അസംഘടിതമേഖലയില്‍ ആശ്വാസനടപടികള്‍

അസംഘടിത മേഖലയില്‍ ഇഎസ്‌ഐ നടപ്പാക്കാനുള്ള കേന്ദ്രതീരുമാനത്തിനു പുറകെ ആശ്വാസ നടപടികളുമായി സംസ്ഥാനസര്‍ക്കാരും രംഗത്ത്. കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി മന്ത്രി ഷിബുബേബി ജോണിന്റെ അധ്യക്ഷതയില്‍ ചേചര്‍ന്ന നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി പുതിയ ചട്ടഭേദഗതികള്‍ അംഗീകരിച്ചു. അസംഘടിത തൊഴിലാളികളനുഭവിക്കുന്ന തൊഴില്‍ ദുരിതങ്ങള്‍ക്ക് തടയിടാനാണ് . ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്. സ്ത്രീ സൗഹൃദ ഭേദഗതികളാണ് മുഖ്യമായും കൊണ്ടുവരുന്നത്. നാലുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമം, ഇരുപതില്‍ കൂടുതല്‍ വനിതാ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ ശിശുപരിപാലന […]

texഅസംഘടിത മേഖലയില്‍ ഇഎസ്‌ഐ നടപ്പാക്കാനുള്ള കേന്ദ്രതീരുമാനത്തിനു പുറകെ ആശ്വാസ നടപടികളുമായി സംസ്ഥാനസര്‍ക്കാരും രംഗത്ത്. കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി മന്ത്രി ഷിബുബേബി ജോണിന്റെ അധ്യക്ഷതയില്‍ ചേചര്‍ന്ന നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി പുതിയ ചട്ടഭേദഗതികള്‍ അംഗീകരിച്ചു.
അസംഘടിത തൊഴിലാളികളനുഭവിക്കുന്ന തൊഴില്‍ ദുരിതങ്ങള്‍ക്ക് തടയിടാനാണ് . ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്. സ്ത്രീ സൗഹൃദ ഭേദഗതികളാണ് മുഖ്യമായും കൊണ്ടുവരുന്നത്. നാലുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമം, ഇരുപതില്‍ കൂടുതല്‍ വനിതാ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍, അഞ്ചില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാര്‍ജനം ചെയ്യാനുളള സംവിധാനം  തുടങ്ങിയ നിബന്ധനകളാണ്് ഈ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. കൂടാതെ  എല്ലാ സ്ഥാപനങ്ങളിലും ഇരുപത് തൊഴിലാളികള്‍ക്ക് ഒന്നെന്ന അനുപാതത്തില്‍ സ്ത്രീ പുരുഷ തൊഴിലാളികള്‍ക്ക് പ്രത്യേകം ശുചിമുറികള്‍ സ്ഥാപിക്കും.
അമ്പതില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 കിലോമീറ്ററിനപ്പുറം വീടുളളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുക, ജീവനക്കാരുടെ വിശ്രമമുറികളില്‍ ജീവനക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിലുളള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാതിരിക്കുക . തുടങ്ങിയ നിര്‍ദ്ദേശങ്ങളും പുതിയ ഭേദഗതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വസ്ത്രവ്യാപാരമേഖലയില്‍ നടക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധ സമരങ്ങളാണ്് ഇത്തരം ഒരു നിയമ ഭേദഗതിയിലേക്ക് സര്‍ക്കാരിനെ നയിച്ചത്. കോഴിക്കോട് നിന്നാരംഭിച്ച് തൃശൂരിലെ കല്യാണ്‍ സാരീസിലും ആലപ്പുഴ സീമാസിലും കാക്കനാട്ടെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലും നടന്ന തൊഴിലാളി പ്രതിഷേധങ്ങള്‍ ഏറെ നേടിയിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply