(ഗോത്രമഹാസഭ)
കെ.സന്തോഷ്‌കുമാര്‍ 9048159590
(ഭൂ അധികാര സംരക്ഷണ സമിതി)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply