ആഗസ്റ്റ് 9 – ലോകആദി(മ)വാസിദിനം പ്രകൃതിയെ മെരുക്കാം പക്ഷെ ഭരിക്കാനാവില്ല

വി എച്ച് ദിരാര്‍ ‘അവസാനത്തെ വൃക്ഷവും വെട്ടിവീഴ്ത്തിയതിന് ശേഷമെ, അവസാനത്തെ പുഴയും വറ്റിവരണ്ടതിനുശേഷമെ, അവസാനത്തെ മല്‍സ്യവും ചത്തുപൊന്തിയതിനുശേഷമെ നിങ്ങള്‍ക്ക് അവയുടെ വില മനസ്സിലാവൂ. അന്ന്് നിങ്ങള്‍ക്ക് മനസ്സിലാവും നിങ്ങള്‍ ഇപ്പോള്‍ ഏറ്റവും വിലമതിക്കുന്ന നിങ്ങളുടെ പണത്തിന് യാതൊരു വിലയുമില്ലെന്ന്,’ ഒരു നൂറ്റാണ്ട് മുമ്പ് പാപ്പാന്യൂഗിനിയയിലെ ആദിവാസിമൂപ്പന്‍ അമേരിക്കന്‍ പ്രസിഡണ്ടിനയച്ച കത്തിലെ വാചകങ്ങളാണിത്. നിരക്ഷരലോകം അക്ഷരലോകത്തിന് നല്‍കിയ ഒരു മുന്നറിയിപ്പായിരുന്നു അത്. പ്രകൃതിയെ മെരുക്കാം പക്ഷെ ഭരിക്കാനാവില്ലായെന്ന നിത്യനൂതനസത്യത്തെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഉത്തര-ദക്ഷിണധ്രുവങ്ങളിലെ മഞ്ഞുരുക്കങ്ങളായി, കാലാവസ്ഥാവ്യതിയാനങ്ങളായി, പ്രളയങ്ങളും സുനാമികളുമായി […]

www

വി എച്ച് ദിരാര്‍

‘അവസാനത്തെ വൃക്ഷവും വെട്ടിവീഴ്ത്തിയതിന് ശേഷമെ, അവസാനത്തെ പുഴയും വറ്റിവരണ്ടതിനുശേഷമെ, അവസാനത്തെ മല്‍സ്യവും ചത്തുപൊന്തിയതിനുശേഷമെ നിങ്ങള്‍ക്ക് അവയുടെ വില മനസ്സിലാവൂ. അന്ന്് നിങ്ങള്‍ക്ക് മനസ്സിലാവും നിങ്ങള്‍ ഇപ്പോള്‍ ഏറ്റവും വിലമതിക്കുന്ന നിങ്ങളുടെ പണത്തിന് യാതൊരു വിലയുമില്ലെന്ന്,’

ഒരു നൂറ്റാണ്ട് മുമ്പ് പാപ്പാന്യൂഗിനിയയിലെ ആദിവാസിമൂപ്പന്‍ അമേരിക്കന്‍ പ്രസിഡണ്ടിനയച്ച കത്തിലെ വാചകങ്ങളാണിത്. നിരക്ഷരലോകം അക്ഷരലോകത്തിന് നല്‍കിയ ഒരു മുന്നറിയിപ്പായിരുന്നു അത്. പ്രകൃതിയെ മെരുക്കാം പക്ഷെ ഭരിക്കാനാവില്ലായെന്ന നിത്യനൂതനസത്യത്തെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഉത്തര-ദക്ഷിണധ്രുവങ്ങളിലെ മഞ്ഞുരുക്കങ്ങളായി, കാലാവസ്ഥാവ്യതിയാനങ്ങളായി, പ്രളയങ്ങളും സുനാമികളുമായി പ്രകൃതി പ്രതികരിക്കുമ്പോള്‍ ഈ ആദിവാസിമൂപ്പന്റെ ജ്ഞാനത്തിന് മുമ്പില്‍ നാം ശിരസ്സ് കുനിക്കേണ്ടിവരുന്നു. ഇപ്പോള്‍ ആഗസ്റ്റ് 9 . ഇന്‍ഡ്യക്ക് അത് ക്വിറ്റിന്‍ഡ്യാദിനമാണെങ്കില്‍ ലോകത്തിനത് ആദി (മ)വാസിദിനമാണ്.
1995 ആഗസ്റ്റ് 9 നാണ് ആദ്യത്തെ ലോകആദിവാസിദിനം ആചരിച്ചത്. 1985- 1994 കാലഘട്ടം ആദിവാസികള്‍ക്കുവേണ്ടിയുള്ള സാര്‍വ്വദേശീയദശകമായി ഐക്യരാഷ്ട്രാസഭ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 1994 ഡിസംമ്പര്‍ 23 ന് ഈ ദിനാചരണവും ഐക്യരാഷ്ട്രാസഭ പ്രഖ്യാപിച്ചു. 1993ല്‍ നടന്ന രണ്ടാം ലോക മനുഷ്യവകാശസമ്മേളനത്തില്‍ പങ്കെടുത്ത കറുത്തവര്‍ഗ്ഗക്കാര്‍ ശക്തിയുക്തം ഉന്നയിച്ച ഈ ആവശ്യം ഐക്യരാഷ്ട്രാസഭ അംഗീകരിക്കുകയായിരുന്നു.
ആദിവാസികളുടെ അസ്തിത്വം, സംസ്‌ക്കാരം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ ഈ ദിനാചരണങ്ങള്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭാ നിരീക്ഷിക്കുന്നു. ഈ ദിശയിലുള്ള ഒരു സന്ദേശമാണ് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ലോകത്തിന് നല്‍കിയത്. ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ വിലമതിക്കണമെന്നും അവര്‍ക്ക് നീതിയും നിയമപരിരക്ഷയും അന്തസ്സും ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളെ ഉദ്‌ബോധിപ്പിച്ചു. അതോടൊപ്പം ദാരിദ്ര്യവും ഭൂമിയുടെ അന്യവത്ക്കരണവും ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിനുവേണ്ടി സാര്‍ത്ഥകമായ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. കൊളമ്പസ്സ് അമേരിക്കയില്‍ കപ്പലിറങ്ങിയതുമുതല്‍ ആരംഭിച്ച കൊടും പാതകങ്ങള്‍ അഞ്ച് ന്തൂറ്റാണ്ട് പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ലെന്ന് ലോകത്തെങ്ങുമുള്ള ആദിവാസിജീവിതങ്ങള്‍ സാക്ഷ്യപ്പെടുത്തുുണ്ടല്ലൊ. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് ലോകമനസ്സാക്ഷിയെ ഉദ്ദീപിപ്പിക്കുന്ന പ്രതീകാത്മകനടപടിയാണ് ലോകആദിവാസിദിനം.
ലോകജനസംഖ്യയില്‍ 37 കോടിയുണ്ട് ആദിവാസികള്‍- അതായത് ആകെ ജനസംഖ്യയുടെ ഏകദേശം 5%. 90 രാജ്യങ്ങളില്‍ 5000 വ്യത്യസ്തവിഭാഗങ്ങളായി അവര്‍ അധിവസിക്കുന്നു. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത്. അടുത്ത സ്ഥാനം ഇന്‍ഡ്യക്കാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് ഇന്‍ഡ്യയില്‍ 8.5 കോടിയോളം ആദിവാസികളുണ്ട്. ഇന്‍ഡ്യന്‍ ജനസംഖ്യയുടെ 8.19% വരുമത്. ചുരുക്കത്തില്‍ ലോകആദിവാസി ജനസംഖ്യയുടെ 23% ഇന്‍ഡ്യയിലാണ്. ഇന്‍ഡ്യയില്‍ 533 ആദിവാസിവിഭാഗങ്ങളുണ്ട്. അതില്‍ 75 വിഭാഗങ്ങള്‍ പ്രാചീനഗോത്രവര്‍ഗ്ഗമാണ്. അതായത് ഈ ഗണത്തെ തിരസ്‌ക്കരിച്ചുക്കൊണ്ടോ വിസ്മരിച്ചുക്കൊണ്ടോ ഇന്‍ഡ്യക്ക് മുന്നേറാനാവില്ല.

ആരാണ് ആദി(മ)വാസി
ആരാണ് ആദിവാസിയെ് നിര്‍വ്വചിക്കാന്‍ ഐക്യരാഷ്ട്രാസഭ ശ്രമിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് കാലങ്ങളായി, തലമുറകളായി അധിവസിച്ചുപോരുന്ന ജനസമൂഹം എന്നാണ് അതില്‍ പ്രധാനം. യൂറോപ്യന്‍ ശക്തികള്‍ ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും അധിനിവേശം ആരംഭിച്ചകാലത്ത് അവിടെ ജീവിച്ചുപോന്നിരുവര്‍ എന്നാണ് അതുക്കൊണ്ട് സാമാന്യമായി വിവക്ഷിക്കുത്. അതായത് ഭാഷ, സംസ്‌ക്കാരം. ആത്മീയമുല്യം, ആവാസസ്ഥാനം, സാമ്പത്തികഘടന തുടങ്ങിയ കാര്യങ്ങളില്‍ അവിടെ കുടിയേറിയവരില്‍ നിന്ന് വളരെ വ്യത്യസ്തത പുലര്‍ത്തുവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ യൂറോപ്യന്‍ സമൂഹത്തിന്റെ അധിനിവേശത്തിന്റെ ഫലമായി ഇരകളാക്കപ്പെട്ട മുഴുവന്‍ സമൂഹവും ഇന്ന് ആദിവാസി ഗണത്തില്‍ ഉള്‍പ്പെടുില്ല. ഓരോ രാജ്യവും തയ്യാറാക്കിയ ആദിവാസിപട്ടികയുടെ ആകെതുകയാണ് ആദിവാസികളുടെ ഇന്നത്തെ ലോകഭൂപടം.

കൊളമ്പസ്സും കോളനീകരണവും.
ആഗസ്റ്റ്മാസം 9 ന് ലോകആദിവാസിദിനം ഐക്യരാഷ്ട്രാസഭ പ്രഖ്യാപിക്കു്ന്നതിന് മുമ്പുതന്നെ കോളനീകരണത്തിന്റെ ഇരകള്‍ അതിന് തുടക്കം കുറിച്ചിരുന്നു. 1992 ല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് കൊളമ്പസ്സിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിരോധത്തിന്റെ 500 വര്‍ഷങ്ങള്‍ എന്ന പേരില്‍ അമേരിക്കന്‍ ഇന്‍ഡ്യക്കാര്‍ ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. അമേരിക്കയിലെ ടേര്‍ട്ടില്‍ ഉപദ്വീപില്‍ കൊളമ്പസ്സ് കാലുക്കുത്തിയ ഒക്‌ടോബര്‍12-ാം (1492)തിയ്യതിയാണ് അതിനായി അവര്‍ തെരഞ്ഞെടുത്തത്. തദ്ദേശസമൂഹങ്ങളെ സംബന്ധിച്ച് പാതകത്തിന്റെ ന്തൂറ്റാണ്ടുകള്‍ക്ക് ആരംഭം കുറിച്ചത് ആ ദിനമാണ്. കേരളത്തില്‍ അത് ആരംഭിച്ചത് 1498ലാണ്. ആ വര്‍ഷത്തിലാണ് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വാസ്‌ക്കോഡിഗാമ കപ്പലിറങ്ങിയത്.
ഇന്‍ഡ്യയിലെ സ്വര്‍ണ്ണനിക്ഷേപങ്ങളെപ്പറ്റി കേട്ടറിഞ്ഞാണ് കൊളമ്പസ്സ് സ്‌പെയിനില്‍ നിന്ന് യാത്രയാരംഭിച്ചത്. കടലില്‍ ദിശതെറ്റി, അവര്‍ സാന്‍സാല്‍വദോറിനടുത്തുള്ള ടേര്‍ട്ടില്‍ ഉപദ്വീപില്‍ എത്തിപ്പടുകയായിരുന്നു. തദ്ദേശവാസികളായ ടെയ്‌നോഗോത്രം വളരെ സ്‌നേഹപൂര്‍വ്വം ആതിഥേയരെ സ്വീകരിച്ചു. സ്‌പെയിന്‍ അതിന് നല്‍കിയ പ്രത്യൂപകാരം അവിസ്മരണീയമായിരുന്നു. കൊന്നും യൂറോപ്യന്‍ അടിമചന്തകളില്‍ വിറ്റഴിച്ചും ടെയ്‌നോകളെ വംശനാശത്തോളമെത്തിച്ചു. കൊളമ്പസ്സ് കപ്പലിറങ്ങുമ്പോള്‍ അവരുടെ ജനസംഖ്യ മൂന്ന് ലക്ഷത്തിലേറെയായിരുന്നു. 25 വര്‍ഷങ്ങള്‍കൊണ്ട് അവര്‍ 12000 മായി ചുരുങ്ങി. ടെയ്‌നോകള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു. മത്സ്യത്തിന്റെ എല്ലുകള്‍ പോര്‍മുനകളാക്കിയ അമ്പുകള്‍ക്ക് നിറത്തോക്കുകള്‍ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല പിന്നീട് അക്ഷരാത്ഥത്തില്‍ യൂറോപ്പ് അമേരിക്കയിലേക്ക് ഒഴുകുകയായിരുന്നു. ഭൂമിയൊ പ്രകൃതിവിഭവങ്ങളൊ ആരുടേയും സ്വന്തമല്ലെന്ന് വിശ്വസിച്ച അമേരിക്കന്‍ ഗോത്രസമൂഹങ്ങള്‍ക്ക് അവയെല്ലാം അതിവേഗം നഷ്ടപ്പെട്ടു.കൈയ്യേറ്റങ്ങള്‍ക്ക് കൈയ്യേറ്റക്കാര്‍ തന്നെ നിയമങ്ങളുണ്ടാക്കി. 1625 ല്‍ മസാച്ചുസെറ്റ്‌സില്‍ തദ്ദേശവാസികളുടെ ഭൂമി വെള്ളക്കാര്‍ക്ക് പതിച്ചുക്കൊടുത്തുക്കൊണ്ടുള്ള ആദ്യത്തെ പട്ടയം നിര്‍മ്മിച്ചു. 12000 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയെ ഒരു പ്രമാണം വെള്ളക്കാര്‍ ഉണ്ടാക്കുകയും അതില്‍ അവിടത്തെ ആദിവാസിമുഖ്യനായ സാമൊസെറ്റിനെക്കൊണ്ട് നിര്‍മ്പന്ധിച്ച് വിരലടയാളം ചാര്‍ത്തിക്കുകയും ചെയ്തു.’ആകാശംപൊലെ ഭൂമിയും ദൈവത്തില്‍നി് വരുതാണ്. അതില്‍ എങ്ങനെ മനുഷ്യന് ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ കഴിയും.’ ആദിവാസി മുഖ്യന്റെ ഈ വാക്കുകള്‍ വെള്ളക്കാര്‍ പുച്ഛിച്ചുതള്ളി. (Bury My Heart at Wounded Knee, Dee Brown,1970,published by Vintage.) ചെറുത്തുനിിടത്തെല്ലാം കനത്ത നഷ്ടം തദ്ദേശവാസികള്‍ നേരിട്ടു.വെര്‍ജീനിയയില്‍ സ്‌പെയിനിന്റെ കൈയ്യേറ്റങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ഒരു ഗോത്രസമൂഹത്തിന് വലിയ ആള്‍നാശം സംഭവിച്ചു. 8000 പേരുണ്ടായിരു ഗോത്രം 1000 മായി ശോഷിച്ചു. കൈയ്യേറ്റം കഴിഞ്ഞാല്‍ മറ്റൊരു തന്ത്രം മതം മാറ്റമായിരുന്നു. അധിനിവേശങ്ങള്‍ പിന്നെ പ്രത്യക്ഷപ്പെട്ടത് വികസനത്തിന്റെയൊ വിദ്യാഭ്യാസത്തിന്റെയൊ പേരിലായിരുന്നു. അമേരിക്കയിലെ വളോവ താഴ്‌വരയില്‍ വെള്ളക്കാര്‍ ഒരു സ്‌ക്കൂള്‍ സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അക്കാര്യത്തില്‍ എടുത്തുപറയാവുതാണ്. യൂറോപ്യന്‍ കമ്മീഷണര്‍ ഗോത്രതലവനെ സ്‌ക്കൂള്‍ സ്ഥാപിക്കുതിനുവേണ്ടി സമീപിച്ചു. ഞങ്ങള്‍ക്ക് സ്‌ക്കൂള്‍ ആവശ്യമില്ലെ് ഗോത്രതലവന്‍ അിറയിച്ചു. ‘എന്തുക്കൊണ്ടാണ് നിങ്ങള്‍ക്ക് സ്‌ക്കൂള്‍ ആവശ്യമില്ലാത്തത്.’ കമ്മീഷണര്‍ ചോദിച്ചു. ‘അവര്‍ ഞങ്ങളെ ചര്‍ച്ചുകളെപ്പറ്റി പഠിപ്പിക്കും.’ ഗോത്രതലവന്‍ മറുപടി പറഞ്ഞു. ‘നിങ്ങള്‍ക്ക് ചര്‍ച്ചുകള്‍ ആവശ്യമില്ലേ’ ‘ഇല്ല ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല.’ .’എന്തുക്കൊണ്ട് ചര്‍ച്ചുകള്‍ നിങ്ങള്‍ക്ക് ആവശ്യമില്ല.’ കമ്മീഷണര്‍ വീണ്ടും ചോദിച്ചു. ഗോത്രതലവന്‍ പറഞ്ഞു.’അവര്‍ അത് വഴി ദൈവത്തെപ്പറ്റി കലഹിക്കാനാണ് ഞങ്ങളെ പഠിപ്പിക്കുക. അതുക്കൊണ്ട് ഞങ്ങളത് പഠിക്കാനാഗ്രഹിക്കുില്ല. ഞങ്ങളും കലഹിക്കാരുണ്ട്. അത് ഭൂമിയിലെ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടാണ്. അല്ലാതെ ദൈവത്തെ പ്രതിയല്ല.’ ഈ സംഭാഷണം കഴിഞ്ഞ് കമ്മീഷണര്‍ മടങ്ങിപ്പോയി. അധികം കഴിയും മുമ്പ് വെള്ളക്കാര്‍ ഗോത്രസമൂഹത്തിന്റെ കുതിരകളേയും പശുക്കളേയും വ്യാപകമായി മോഷ്ടിക്കുകയും അവരുടെ ഉടമസ്ഥത കാണിക്കുന്ന അടയാളങ്ങള്‍ മുദ്രണം ചെയ്യുകയും ചെയ്തു. മാത്രമല്ല, വാഷിംഗ്ടണില്‍ ചെന്ന് അവര്‍ സര്‍ക്കാരിന് പരാതിയും നല്‍കി. ആദിവാസികള്‍ അവരുടെ വളര്‍ത്തുമൃഗങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെും ജീവനും സ്വത്തിനും ഭീഷണിയായിതീര്‍ന്നുവെന്നും. ഒരുകാലത്ത് സംസ്‌ക്കാരത്തിന്റെയും മാനവികതയുടേയും അടയാളം കറുത്തതൊലിയായിരുന്നു. വെളുത്തവന്‍ വിപരീതമൂല്യങ്ങളുടെ പ്രതിനിധാനവും. ഇപ്പോള്‍ വെളുത്തവന്‍ സംസ്‌ക്യതചിത്തനും കറുത്തവന്‍ അസംസ്‌ക്യതനുമായി. ഇതെല്ലാമാണ് ലോകആദിവാസിദിനം ഓര്‍മ്മിപ്പിക്കുത്.
‘കൊളമ്പസ്സ് അഭിയാനത്തിന്റെ 500 വര്‍ഷങ്ങള്‍’ 1998 ല്‍ ഒക്‌ടോബര്‍ 12 ന് അമേരിക്ക ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ടോര്‍ട്ടന്‍ ദ്വീപിലെ ബെര്‍ക്കിലി സിറ്റി കൗസില്‍ അത് പീഢാനുഭവദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല, ഐക്യരാഷ്ട്രാസഭയില്‍ ആ നിലയില്‍ ആചരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അാണല്ലോ കൊളമ്പസ്സ് അവിടെ കാലുക്കുത്തിയത്. എാല്‍ ആ ദിനം ആദിവാസിദിനമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രാസഭ വിസമ്മതിച്ചു. പകരം നിശ്ചയിച്ച തിയ്യതിയാണ് ആഗസ്റ്റ്-9.
ആദിവാസിദിനാചരണവുമായി ബന്ധപ്പെട്ട’് എടുത്ത് പറയേണ്ട ഒരു പേരാണ് സ്വദേശി അമേരിക്കന്‍ സാമൂഹ്യപ്രവര്‍ത്തകയും സിനിമാനിര്‍മ്മാതാവുമായ മില്ലി കെച്ചസ് സ്ചുവാനയുടേത്.( Millie Ketches Cheawno-1937-þ2000)കൊളമ്പസ്സ്ദിനം ആഘോഷിക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ അതിനെതിരെ പ്രതിരോധത്തിന്റെ അഞ്ഞൂറുവര്‍ഷങ്ങള്‍ എന്ന പേരില്‍ അധിനിവേശത്തിന്റെ ക്രൂരതകള്‍ തുറുന്നു കാണിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചവരില്‍ പ്രധാനിയായിരുന്നു അവര്‍. അവരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണ് സാന്‍ഫ്രാന്‍സിസ്‌ക്കൊ ഉള്‍ക്കടലിലേക്ക് കൊളമ്പസ്സ് ഉപയോഗിച്ച പായ്ക്കപ്പലിന്റെ മാതൃക സൃഷ്ടിച്ച് യാത്ര നടത്താനുള്ള അമേരിക്കന്‍ പരിപാടി ഉപേക്ഷിക്കപ്പെട്ടത്. ആദിവാസിദിനാചരണത്തിന് മിഴിവ് പകരാന്‍ പോവോ (Pow Wow) എന്ന പരമ്പരാഗത ഗോത്രനൃത്തത്തിന്റെ ശുദ്ധരൂപം പുനരുജ്ജീവിപ്പിക്കുതിന് അവര്‍ നേതൃത്തം നല്‍കുകയും ചെയ്തു. 2000 ല്‍ ഒരു കാറപകടത്തെ തുടര്‍ന്ന് അവര്‍ മരിച്ചു.

പ്രാഗ്‌ബോധം
ആദിവാസികള്‍ മറ്റൊരു ലോകം മാത്രമായിരുില്ല, ലോകബോധം കൂടിയായിരുന്നു. സ്വകാര്യസ്വത്തില്ലാത്ത, നാളെയില്ലാത്ത,സ്‌നേഹത്തിന്റയും നന്മയുടേയും നിറവുകളുള്ള സമൂഹം. സിയാറ്റിന്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിഡണ്ടിനയച്ച കത്തിലൂടെ കടുപോകുന്ന ഒരാള്‍ക്ക് എത്ര ഭാസുരമായ ലോകബോധമായിരുു അവരുടേതെ് മനസ്സിലാക്കാന്‍ സാധിക്കും. 1854 ല്‍ അമേരിക്കയിലെ പൂഗെറ്റ്‌സോണ്ട് ദ്വീപുകളില്‍ അധിവസിച്ചിരുന്ന സുസ്‌ക്കോമിഷ് എന്ന ആദിവാസിവിഭാഗത്തിന്റെ തലവനായിരുന്നു സിയാറ്റില്‍ മൂപ്പന്‍. അദ്ദേഹം അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച, ധാരാളം ഉദ്ധരിക്കപ്പെട്ട, കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.’ വാഷിങ്ടണ്‍ പ്രസിഡണ്ട് പറയുന്നു അദ്ദേഹം ഞങ്ങളുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുുവെന്ന്. എങ്ങനെയാണ് നിങ്ങള്‍ക്ക് ഭൂമിയും ആകാശവും വില്‍ക്കാനും വാങ്ങാനും സാധിക്കുക. ഞങ്ങള്‍ക്ക് ഈ ആശയം തീര്‍ത്തും അപരിചിതമാണ്. വായുവും വെള്ളവും നമ്മുക്ക് സ്വന്തമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവ നിങ്ങള്‍ക്ക് വാങ്ങാനാവുക.’
‘ഭൂമിയുടെ ഓരോ കണികയും എന്റെ ജനങ്ങള്‍ക്ക് വിശുദ്ധമാണ്. തിളങ്ങുന്ന ഓരോ പൈന്‍ മരവും ഓരോ മണല്‍തി’യും ഇരുണ്ട കാടുകളിലെ മൂടല്‍മഞ്ഞും ഓരോ പുല്‍മേടും ഓരോ പ്രാണിയും എന്റെ ജനങ്ങള്‍ അവരുടെ ഓര്‍മ്മകളിലും അനുഭവങ്ങളിലും പരിപാവനമായി സൂക്ഷിക്കുന്നു.’
‘ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന രക്തത്തെ ഞങ്ങള്‍ അറിയുന്നതുപ്പോലെ മരങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ചോരയേയും ഞങ്ങള്‍ക്ക് അറിയാം.ഞങ്ങള്‍ ഭൂമിയുടെ ഭാഗവും ഭൂമി ഞങ്ങളുടെ ഭാഗവുമാണ്.സുഗന്ധം വഹിക്കുന്ന പൂക്കള്‍ ഞങ്ങളുടെ സഹോദരിമാരാണ്. കരടി, മാന്‍, പരുന്ത് എല്ലാം ഞങ്ങളുടെ സഹോദരന്മാരാണ്. പര്‍വ്വതശിഖരങ്ങള്‍, പുല്‍മേ’ില്‍ പറ്റിപിടിച്ചു നില്‍ക്കുന്ന മഞ്ഞുകണം, കുതിരക്കുട്ടി, മനുഷ്യന്‍ എല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ‘
‘അരുവികളിലും പുഴകളിലും ഒഴുകു തിളങ്ങുന്ന വെള്ളം വെറും വെള്ളമല്ല. ഞങ്ങളുടെ പൂര്‍വ്വികരുടെ രക്തമാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി നല്‍കുന്നുവെങ്കില്‍ ഞങ്ങള്‍ക്കത് എത്രമാത്രം പരിപാവനമായിരുുവെന്ന് നിങ്ങളോര്‍ക്കണം. തടാകജലത്തിലെ ഓരോ പ്രതിബിംബവും എന്റെ ജനതയുടെ ജീവിതസംഭവങ്ങളെപ്പറ്റിയും സ്മൃതികളെപ്പറ്റിയും പറയുുണ്ട്. ജലം എന്റെ മുത്തച്ചന്റെ ഭാഷയിലാണ് പിറുപിറുക്കുത്..’

എന്തുക്കൊണ്ടാണ് ഇന്നും ഗോത്രസമൂഹങ്ങള്‍ ഇത്രമാത്രം പ്രതിസന്ധികള്‍ നേരിടുത്? എന്തുക്കൊണ്ടാണ് ആദിവാസിവികസനപ്രവര്‍ത്തനങ്ങളിലധികവും ലക്ഷ്യം കാണാത്തത്?. ലോകം മുഴുവന്‍ ഈ ചോദ്യം ഉയരുന്നുണ്ട്. അവരുടേതുംകൂടിയാണ് ഈ ഭൂമിയും ആകാശവും. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും എത്രമാത്രം ചര്‍ച്ചകള്‍ അതിന്റെ പേരില്‍ സംഘടിപ്പിക്കുന്നു. എന്നിട്ടും ഗോത്രഗ്രാമങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉമിത്തീപ്പോലെ എരിയുന്നു. പരിഷ്‌കൃതന്‍ ഇന്നും ആദിവാസികളെ ഒന്നുകില്‍ കഴിവ് കെട്ടവരായി അല്ലെങ്കില്‍ സഹതാപം അര്‍ഹിക്കുന്നവരായി മാത്രമേ കാണുുള്ളൂ.ആദിവാസികള്‍ സാമൂഹ്യമായും സാംസ്‌ക്കാരികമായും വ്യത്യസ്തഗണമാണ് എന്ന കാര്യം ആദിവാസിമേഖലകളിലെ വവാസികള്‍പ്പോലും മനസ്സിലാക്കിയിട്ടില്ല. ആദിവാസി മേഖലകളിലെ വവാസികളായ ദരിദ്രജനവിഭാഗങ്ങള്‍ക്ക് അസൂയുയും അമര്‍ഷവും ഉണ്ടാക്കുന്ന അളവിലുള്ള വന്‍തുകകളും ആനുകൂല്ല്യങ്ങളുമാണ് ഓരോവര്‍ഷവും ആദിവാസികള്‍ക്ക് വേണ്ടിപ്രഖ്യാപിക്കപ്പെടുത്. അത് ഓരോ പഞ്ചവല്‍സരപദ്ധതിയിലും ആവര്‍ത്തിക്കപ്പെടുന്നു. ആദിവാസികള്‍ക്ക് വേണ്ടി ചെലവഴിച്ച തുക, നടപ്പിലാക്കിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് ഒരു ഗുണ-ദോഷ വിശകലനം നടത്താനോ ആദിവാസിപദ്ധതികള്‍ പുന.സംവിധാനം ചെയ്യാനോ ഇതുവരെ സര്‍ക്കാര്‍ ശ്രമിച്ചി’ില്ല. ആദിവാസികളല്ലാത്ത വിഭാഗങ്ങള്‍ക്കിടയില്‍ ആദിവാസികളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും ശ്രമിച്ചിട്ടില്ല. ഇപ്പോഴും മലയാളിയുടെ ചെരിപ്പിനനുസരിച്ച് ആദിവാസികളുടെ കാല് മുറിക്കുത് തുടരുന്നു.പ്രകൃതിക്കും സംസ്‌കൃതിക്കുമിടയില്‍, ഇക്കൊ കള്‍ച്ചറിനും അഗ്രികള്‍ച്ചറിനുമിടയില്‍ രണ്ട ്തരം ബോധങ്ങളുടെ അകലമുണ്ട്. ഇക്കൊകള്‍ച്ചറിന്റെ തുടര്‍ച്ചയാണ് ആദിവാസി ജീവിതം. വവാസി ജീവിതമാകട്ടേ അഗ്രികള്‍ച്ചറിന്റെ തുടര്‍ച്ചയിലും.

മാധ്യമം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply