ആട് ജീവിതം : ബന്ന്യാമന്റെ പരാതിയെ പറ്റി രണ്ടുവാക്ക്

ചന്ദ്രഹാസന്‍ നിരൂപകര്‍ തന്റെ നോവല്‍ ആട് ജീവിതത്തെ ഗൗരവമായി പരിഗണിച്ചില്ലെന്ന നോവലിസ്റ്റ് ബെന്യാമിന്റെ പരാതിയില്‍ അത്ഭുതപ്പെടാനെന്തുണ്ട്? ആട് ജിവിതത്തെ ഒരു നോവല്‍ എന്ന രീതിയില്‍ പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നതുതന്നെയാകും അതിനു കാരണം. തീര്‍ച്ചയായും അടുത്ത കാലത്ത്, ഇപ്പോഴും, ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന മലയാള പുസ്തകം തന്നെയാണ് ആട്് ജീവിതം. അതിന്റെ  കാരണമെന്തെന്ന് പകല്‍പോലെ വ്യക്തം. മലയാളികളുടെ പ്രവാസജീവിതവുമായി അതിനുള്ള ബന്ധം. പ്രവാസവുമായി ബന്ധപ്പെടാത്ത, പ്രവാസികളുമായി ബന്ധമില്ലാത്ത മലയാളികള്‍ എത്രയോ കുറവാണ്. തീര്‍ച്ചയായും ആട് ജീവിതം വായിക്കുമ്പോള്‍ അതു […]

aduചന്ദ്രഹാസന്‍
നിരൂപകര്‍ തന്റെ നോവല്‍ ആട് ജീവിതത്തെ ഗൗരവമായി പരിഗണിച്ചില്ലെന്ന നോവലിസ്റ്റ് ബെന്യാമിന്റെ പരാതിയില്‍ അത്ഭുതപ്പെടാനെന്തുണ്ട്? ആട് ജിവിതത്തെ ഒരു നോവല്‍ എന്ന രീതിയില്‍ പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നതുതന്നെയാകും അതിനു കാരണം.
തീര്‍ച്ചയായും അടുത്ത കാലത്ത്, ഇപ്പോഴും, ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന മലയാള പുസ്തകം തന്നെയാണ് ആട്് ജീവിതം. അതിന്റെ  കാരണമെന്തെന്ന് പകല്‍പോലെ വ്യക്തം. മലയാളികളുടെ പ്രവാസജീവിതവുമായി അതിനുള്ള ബന്ധം. പ്രവാസവുമായി ബന്ധപ്പെടാത്ത, പ്രവാസികളുമായി ബന്ധമില്ലാത്ത മലയാളികള്‍ എത്രയോ കുറവാണ്. തീര്‍ച്ചയായും ആട് ജീവിതം വായിക്കുമ്പോള്‍ അതു നമ്മെ സ്പര്‍ശിക്കാതിരിക്കുന്നതെങ്ങിനെ?
നിരൂപകരുടെ പിന്തുണയില്ലാതെയാണ് ആട് ജീവിതം വായനക്കാര്‍ സ്വീകരിച്ചതെന്ന് ബന്ന്യാമന്‍ പറഞ്ഞത് ശ രിയാണ്. അങ്ങനെയാണ് നോവലിന്റെ 75ാം പതിപ്പ് പുറത്തിറങ്ങിയത്.  പ്രവാസ ജീവിതത്തിന്റെ നേരെഴുത്തുകള്‍ സ്വീകരിക്കപ്പെട്ടതിന്റെ പങ്ക് മലയാള സാഹിത്യത്തിനും വായനക്കാര്‍ക്കും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ശരിയായിരിക്കുമ്പോഴും നമ്മുടെ ഹൃദയത്തെയെല്ലാം സ്പര്‍ശിക്കുന്ന ഒരു ജീവചരിത്രമായാണ് ആട് ജീവിതത്തെ ഈ ലേഖകനടക്കം പലരും വായിച്ചത്. പല നിരൂപകരും അതു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നോവലിന് നിയതമായ രൂപം വേണമെന്നുണ്ടോ എന്നൊക്കെ ചോദിക്കാം. ശരിയുമായിരിക്കാം. എന്നാലും നോവല്‍ ജീവചരിത്രത്തില്‍ നിന്ന് വ്യത്യസ്ഥമാണല്ലോ. അതുതന്നെയാണ് പ്രശ്‌നം ബന്ന്യാമന്‍…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply