ആഗോള താപനത്തിന് മരമല്ല ഉത്തരം. വനമാണ്

എന്‍.എ.നസീര്‍ നാട്ടില്‍ മരം നട്ടാല്‍ കാടുണ്ടാകില്ല. നല്ല പ്രാണവായുവും ശുദ്ധജലയും കൃഷിക്കാവശ്യമായ ജീവനുള്ള മണ്ണും വേണമെങ്കില്‍ കിഴക്ക് പശ്ചിമഘട്ടത്തില്‍ പച്ചപ്പുണ്ടാകണം. 44 നദികളുള്ള കേരളത്തില്‍ ഒരോ വേനല്‍ക്കാലവും ചുട്ടുപൊള്ളുന്നു. മനുഷ്യരും വളര്‍ത്തുമൃഗങ്ങളും കുഴഞ്ഞുവീഴുകയും ജീവന്‍ വെടിയുകയും ചെയ്യുന്നത് വേനല്‍ വാര്‍ത്തകള്‍ മാത്രം നമ്മള്‍ക്ക്. കുടിക്കാന്‍ ജലമില്ല. പുഴയൊക്കെ വര്‍ഷ കാലത്ത് മാത്രം ഒഴുകും. മഴയുടെ ഇടവേളകളില്‍ വരുന്ന വെയില്‍ നാളങ്ങള്‍ തീക്കനല്‍ പോലെ ചുട്ടുപൊള്ളുന്നു. നമ്മള്‍ക്ക് ജൈവ കൃഷിയും അല്ലാത്ത കൃഷിയുമൊക്കെ ചെയ്യണമെങ്കില്‍ ഭൂമിയില്‍ നനവ് വേണം. […]

pppഎന്‍.എ.നസീര്‍

നാട്ടില്‍ മരം നട്ടാല്‍ കാടുണ്ടാകില്ല. നല്ല പ്രാണവായുവും ശുദ്ധജലയും കൃഷിക്കാവശ്യമായ ജീവനുള്ള മണ്ണും വേണമെങ്കില്‍ കിഴക്ക് പശ്ചിമഘട്ടത്തില്‍ പച്ചപ്പുണ്ടാകണം. 44 നദികളുള്ള കേരളത്തില്‍ ഒരോ വേനല്‍ക്കാലവും ചുട്ടുപൊള്ളുന്നു. മനുഷ്യരും വളര്‍ത്തുമൃഗങ്ങളും കുഴഞ്ഞുവീഴുകയും ജീവന്‍ വെടിയുകയും ചെയ്യുന്നത് വേനല്‍ വാര്‍ത്തകള്‍ മാത്രം നമ്മള്‍ക്ക്. കുടിക്കാന്‍ ജലമില്ല. പുഴയൊക്കെ വര്‍ഷ കാലത്ത് മാത്രം ഒഴുകും. മഴയുടെ ഇടവേളകളില്‍ വരുന്ന വെയില്‍ നാളങ്ങള്‍ തീക്കനല്‍ പോലെ ചുട്ടുപൊള്ളുന്നു. നമ്മള്‍ക്ക് ജൈവ കൃഷിയും അല്ലാത്ത കൃഷിയുമൊക്കെ ചെയ്യണമെങ്കില്‍ ഭൂമിയില്‍ നനവ് വേണം. അതിന് പുഴകള്‍ നിറഞ്ഞൊഴുകണം. ഭൂമിയില്‍ പോയിട്ട് മനസ്സില്‍ വരെ നനവില്ലാത്തവരായി നമ്മള്‍. മരങ്ങള്‍ നടുന്ന വാര്‍ത്തകളും ഉത്സവങ്ങളും കേട്ടിട്ടും കണ്ടിട്ടും ഇപ്പോള്‍ ഓക്കാനം വരുന്നു.
മതങ്ങളുടെ പേരില്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍, സഘടനകളുടെ പേരില്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പേരില്‍, ക്ലബ്ബുകളുട പേരില്‍, സ്‌കൂള്‍, കോളേജ്, ട്രീ ചലഞ്ച് ഉത്സവങ്ങള്‍, ജീവിച്ചിരിക്കുന്നവര്‍, ജനിക്കാന്‍ പോകുന്നവര്‍, മരിച്ചവര്‍, എന്നുവേണ്ട സകലതിന്റെയും പേരില്‍ നമ്മള്‍ നട്ട മരങ്ങള്‍ എത്രയാ ?.
ഈ മരങ്ങളുടെ എണ്ണം എടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ കാടായ ആമസോണ്‍ കാട് ലജ്ജിക്കും!
എന്നിട്ടെന്തുണ്ടായി?
ചൂട് ഓരോ നിമിഷവും നമ്മെ ച്ചുട്ടു പൊള്ളിക്കുകയാണ്.
ഇടക്കിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്ന പരസ്യം പോലെ ഒരു വാര്‍ത്തയുണ്ടായിരുന്നു.
” ആഗോള താപനം മരമാണ് ഉത്തരം ‘
പോലും
‘ആഗോള താപനത്തിന് മരമല്ല ഉത്തരം. വനമാണ് ഉത്തരം.” എന്ന് എന്നാണ് നാം തിരിച്ചറിയുക.
കാടിന്കാട് തന്നെ വേണം കൂട്ടുകാരെ .. അത് നമ്മള്‍ക്ക് ഉണ്ടാക്കുവാനാകില്ല.
സാഹചര്യം ഒരുക്കുവാനെ ഒക്കു.
പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന കാടിന്റെ വിസൃതി കൂട്ടുകയും സംരക്ഷിക്കുകയുമാണ് വേണ്ടത്. തിരിച്ചു പിടികെണ്ട വനങ്ങളൊക്കെ തിരിച്ചുപിടിച്ചെ പറ്റു.. വനം വകുപ്പ് തഴഞ്ഞുകളയണ്ട വകുപ്പല്ല. അമൂല്യമായ നമ്മുടെ പ്രാണവായുവും പ്രാണ ജലവും സംരക്ഷികേണ്ടുന്ന വകുപ്പ് കൂടിയാണെന്ന ബോധം ഓരോ പൗരനിലും രൂപപ്പെടണം. വകുപ്പിലെ താഴെ കിടയിലുള്ളവര്‍ക്ക് വനം സംരക്ഷിക്കുവാനു തുകുന്ന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം.അവര്‍ ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലണം…
നമ്മുടെ വിദ്യാഭ്യാസ പ0നങ്ങളിലെ പ്രധാന വിഷയം പ്രകൃതി സംരക്ഷണത്തിന്റെയും പരിസര മലിനീകരണത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളായിരിക്കണം.
വീടിനു ചുറ്റും കോണ്‍ക്രീറ്റ് ടൈല്‍സ് നിരത്തിയല്ല മരം നടലിനെ കുറിച്ച് ഉപദ്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‌കേണ്ടത്.
അടുത്ത തലമുറയ്ക്ക് പശ്ചിമഘട്ടം എന്താണെന്ന് വച്ചാല്‍ ,നമ്മള്‍ വീടാണെന്നും പറഞ്ഞ് വസിക്കുന്ന കെട്ടിടങ്ങളും നമ്മുടെ നഗരങ്ങളിലെ ഷോപ്പിങ്ങ് മാളുകളും, കെട്ടിട സമുച്ചയങ്ങളും അനുധിനം പണിതു കൂട്ടുന്ന മറ്റു വികസന കലാപരിപാടികളും കാട്ടി കൊടുത്താല്‍ മതി. എന്നിട്ട് ഇങ്ങനെ കൂടി അവരോട് പറയണം
‘ മക്കളെ കിഴക്കുണ്ടായ പശ്ചിമഘട്ടം ദാ… ഇതാണ് ‘
അപ്പോഴേയ്ക്കും ഓക്‌സിജന്‍ സിലണ്ടര്‍ മുതുകില്‍ തൂക്കിയിട്ടുണ്ടാകും നമ്മളും ഒന്നുമറിയാത്ത മക്കളും!
എല്ലാത്തിനും ഭരിക്കുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നമ്മള്‍ക്ക് ചെയ്യുവാനുള്ളത് ഒത്തിരിയുണ്ടിവിടെ..
നമ്മള്‍ സ്വന്തം ഭൂമിയോട് എന്താണി വിടെ ചെയ്യ്തത്? മുറ്റത്ത് തന്നെ ആദ്യം ഒന്ന് നോക്കി കൊള്ളു.. അവിടന്ന് തുടങ്ങാം..
കുഞ്ഞുങ്ങള്‍ പാദുകങ്ങള്‍ ഇല്ലാതെ ഭൂമിയിലൊക്കെ ഒന്ന് ച്ചവിട്ടി നില്ക്കട്ടെ. പാദങ്ങളില്‍ മണ്ണിന്റെ നനവ് അനുഭവിക്കട്ടെ ,അപ്പോള്‍ മനസിലും പച്ചനാമ്പ് പൊട്ടും.
മരം നട്ടാല്‍ നല്ല തണലൊക്കെ ഉണ്ടാകും. അതിന് സംശയമേതുമില്ല.
പക്ഷെ, കാടിന്കാട് തന്നെ വേണം എന്നത് മറക്കരുതേ..

(മരം നടുന്ന ഉപദ്ദേശങ്ങളും ഗുണങ്ങളുംകേട്ട് മടുത്ത് എഴുതിയതാണ് .- എന്‍.എ.നസീര്‍)

വാട്‌സ് ആപ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply