ആഡംബര നികുതി ഇനിയും കൂട്ടണം

മലയാളി തങ്ങളുടെ പൊങ്ങച്ചം കാണിക്കാനുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടുകാര്യങ്ങളാണല്ലോ കൊട്ടാരസദൃശ്യമായ വീടുകളും ഒഴുകുന്ന കൊട്ടാരം പോലുള്ള കാറുകളും. കേവലം വ്യക്തിപരമായ പൊങ്ങച്ചത്തിന്റെ പ്രശ്‌നം മാത്രമല്ല ഇവ രണ്ടും എന്നതാണ് മുഖ്യം. രണ്ടും ഉണ്ടാക്കുന്ന പാരിസ്ഥിതിക – സാമൂഹ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രകൃതിയെ തുരക്കുന്ന ക്വാറികളില്ലെങ്കില്‍ ഈ പൊങ്ങച്ചം കാണിക്കാനാവില്ലല്ലോ. കാറുകള്‍ സമ്മാനിക്കുന്നതാകട്ടെ ആഗോളതാപനവും ഗതാഗതകുരുക്കും കുടിയൊഴിപ്പിക്കലുകളും. വെള്ളക്കരത്തിലിളവുനല്‍കി ആഡംബരനികുതി വര്‍ദ്ധിപ്പിച്ച തീരുമാനം അതുകൊണ്ടുതന്നെ പിന്തുണക്കപ്പെടേണ്ടതാണ്. 20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ക്ക് അധിക നികുതി […]

carമലയാളി തങ്ങളുടെ പൊങ്ങച്ചം കാണിക്കാനുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടുകാര്യങ്ങളാണല്ലോ കൊട്ടാരസദൃശ്യമായ വീടുകളും ഒഴുകുന്ന കൊട്ടാരം പോലുള്ള കാറുകളും. കേവലം വ്യക്തിപരമായ പൊങ്ങച്ചത്തിന്റെ പ്രശ്‌നം മാത്രമല്ല ഇവ രണ്ടും എന്നതാണ് മുഖ്യം. രണ്ടും ഉണ്ടാക്കുന്ന പാരിസ്ഥിതിക – സാമൂഹ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രകൃതിയെ തുരക്കുന്ന ക്വാറികളില്ലെങ്കില്‍ ഈ പൊങ്ങച്ചം കാണിക്കാനാവില്ലല്ലോ. കാറുകള്‍ സമ്മാനിക്കുന്നതാകട്ടെ ആഗോളതാപനവും ഗതാഗതകുരുക്കും കുടിയൊഴിപ്പിക്കലുകളും. വെള്ളക്കരത്തിലിളവുനല്‍കി ആഡംബരനികുതി വര്‍ദ്ധിപ്പിച്ച തീരുമാനം അതുകൊണ്ടുതന്നെ പിന്തുണക്കപ്പെടേണ്ടതാണ്.
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനാണ് മന്ത്രിസഭ തീരുമാനം.. നേരത്തെ 15 ശതമാനമായിരുന്ന നികുതി 20 ശതമാനമായാണ് വര്‍ധിപ്പിച്ചത്.  3000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള ആഢംബര വസതികള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2000 ചതുരശ്രയടി വിസ്തീര്‍ണത്തിന് മുകളിലുള്ള ഫ്‌ളാറ്റുകള്‍ക്ക് അധിക നികുതി നല്‍കണം.
250 കോടി രൂപയുടെ അധിക നികുതി പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മേല്‍ത്തട്ടുകാരില്‍ നിന്നാണ് നികുതി പിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഒപ്പം വെള്ളക്കര വര്‍ധനവില്‍ ഇളവ് വരുത്തും. 15,000 ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കുന്നവരെ നികുതിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ 10000 ലിറ്റര്‍ വരെ വെള്ളത്തിനാണ് സര്‍ക്കാര്‍ നികുതി ഇളവ് നിശ്ചയിച്ചിരുന്നത്.  ഇതോടെ എട്ട് ലക്ഷം പേര്‍ നികുതി വര്‍ധനവില്‍ നിന്ന് ഒഴിവായി.
ഇതുകൊണ്ടുമാത്രമായില്ല. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ കാറുകളുണ്ടെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കണം. അവക്കുള്ള ഇന്ധന സബ്‌സിഡിയും നിര്‍ത്തലാക്കണം. അതില്‍ നിയമപരമായ തടസ്സമൊന്നുമുണ്ടാകില്ല. പാചക വാതക സിലിണ്ടറിനും അതുപോലെ മറ്റെത്രയോ വിഷയങ്ങള്‍ക്കും ഇവിടെ നിയന്ത്രണമുണ്ട്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള അവകാശം സര്‍ക്കാരിനുണ്ടല്ലോ. അതുപോലെതന്നെയാണ് സംസ്ഥാനത്തുടനീളം അടച്ചുപൂട്ടി കിടക്കുന്ന വീടുകളുടേയും ഫഌറ്റുകളുടേയും വിഷയം. വാടകക്കുപോലും കൊടുക്കാതെ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പുതിയ വീടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തണം.
അതോടൊപ്പമുള്ള മറ്റൊന്ന്. പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍്ക്കും ഫ്‌ളാറ്റുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണിയോ കിണറോ,  മാലിന്യസംസ്‌കരണസംവിധാനം, പാര്‍ക്കിംഗ് സൗകര്യം, സോളാര്‍ പാനലുകള്‍ എന്നിവ ഉറപ്പുവരുത്തണം. ജലസംഭരണികള്‍ തൂര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. അത്തരത്തിലുള്ള ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ കടമ. അല്ലാതെ തൊട്ടതിനും പിടിച്ചതിനും നികുതി കൂട്ടലല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply