ആം ആദ്മി പരിഗണനയില്‍

എം ഗീതാനന്ദന്‍ ആം ആദ്മി പാര്‍ട്ടി തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തമായ വിഷയങ്ങളാണ് ഉന്നയിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടവും ഗ്രാമസഭകളെ കുറിച്ചുള്ള ശക്തമായ നിലപാടുമാണത്. ഇന്ത്യയിലെ ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ ശക്തമായ പരിരക്ഷയുണ്ടായിട്ടും അവയൊന്നും നടപ്പാക്കപ്പെടാത്തതിനു കാരണം മുഖ്യമായും അഴിമതിയാണ്. ഈ വിഭാഗങ്ങള്‍ക്കായി അനുവദിക്കപ്പെടുന്ന കോടിക്കണക്കിനു രൂപ അവരിലെത്താത്തതിനു കാരണം അഴിമതിയാണല്ലോ. അതിനു തടയിടാന്‍ കഴിഞ്ഞാല്‍ തന്നെ അടിസ്ഥാനവിഭാഗങ്ങളുടെ നില മെച്ചപ്പെടും. അതോടൊപ്പം തന്നെ പ്രധാനമാണ് ജനാധിപത്യത്തിന്റെ ഏറ്റവും അടിത്തറയായ ഗ്രാമസഭകള്‍ ശക്തിപ്പെടുത്തല്‍. എങ്കില്‍ തങ്ങളുടെ […]

images
എം ഗീതാനന്ദന്‍
ആം ആദ്മി പാര്‍ട്ടി തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തമായ വിഷയങ്ങളാണ് ഉന്നയിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടവും ഗ്രാമസഭകളെ കുറിച്ചുള്ള ശക്തമായ നിലപാടുമാണത്. ഇന്ത്യയിലെ ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ ശക്തമായ പരിരക്ഷയുണ്ടായിട്ടും അവയൊന്നും നടപ്പാക്കപ്പെടാത്തതിനു കാരണം മുഖ്യമായും അഴിമതിയാണ്. ഈ വിഭാഗങ്ങള്‍ക്കായി അനുവദിക്കപ്പെടുന്ന കോടിക്കണക്കിനു രൂപ അവരിലെത്താത്തതിനു കാരണം അഴിമതിയാണല്ലോ. അതിനു തടയിടാന്‍ കഴിഞ്ഞാല്‍ തന്നെ അടിസ്ഥാനവിഭാഗങ്ങളുടെ നില മെച്ചപ്പെടും. അതോടൊപ്പം തന്നെ പ്രധാനമാണ് ജനാധിപത്യത്തിന്റെ ഏറ്റവും അടിത്തറയായ ഗ്രാമസഭകള്‍ ശക്തിപ്പെടുത്തല്‍. എങ്കില്‍ തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ഈ വിഭാഗങ്ങള്‍ക്ക് നേരിട്ടുള്ള പങ്കാളിത്തം ലഭിക്കും. എല്ലാ പാര്‍ട്ടികളും അധികാരവികേന്ദ്രീകരണത്തെ കുറിച്ച് പറയാറുണ്ട്. എന്നാല്‍ ഒരിടത്തും അത് നടപ്പാക്കുന്നില്ല. ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഈ പാര്‍ട്ടി പ്രതീക്ഷ നല്‍കുന്നു.
ആം ആദ്മി പാര്‍ട്ടി ആദിവാസി – ദളിത് വിഷയങ്ങളില്‍ കാര്യമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല എന്ന് പലരും ചൂണ്ടികാട്ടുന്നുണ്ട്. ശരിയായിരിക്കാം. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവരുടെ ദിശ വ്യക്തമാണ്. മാത്രമല്ല, മറ്റു പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്ഥമായി ഏകീകൃതമായ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന നയം തങ്ങള്‍ക്കില്ല എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കാശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷന്റെ അഭിപ്രായം തന്നെ നോക്കുക. ഭൂഷനെപോലുള്ളവര്‍ ഇത്തരം വിഷയങ്ങളില്‍ പുരോഗമന നിലപാട് സ്വീകരിച്ചിട്ടുള്ളവര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ആം ആദ്മിയില്‍ പ്രതീക്ഷയുണ്ട്.
ഇതിനര്‍ത്ഥം ആദിവാസി ഗോത്രമഹാസഭ പിരിച്ചുവിട്ട് പാര്‍ട്ടിയില്‍ ചേരുമെന്നല്ല. ഗോത്രമഹാസഭയുടെ മുന്‍കൈയില്‍ നേരത്തെ രാഷ്ട്രീയ മഹാസഭ എന്ന സംഘടന രൂപീകരിച്ചിരുന്നു. അതിപ്പോള്‍ നിര്‍ജ്ജീവമാണ്. പ്രസ്തുത സംഘടനയിലേയും ഗോത്രമഹാസഭയിലേയും പ്രമുഖ പ്രവര്‍ത്തകര്‍ക്ക് ആം ആദ്മിയുമായി സഹകരിക്കാമെന്ന അഭിപ്രായം ശ്കതമായിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണോ അതോ സഹകരിച്ചു പ്രവര്‍ത്തിക്കണോ എന്ന കാര്യം വരും ദിവസങ്ങളില്‍ തീരുമാനിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply