ആണ്‍ ലൈംഗികതയോട് മാത്രമുളള ഈ സഹതാപം ഇതും ഒരു പുരുഷാധിപത്യ തന്ത്രം

ദിവ്യ ദിവാകരന്‍ വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയതാണ്.. ശശീന്ദ്രന്‍ മന്ത്രിയുടെ സ്ഥാനത്ത് കേരളത്തില്‍ ഉന്നത പദവിയിലിരിക്കുന്ന ഒരു സ്ത്രീയുടെ ഫോണ്‍ സെക്‌സ് സംഭാഷണമാണ് ചോര്‍ന്നത് എങ്കില്‍ എന്തായിരിക്കും അവരുടെ ഇപ്പോഴത്തെ അവസ്ഥ ? ഉന്നത പദവിയിലുളള വ്യക്തിയായാലും സാധാരണ സ്ത്രീ ആയാലും അവരുടെ കാര്യം ഇപ്പോള്‍ തീരുമാനം ആയിട്ടുണ്ടാകും. പദവി മാത്രമല്ല , കുടുംബം തന്നെ നഷ്ടപ്പെട്ടിട്ടുണ്‍ടാകും. സാമൂഹിക മാധ്യമങ്ങളില്‍ അവള്‍ വെടിയും വേശ്യയും ആയിട്ടുണ്ടാകും. നാട്ടുകാരുടേയും വീട്ടുകാരുടേയും അറപ്പാര്‍ന്ന നോട്ടങ്ങളും ഒററപ്പെടുത്തലും സഹിക്കവയ്യാതെ അവര്‍ ഏതെങ്കിലും […]

ss

ദിവ്യ ദിവാകരന്‍

വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയതാണ്.. ശശീന്ദ്രന്‍ മന്ത്രിയുടെ സ്ഥാനത്ത് കേരളത്തില്‍ ഉന്നത പദവിയിലിരിക്കുന്ന ഒരു സ്ത്രീയുടെ ഫോണ്‍ സെക്‌സ് സംഭാഷണമാണ് ചോര്‍ന്നത് എങ്കില്‍ എന്തായിരിക്കും അവരുടെ ഇപ്പോഴത്തെ അവസ്ഥ ? ഉന്നത പദവിയിലുളള വ്യക്തിയായാലും സാധാരണ സ്ത്രീ ആയാലും അവരുടെ കാര്യം ഇപ്പോള്‍ തീരുമാനം ആയിട്ടുണ്ടാകും. പദവി മാത്രമല്ല , കുടുംബം തന്നെ നഷ്ടപ്പെട്ടിട്ടുണ്‍ടാകും. സാമൂഹിക മാധ്യമങ്ങളില്‍ അവള്‍ വെടിയും വേശ്യയും ആയിട്ടുണ്ടാകും. നാട്ടുകാരുടേയും വീട്ടുകാരുടേയും അറപ്പാര്‍ന്ന നോട്ടങ്ങളും ഒററപ്പെടുത്തലും സഹിക്കവയ്യാതെ അവര്‍ ഏതെങ്കിലും ഇരുട്ടറയില്‍ ഒളിച്ചിട്ടുണ്ടാകും അല്ലെങ്കില്‍ ആത്മഹത്യ ചെയ്തിട്ടുണ്‍ടാകും. ശശീന്ദ്രന് വേണ്ടി ഇപ്പോള്‍ അലയടിക്കുന്ന സഹതാപ തരംഗത്തിന്റെ നൂറിലൊരംശമെങ്കിലും അവര്‍ക്ക് വേണ്ടി ഉയരുമായിരുന്നോ ?

എന്തിന് ….. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയോട് ഈ ഐക്യ ദാര്‍ഢ്യവും സഹതാപവും കേരളത്തിലെ വിശാല മനസ്സുകള്‍ കാണിച്ചിരുന്നുവെങ്കില്‍ സൂര്യനെല്ലി പെണ്‍കുട്ടിക്കും കുടുംബത്തിനും വീടും നാടും ഉപേക്ഷിക്കേണ്‍ടി വരില്ലായിരുന്നു. ഇപ്പോഴും മുഖവും വ്യക്തിത്വവും മറ്ച്ച് ജീവിക്കേണ്ടി വരില്ലായിരുന്നു.
മംഗളത്തിന്റെ പത്രപ്രവര്‍ത്തന രീതിയോട് യോജിക്കുന്നില്ല.എന്നാല്‍ ശശീന്ദ്രന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പിന്‍തുണയും സഹതാപവും ഈ ആണാധിപത്യ സമൂഹത്തിന്റെ ഒരു തന്ത്രം തന്നെയാണ്.
പുരുഷന്റെ ലൈംഗിക സ്വാതന്ത്ര്യങ്ങള്‍ എന്നും എവിടെയും ചോദ്യം ചെയ്യപ്പെടാതിരിക്കേണ്ടത് , പരിഹസിക്കപ്പെടാതിരിക്കേണ്ടത് , വലിച്ചു കീറപ്പെടാതിരിക്കേണ്ടത് പുരുഷാധിപത്യ സമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ശശീന്ദ്രനോട് അവര്‍ കൂട്ടമായി സഹതപിക്കും. പിന്‍തുണക്കും .ചാനലിനെ വലിച്ചു കീറും. മാധ്യമ പ്രവര്‍ത്തകയെ വേശ്യ എന്ന് വിളിക്കും. സ്ത്രീ ഇരയായാലും വേട്ടക്കാരിയായാലും ‘വേശ്യ ‘ യാകുന്നത് അവള്‍ മാത്രമാണ്. നാല്‍പതിലേറെ പുരുഷന്‍മാരുടെ കാമ ഭ്രാന്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ ‘ ബാലവേശ്യ ‘ എന്ന് വിളിച്ച അതേ മനസ്ഥിതി തന്നെയാണ് ശശീന്ദ്രനെ കുടുക്കിയ ജേണലിസ്‌ററിനെയും വേശ്യ എന്നു വിളിക്കുന്നത്. മകളുടേയോ കൊച്ചു മകളുടേയോ മാത്രം പ്രായമുളള ഒരു പെണ്ണിനോട് ഫോണിലൂടെയാണെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട മന്ത്രിയെ എന്തുകൊണ്ട് വേശ്യന്‍ എന്ന് വിളിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് പറയുന്നത് , ഇവിടെ പുരുഷന്റെ ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമുളള മുറവിളികളാണ് ഉയരുന്നത്. അഞ്ചാംക്‌ളാസ്സുകാരി പെണ്‍കുട്ടിയെ ഭോഗിക്കാന്‍ തോന്നുന്ന ആണ്‍ ലൈംഗികതയെ പിന്‍തുണക്കാന്‍ പോലും ഇന്നാട്ടില്‍ ആളുകള്‍ ഉണ്ടായി.
” ആണുങ്ങളായാല്‍ ചെളി കണ്ടാല്‍ ചവിട്ടും , വെളളം കണ്ടാല്‍ കഴുകും ” എന്ന പ്രയോഗം പണ്ടേ ഉണ്ടാക്കി വച്ചിരിക്കുന്നത് വെറുതേയല്ല. ആണ്‍ ലൈംഗികത ഇങ്ങനെയൊക്കെയാണ്. അതിനെ ആരും ചോദ്യം ചെയ്യേണ്ട എന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥം.
ഐസ് ക്രീം വിവാദത്തില്‍ പെട്ട കുഞ്ഞാലിക്കുട്ടി വിദേശയാത്ര കഴിഞ്ഞ് വന്നപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വമ്പന്‍ സ്വീകരണം നല്‍കിയ ലീഗുകാരുടെ മനസ്ഥിതിയും ശശീന്ദ്ര സഹതാപികളുടെ മനസ്ഥിതിയും ഒരേ നാണയത്തിന്റെ തന്നെ രണ്ട് വശങ്ങള്‍ മാത്രമാണ്. ആണ്‍ ലൈംഗികത അത് എത്ര വഴിവിട്ടതാണെങ്കിലും അതിന് അംഗീകാരവും സ്വീകാര്യതയും സഹതാപവും ഒക്കെ നല്‍കാന്‍ ആണാധിപത്യ സമൂഹം എപ്പോഴും മുന്നിലുണ്ടാകും.
ആണ്‍ വികാരത്തിനൊപ്പം ചേര്‍ന്ന് ശശീന്ദ്രന്റെ് ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീകളോട് ഒന്നു മാത്രമേ പറയാനുളളൂ. നിങ്ങളുടേയോ എന്റെയോ ഇന്നാട്ടിലെ ഏതെങ്കിലും ഒരു പെണ്ണിന്റേയോ sex talk ഓ vedeo യോ ആണ് ഇതു പോലെ വാര്‍ത്തയായത് എങ്കില്‍ ഇപ്പോള്‍ ശശീന്ദ്രനോട് സഹതപിക്കുന്ന ഈ ആണാധിപത്യ സമൂഹം എങ്ങനെയായിരിക്കും അത് കൈകാര്യം ചെയ്തിട്ടുണ്ടാകുക എന്ന് മാത്രം ഒന്ന് ചിന്തിച്ചു നോക്കുക.
കുടുംബത്തിന്റെയും സമൂഹത്തിന്റേയും ചട്ടക്കൂടിനുളളില്‍ പെട്ട് മറ്റൊരു പുരുഷനോട് തോന്നിയ പ്രണയവും കാമവും എപ്പോഴെങ്കിലും അടക്കിവക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ , തന്റെ ലൈംഗികത ഭര്‍ത്താവിനോട് മാത്രം പങ്കുവച്ച് ഇത്രയും വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നിട്ടുണ്ടെങ്കില്‍ , ആ സ്ത്രീയോട് മാത്രമാണ് എനിക്ക് സഹതാപം. ശശീന്ദ്രന്റെ ഭാര്യയായിപ്പോയ ആ സ്ത്രീയോട്.
സദാചാരത്തിന്റെ നേര്‍രേഖയിലൂടെ മാത്രം പോകാന്‍ വിധിക്കപ്പെട്ട് , ഒരായുസ്സിന്റെ പ്രണയവും (പ്രണയ ശൂന്യതയും )കാമവും എല്ലാം ഒരാളില്‍ മാത്രം ഒതുക്കി അവസാനം ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടും കേട്ടും മനസ്സ് തകര്‍ന്ന് ജീവിക്കേണ്ടി വരുന്ന ഇന്നാട്ടിലെ വിഡ്ഢികളാക്കപ്പെടുന്ന ഭാര്യമാരോട് മാത്രമാണ് എനിക്ക് സഹതാപം.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply