ആണും പെണ്ണും എതിര്‍ലിംഗങ്ങളല്ല, പരസ്പരപൂരകങ്ങള്‍……

സത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് സത്യം തന്നെ. എന്നാല്‍ അതിനുള്ള പരിഹാരം ആണും പെണ്ണും ശത്രുക്കളാണെന്ന മട്ടില്‍ പരസ്പരമിടകലരാതെ ജീവിക്കലോ കുട്ടികളെ അങ്ങനെ വളര്‍ത്തലോ അല്ല. നേരെ മറിച്ചാണ്. ഇരുവരും തുല്യതയോടെ സുഹൃത്തുക്കളായി ഇടപഴകിയാണ് വളരേണ്ടത്. ആണും പെണ്ണും എതിര്‍ ലിംഗങ്ങളാണെന്ന (opposite gender) ധാരണ മാറണം. മറിച്ച് പരസ്പരപൂരകങ്ങളാണെന്ന (മcomplementry gender) ബോധ്യം വളരണം. എന്നാല്‍ കേരളത്തില്‍ അടുത്ത കാലത്തു നടക്കുന്ന സംഭവവികാസങ്ങള്‍ പലതും നിര്‍ഭാഗ്യകരമെന്നേ പറയാനാകൂ. ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനോടു യോജിപ്പില്ലെന്നു […]

ccc

സത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് സത്യം തന്നെ. എന്നാല്‍ അതിനുള്ള പരിഹാരം ആണും പെണ്ണും ശത്രുക്കളാണെന്ന മട്ടില്‍ പരസ്പരമിടകലരാതെ ജീവിക്കലോ കുട്ടികളെ അങ്ങനെ വളര്‍ത്തലോ അല്ല. നേരെ മറിച്ചാണ്. ഇരുവരും തുല്യതയോടെ സുഹൃത്തുക്കളായി ഇടപഴകിയാണ് വളരേണ്ടത്. ആണും പെണ്ണും എതിര്‍ ലിംഗങ്ങളാണെന്ന (opposite gender) ധാരണ മാറണം. മറിച്ച് പരസ്പരപൂരകങ്ങളാണെന്ന (മcomplementry gender) ബോധ്യം വളരണം. എന്നാല്‍ കേരളത്തില്‍ അടുത്ത കാലത്തു നടക്കുന്ന സംഭവവികാസങ്ങള്‍ പലതും നിര്‍ഭാഗ്യകരമെന്നേ പറയാനാകൂ. ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനോടു യോജിപ്പില്ലെന്നു വിദ്യാഭ്യാസമന്ത്രിയും പറയുന്നു..
കോഴിക്കോട് ഫറൂഖ് കോളേജിലെ സംഭവവികാസങ്ങള്‍ രൂക്ഷമായി തുടരുകയാണ്. ആണ്‍ – പെണ്‍കുട്ടികള്‍ അടുത്തിരുന്നു എന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടേയും അധ്യാപകന്റേയും പുറത്താക്കലില്‍ മാത്രമല്ല, അനാരോഗ്യകരമായ ധ്രുവീകരണത്തിലേക്കും എത്തിയിരിക്കുകയാണ്. തങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍ക്കുന്ന ലിംഗസമത്വത്തിനു നേരെയുള്ള കടന്നു കയറ്റത്തെയും വിവേചനങ്ങള്‍ക്ക് എതിരെ ഉള്ള പ്രതിഷേധമാണെന്ന് ലിംഗവിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലിംഗവിവേചനം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് അടുത്തദിവസവും സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശബളം കൊടുക്കുന്ന കോളേജ് മദ്രസ പോലെയാണെന്ന് പ്രിന്‍സിപ്പാളും സ്വന്തം ചിലവില്‍ കോളേജ് നടത്തിയാല്‍ ഇഷ്ടം പോലെയാകാമെന്ന് എംഎല്‍എയും വിളിച്ചുപറയുന്നു. ഇവര്‍ക്കിതുപറയാുള്ള അധികാരം എന്താണാവോ?
കേരളം ഉയര്‍ന്ന സാക്ഷരത കൈവരിച്ചു എന്ന് പറയുമ്പോളും വളരെ വലിയ നിലവാരം പുലര്‍ത്തുന്നു എന്ന് അവകാശപെടുന്ന
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഇപ്പോഴും ‘gender discrimination’ പ്രത്യക്ഷവും പരോക്ഷവും ആയി നടക്കുന്നു എന്നത് ‘Gender justice committee in campus’ സമര്‍പിച്ച റിപ്പോര്‍ട്ടില്‍തന്നെ വ്യക്തമാണ്. ഇത്തരം ലിംഗവിവേചനങ്ങളുടെ മറ്റൊരു പതിപ്പ് മാത്രമാണ് ഫാറൂക്ക് കോളേജിലും നടന്നത്. quantitative presence എന്നതിനുമപ്പുറം കോളേജ് ‘Gender biased ‘ആണ് എന്നത് മുന്‍കാലത്തുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്. കോളേജില്‍ സ്ഥാപിക്കപ്പെട്ട ‘ആണ്‍ബഞ്ചുകള്‍’ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകപോലുമുണ്ടായി. അതുകൊണ്ട് ലിംഗവിവേചനം തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ് ഫറൂഖ് കോളേജില്‍ എന്നത് പുതിയ കാര്യമല്ല.
തീര്‍ച്ചയായും ഫറൂഖിലെ ഒറ്റപ്പെട്ട വിഷയമല്ല. ഒരുവിഷയമുയര്‍ന്നുവരുമ്പോള്‍ അതുന്നയിക്കുന്നത് അത്തരത്തിലുള്ള എല്ലാവര്‍ക്കും ബാധകമാണ്. എന്നാല്‍ ഫറഊഖിനെ തകര്‍ക്കാനാണെന്ന പ്രചരണം നടത്തി കണ്ണടച്ച് ഇരുട്ടാക്കാനാണ് നീക്കം. എക്കാലത്തും ആണ്‍ പെണ്‍ സ്വതന്ത്രബന്ധങ്ങളെ ആരോഗ്യകരമായ ഇടപെടലുകളെ എപ്പോഴും കൂച്ചുവിലങ്ങിടാന്‍ ആണ്‍കോയ്മാബോധം പ്രയോഗിക്കുന്ന ‘സ്ത്രീസുരക്ഷ’യുടെ അറുമുഷിപ്പന്‍ വാദഗതിതന്നെയാണ് എവിടെയും ആവര്‍ത്തിക്കപ്പെടുന്നത്. ആണ്‍കുട്ടികള്‍ സ്വതവേ പെണ്‍കുട്ടികളെ കടന്നാക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നതാണെന്ന ബോധത്തെ അരക്കിട്ടുറപ്പിക്കാനും എന്നെന്നും വിദ്യാര്‍ത്ഥികളില്‍ ഇത്തരം ആണ്‍പെണ്‍ അകല്‍ച്ചകളെ അരക്കിട്ടുറപ്പിക്കാനുമാണ് ഈ ചിന്താഗതി പ്രയോജനപ്പെടുകയുള്ളു.
സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലെ ചിലവാദങ്ങള്‍ നോക്കൂ. എന്തിനാണ് പെണ്ണിനും ആണിനും വേറെ വേറെ മൂത്രപ്പുരകള്‍?, ബോയ്‌സ് ഹോസ്റ്റലും ഗേള്‍സ് ഹോസ്റ്റലും എന്തിനാണ് വെവ്വേറെ? ഒന്നു പോരെ?, ബസില്‍ എന്തിനാണ് സ്ത്രീക്കു റിസര്‍വേഷന്‍?, എന്താണ് പെണ്ണ് തെങ്ങില്‍ കയറി തേങ്ങയിടാത്തത്?, എന്താണ് ഗള്‍ഫില്‍ പോകുന്നവരില്‍ കൂടുതലും ആണുങ്ങള്‍?, എന്താണ് പുരുഷന്‍ പ്രസവിക്കാത്തത്?, നിങ്ങളുടെ മകളോ സഹോദരിയോ അമ്മയോ ആണെങ്കില്‍?, ഒന്നിച്ചിരുന്ന് അവിഹിതഗര്‍ഭം ധരിച്ചാല്‍ ആ കുഞ്ഞിന്റെ അച്ഛനാരായിരിക്കും?, ഒന്നിച്ചിരിക്കുന്ന വിദേശരാജ്യങ്ങളിലൊക്കെ ഭയങ്കര അവിഹിതഗര്‍ഭമല്ലേ? ഒന്നിച്ചിരിക്കാഞ്ഞിട്ട് ഏതെങ്കിലും കുട്ടികള്‍ക്ക് മാര്‍ക്കു കുറഞ്ഞോ? എന്നിങ്ങനെ പോകുന്നു വാദങ്ങള്‍? കുട്ടികള്‍ ഒന്നിച്ചിരിക്കുന്നു എന്നതിനെതിരെയാണ് ഈ വാദങ്ങളെല്ലാം എ്ന്നത് മറക്കരുത്? എങ്കില്‍ എത്രയോ ചോദ്യങ്ങള്‍ തിരിച്ചുചോദിക്കാം? കേരളത്തിനുപുറത്തെ കലാലയങ്ങൡും സര്‍വ്വകലാശാലകളിലും ഇവരൊന്നുപോയി അന്വേഷിക്കട്ടെ. അപ്പോള്‍ ബോധ്യമാകും പ്രബുദ്ധരെന്നു പറയുന്ന മലയാളി ലിംഗനീതി എന്ന വിഷയത്തില്‍ എത്രയോ പുറകിലാണെന്ന്. സദാചാരപോലീസിന്റഎ നാടാണ് കേരളമെന്ന്.
ആണും പെണ്ണും തമ്മില്‍ സെക്‌സ് എന്ന ഒരേ ഒരു ബന്ധം മാത്രമെ നിലനില്‍ക്കുന്നുളു എന്ന തോന്നലില്‍ നിന്നും ഉടലെടുത്ത അച്ചടക്ക തോന്നിവാസങ്ങള്‍ പ്രതിരോധിക്കപ്പെടേണ്ടത് സമത്വപൂര്‍ണവും ആരോഗ്യ പൂര്‍ണവുമായ കാമ്പസ് ജീവിതങ്ങളുടെ അനിവാര്യതയാണ്. ശരീരം മാത്രമാണ് എതിര്‍ലിംഗം എന്ന ബോധം ക്ലാസ്സ് മുറികളില്‍ ആണി അടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിരോധം സൃഷ്ടിക്കുക എന്നത് വിവേചനരഹിതമായ ലോകം സ്വപ്നം കാണുന്ന, ജനാധിപത്യ ബോധമുള്ള, ഏവരുടേയും കടമയാണ്. അതിനുപകരം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപഴകരുതെന്ന മന്ത്രിയുടെ പ്രസ്ഥാവന നിയമവിരുദ്ധം കൂടിയാണ്. 18 വയസ്സു തികഞ്ഞവരുടെ വൈയക്തികമായ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ മന്ത്രിക്കെന്തധികാരം? നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിക്കുന്നു എങ്കില്‍ കേസെടുക്കാന്‍ ഇവിടെ നീതിന്യായ സംവിധാനമില്ലേ?

വാല്‍ക്കഷ്ണം :
1. സദാചാരപോലീസിംഗിനെതിരെ കേരളത്തില്‍ നടന്ന ഏറ്റവംു സര്‍ഗ്ഗാത്മകമായ പ്രതിരോധമായിരുന്ന ചുംബനസമരസംഘാടകരില്‍ രണ്ടുപേരെ പെണ്‍വാണിഭകേസില്‍ പിടികൂടിയിരിക്കുകയാണല്ലോ. അവരതില്‍ കുറ്റവാളികളാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നുവെച്ച് സദാചാരപോലീസിങ്ങിനോടുള്ള നിലപാടില്‍ മാറ്റമൊന്നുമുണ്ടാകേണ്ടതില്ല.
2. ഫറൂഖിലെ സംഭവവികാസങ്ങളില്‍ ബന്ധപ്പെട്ട് ഫേസ് ബുക്ക് പോസ്റ്റിട്ട അധ്യാപകനെ പുറത്താക്കിയ നടപടി പിന്‍വലിക്കേണ്ടതുതന്നെ. എന്നാല്‍ അധ്യാപകന്റെ പോസ്റ്റിലെ ചില പ്രയോഗങ്ങള്‍ വളരെ നിലവാരം കുറഞ്ഞതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply