അഴിമതി തടയണം : ജുഡിഷ്യല്‍ ആക്ടിവിസമോ?

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ മറികടന്ന് പ്ലസ്ടു സ്‌കൂളുകള്‍ക്കും അധിക ബാച്ചുകള്‍ക്കും അനുമതി നല്‍കിയത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണല്ലോ. പ്ലസ് ടു സ്‌കൂളുകളും കോഴ്‌സുകളും അനുവദിച്ചതില്‍ പ്രത്യക്ഷത്തില്‍തന്നെ വന്‍തോതില്‍ അഴിമതി നടന്നതായി വിശ്വസിക്കുന്നതില്‍ തെറ്റില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്നതിനു കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പ്രാദേശികമായ ആവശ്യങ്ങളും എംഎല്‍എമാരുടെ ആവശ്യങ്ങളും അനുവദിക്കുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതിനായി കുറെ സ്‌കൂളുകള്‍ കൂട്ടിചേര്‍ത്തു. ശുപാര്‍ശ ചെയ്തതില്‍ കുറെ ഒഴിവാക്കി എന്നാണ് സര്‍ക്കാര്‍ വാദം. […]

courtഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ മറികടന്ന് പ്ലസ്ടു സ്‌കൂളുകള്‍ക്കും അധിക ബാച്ചുകള്‍ക്കും അനുമതി നല്‍കിയത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണല്ലോ. പ്ലസ് ടു സ്‌കൂളുകളും കോഴ്‌സുകളും അനുവദിച്ചതില്‍ പ്രത്യക്ഷത്തില്‍തന്നെ വന്‍തോതില്‍ അഴിമതി നടന്നതായി വിശ്വസിക്കുന്നതില്‍ തെറ്റില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്നതിനു കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പ്രാദേശികമായ ആവശ്യങ്ങളും എംഎല്‍എമാരുടെ ആവശ്യങ്ങളും അനുവദിക്കുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതിനായി കുറെ സ്‌കൂളുകള്‍ കൂട്ടിചേര്‍ത്തു. ശുപാര്‍ശ ചെയ്തതില്‍ കുറെ ഒഴിവാക്കി എന്നാണ് സര്‍ക്കാര്‍ വാദം.
സത്യത്തില്‍ വടക്കന്‍ കേരളത്തില്‍ പ്ലസ് ടു സീറ്റുകളുടെ കുറവുണ്ടെന്നതില്‍ സംശയമില്ല. അതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ സ്‌കൂളുകളും കോഴ്‌സുകളും ആരംഭിക്കാന്‍ തീരുമാനിച്ചത്. പക്ഷെ ഫലത്തില്‍ ആ ലക്ഷ്യത്തിനു തിരിച്ചടിയായി.
സര്‍ക്കാര്‍ നടപടി സുതാര്യമല്ലെന്നും ശുപാര്‍ശ മറികടക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും കണ്ടെത്തിയാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഇടക്കാല ഉത്തരവ്. ശുപാര്‍ശയോടെ അനുവദിച്ച സ്‌കൂളുകള്‍ക്ക് കോടതിയുടെ അന്തിമവിധിക്കു വിധേയമായി താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നല്‍കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇത്തരം സ്‌കൂളുകള്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഉള്ളവയാകണമെന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. പ്രാദേശിക വിദ്യാഭ്യാസ ആവശ്യകത പിന്നീട് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചു എന്നു പരാതിപ്പെട്ട 24 ഹര്‍ജികളടക്കം 95 ഹര്‍ജികളില്‍ പ്രാഥമിക വാദംകേട്ടാണ് ഇടക്കാല ഉത്തരവ്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയുടെ ശുപാര്‍ശ മറികടന്നത് സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കാതെയും പ്രാദേശിക വിദ്യാഭ്യാസ ആവശ്യകത തകിടംമറിച്ചുമാണെന്ന് കോടതി പറഞ്ഞു.
സമിതിയുടെ ശുപാര്‍ശ മറികടന്ന് മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ സ്‌കൂളുകളുടെ പട്ടിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ല. അതിനാല്‍ ബന്ധപ്പെട്ടവര്‍ക്ക് തര്‍ക്കം ബോധിപ്പിക്കാന്‍ അവസരം ലഭിച്ചില്ല. ഈ നടപടി സര്‍ക്കാരിന്റെ സത്യസന്ധതയ്ക്ക് കളങ്കംവരുത്തി. സര്‍ക്കാര്‍ നടപടി സത്യസന്ധവും സുതാര്യവുമാണെന്ന് കാണിക്കാന്‍ മതിയായ രേഖകളില്ലെന്നും കോടതി പറഞ്ഞു. പ്ലസ്ടു ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും പുതിയ സ്‌കൂളുകള്‍ മുന്‍ഗണനാക്രമത്തില്‍ അനുവദിക്കുമെന്നായിരുന്നു നിലപാട്. വടക്കന്‍ജില്ലകളില്‍ സീറ്റുകളുടെ ദൗര്‍ലഭ്യം ഉണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട്, തെക്കന്‍ ജില്ലകളിലും സ്‌കൂളുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ ആവശ്യകത എന്തെന്നു വ്യക്തമല്ലെന്ന് കോടതി പറഞ്ഞു.
തീര്‍ച്ചയായും സ്‌കൂളുകള്‍ അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നുറപ്പ്. വിദ്യാഭ്യാസമകട്ടെ വന്‍ കച്ചവട സാധ്യതയുള്ള മേഖലയുമാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കോടികള്‍ മറയുമെന്നുറപ്പ്. പരാതി നല്‍കിയ പലരും കോടികള്‍ നല്‍കാന്‍ തയ്യാറുമായിരുന്നു. ഈ കോടികള്‍ അധ്യാപകനിയമനത്തില്‍ തിരിച്ചുപിടിക്കുകയും ചെയ്യും. അടിസ്ഥാനപരമായ ഈ വിഷയത്തെ എന്തായാലും ഇപ്പോഴും ആരും അഭിമുഖീകരിച്ചിട്ടില്ല. കോടതിയുടെ ഈ ഉത്തരവ് ഗൗരവമായി കണ്ട് രാഷ്ട്രീയ തീരുമാനമെടുക്കാനാണ് യുഡിഎഫ് തയ്യാറാകേണ്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ അബ്ദുറബ്ബ് തയ്യാറാകുകയാണെങ്കില്‍ അത് ജനാധിപത്യസംവിധാനത്തിനു എത്രയോ നല്ല കീഴ്വഴക്കമായിരിക്കും. അത്തരത്തില്‍ രാജിവെച്ച എത്രയോ ചരിത്രങ്ങളുണ്ട.് എന്നാല്‍ അടുത്തയിടെയായി അത്തരത്തിലുള്ള മൂല്യങ്ങളൊക്കെ രാഷ്ട്രീയത്തിനു നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതി ജീവിതത്തിന്റെ ഭാഗമായതുകൊണ്ടുകൂടിയായിരിക്കാം അത്. അതേസമയം മന്ത്രിയെ മാറ്റാന്‍ ലീഗ് ആലോചിക്കുന്നു എന്നു റിപ്പോര്‍ട്ടുണ്ട്. അതിനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍ വളരെ നന്ന്.
ഇത്തരം സംഭവങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും ഗൗരവമായ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. അത് ജുഡീഷ്യല്‍ ആക്ടിവിസത്തിന്റേതാണ്. ഏതുവിഷയത്തിലും അന്തിമ തീരുമാനമെടുക്കുന്നത് കോടതികളായി മാറുന്ന അവസ്ഥ ജനാധിപത്യസംവിധാനത്തില്‍ എത്രയോ ദയനീയമാണ്. ജനാധിപത്യവ്യവസ്ഥ തകരുമ്പോള്‍ കോടതി രക്ഷകരാകുമെന്ന സ്ഥിരം മറുപടി ഇന്ന് അപ്രസക്തമാണ്. അടുത്തകാലത്തെ സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ അതു മനസ്സിലാകും. പ്ലസ് ടു വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ നന്നായി എന്നു പറയുന്നവര്‍ പോലും ബാര്‍ വിഷയത്തില്‍ എന്തുപറയും? ബാര്‍വിഷയത്തില്‍ ഫലത്തില്‍ കോടതിയുടെ ഇടപെടല്‍ ബാറുകള്‍ തുറക്കുന്നതിലേക്കാണല്ലോ നയിക്കാന്‍ പോകുന്നത്. അതിനായുള്ള പരിശോധനകള്‍ ഇന്നാരംഭിക്കുകയാണ്. പാറമട വിഷയത്തില്‍ നോക്കുക. കൃത്യമായ പാരിസ്ഥിതികാനുമതിയില്ലാത്തതിനാല്‍ അടച്ചിട്ട പാറമടകള്‍ക്ക് കൂട്ടായതും കോടതിതന്നെ. ഭാഗ്യക്കുറി വിഷയത്തിലും നാമിത് കണ്ടു. അങ്ങനെ എത്രയോ വിഷയങ്ങളില്‍ കോടതിയുടെ നിലപാടുകള്‍ ആരെയാണ് സഹായിക്കുന്നത്? മൂന്നാറിലും സോളാറിലുമെല്ലാം ഈ ആരോപണങ്ങള്‍ നിലവിലുണ്ടല്ലോ.
കോടതികള്‍ക്ക് ഇതൊന്നും പരിശോധിക്കേണ്ടതില്ല, ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി എന്ന വാദം ശരിയായിരിക്കും. എന്നാല്‍ നയപരമായ ഇത്തരം വിഷയങ്ങള്‍ ചട്ടലംഘനം മാത്രം പരിശോധിച്ച് തീരുമാനെമെടുക്കേണ്ട അവസ്ഥയിലെത്തിക്കുന്നത് ജനാധിപത്യസംവിധാനത്തിന്റെ മരണമണിയാണെന്നതില്‍ സംശയമില്ല. താല്‍ക്കാലിക നേട്ടത്തിനായി അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഭാവിയില്‍ ദോഷമേ ചെയ്യൂ. രാഷ്ട്രീയമായ വിഷയങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കുകയും അതിനായി പോരാടുകയുമാണ് ചെയ്യേണ്ടത്. എങ്ങനെയെല്ലാം ന്യായീകരിച്ചാലും ഈ ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യത്തിനു ഗുണകരമാകില്ലെന്നുറപ്പ്.

അഴിമതി തടയണം : ജുഡിഷ്യല്‍ ആക്ടിവിസമോ?

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ മറികടന്ന് പ്ലസ്ടു സ്‌കൂളുകള്‍ക്കും അധിക ബാച്ചുകള്‍ക്കും അനുമതി നല്‍കിയത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണല്ലോ. പ്ലസ് ടു സ്‌കൂളുകളും കോഴ്‌സുകളും അനുവദിച്ചതില്‍ പ്രത്യക്ഷത്തില്‍തന്നെ വന്‍തോതില്‍ അഴിമതി നടന്നതായി വിശ്വസിക്കുന്നതില്‍ തെറ്റില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്നതിനു കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പ്രാദേശികമായ ആവശ്യങ്ങളും എംഎല്‍എമാരുടെ ആവശ്യങ്ങളും അനുവദിക്കുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതിനായി കുറെ സ്‌കൂളുകള്‍ കൂട്ടിചേര്‍ത്തു. ശുപാര്‍ശ ചെയ്തതില്‍ കുറെ ഒഴിവാക്കി എന്നാണ് സര്‍ക്കാര്‍ വാദം.
സത്യത്തില്‍ വടക്കന്‍ കേരളത്തില്‍ പ്ലസ് ടു സീറ്റുകളുടെ കുറവുണ്ടെന്നതില്‍ സംശയമില്ല. അതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ സ്‌കൂളുകളും കോഴ്‌സുകളും ആരംഭിക്കാന്‍ തീരുമാനിച്ചത്. പക്ഷെ ഫലത്തില്‍ ആ ലക്ഷ്യത്തിനു തിരിച്ചടിയായി.
സര്‍ക്കാര്‍ നടപടി സുതാര്യമല്ലെന്നും ശുപാര്‍ശ മറികടക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും കണ്ടെത്തിയാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഇടക്കാല ഉത്തരവ്. ശുപാര്‍ശയോടെ അനുവദിച്ച സ്‌കൂളുകള്‍ക്ക് കോടതിയുടെ അന്തിമവിധിക്കു വിധേയമായി താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നല്‍കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇത്തരം സ്‌കൂളുകള്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഉള്ളവയാകണമെന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. പ്രാദേശിക വിദ്യാഭ്യാസ ആവശ്യകത പിന്നീട് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചു എന്നു പരാതിപ്പെട്ട 24 ഹര്‍ജികളടക്കം 95 ഹര്‍ജികളില്‍ പ്രാഥമിക വാദംകേട്ടാണ് ഇടക്കാല ഉത്തരവ്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയുടെ ശുപാര്‍ശ മറികടന്നത് സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കാതെയും പ്രാദേശിക വിദ്യാഭ്യാസ ആവശ്യകത തകിടംമറിച്ചുമാണെന്ന് കോടതി പറഞ്ഞു.
സമിതിയുടെ ശുപാര്‍ശ മറികടന്ന് മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ സ്‌കൂളുകളുടെ പട്ടിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ല. അതിനാല്‍ ബന്ധപ്പെട്ടവര്‍ക്ക് തര്‍ക്കം ബോധിപ്പിക്കാന്‍ അവസരം ലഭിച്ചില്ല. ഈ നടപടി സര്‍ക്കാരിന്റെ സത്യസന്ധതയ്ക്ക് കളങ്കംവരുത്തി. സര്‍ക്കാര്‍ നടപടി സത്യസന്ധവും സുതാര്യവുമാണെന്ന് കാണിക്കാന്‍ മതിയായ രേഖകളില്ലെന്നും കോടതി പറഞ്ഞു. പ്ലസ്ടു ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും പുതിയ സ്‌കൂളുകള്‍ മുന്‍ഗണനാക്രമത്തില്‍ അനുവദിക്കുമെന്നായിരുന്നു നിലപാട്. വടക്കന്‍ജില്ലകളില്‍ സീറ്റുകളുടെ ദൗര്‍ലഭ്യം ഉണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട്, തെക്കന്‍ ജില്ലകളിലും സ്‌കൂളുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ ആവശ്യകത എന്തെന്നു വ്യക്തമല്ലെന്ന് കോടതി പറഞ്ഞു.
തീര്‍ച്ചയായും സ്‌കൂളുകള്‍ അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നുറപ്പ്. വിദ്യാഭ്യാസമകട്ടെ വന്‍ കച്ചവട സാധ്യതയുള്ള മേഖലയുമാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കോടികള്‍ മറയുമെന്നുറപ്പ്. പരാതി നല്‍കിയ പലരും കോടികള്‍ നല്‍കാന്‍ തയ്യാറുമായിരുന്നു. ഈ കോടികള്‍ അധ്യാപകനിയമനത്തില്‍ തിരിച്ചുപിടിക്കുകയും ചെയ്യും. അടിസ്ഥാനപരമായ ഈ വിഷയത്തെ എന്തായാലും ഇപ്പോഴും ആരും അഭിമുഖീകരിച്ചിട്ടില്ല. കോടതിയുടെ ഈ ഉത്തരവ് ഗൗരവമായി കണ്ട് രാഷ്ട്രീയ തീരുമാനമെടുക്കാനാണ് യുഡിഎഫ് തയ്യാറാകേണ്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ അബ്ദുറബ്ബ് തയ്യാറാകുകയാണെങ്കില്‍ അത് ജനാധിപത്യസംവിധാനത്തിനു എത്രയോ നല്ല കീഴ്വഴക്കമായിരിക്കും. അത്തരത്തില്‍ രാജിവെച്ച എത്രയോ ചരിത്രങ്ങളുണ്ട.് എന്നാല്‍ അടുത്തയിടെയായി അത്തരത്തിലുള്ള മൂല്യങ്ങളൊക്കെ രാഷ്ട്രീയത്തിനു നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതി ജീവിതത്തിന്റെ ഭാഗമായതുകൊണ്ടുകൂടിയായിരിക്കാം അത്. അതേസമയം മന്ത്രിയെ മാറ്റാന്‍ ലീഗ് ആലോചിക്കുന്നു എന്നു റിപ്പോര്‍ട്ടുണ്ട്. അതിനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍ വളരെ നന്ന്.
ഇത്തരം സംഭവങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും ഗൗരവമായ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. അത് ജുഡീഷ്യല്‍ ആക്ടിവിസത്തിന്റേതാണ്. ഏതുവിഷയത്തിലും അന്തിമ തീരുമാനമെടുക്കുന്നത് കോടതികളായി മാറുന്ന അവസ്ഥ ജനാധിപത്യസംവിധാനത്തില്‍ എത്രയോ ദയനീയമാണ്. ജനാധിപത്യവ്യവസ്ഥ തകരുമ്പോള്‍ കോടതി രക്ഷകരാകുമെന്ന സ്ഥിരം മറുപടി ഇന്ന് അപ്രസക്തമാണ്. അടുത്തകാലത്തെ സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ അതു മനസ്സിലാകും. പ്ലസ് ടു വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ നന്നായി എന്നു പറയുന്നവര്‍ പോലും ബാര്‍ വിഷയത്തില്‍ എന്തുപറയും? ബാര്‍വിഷയത്തില്‍ ഫലത്തില്‍ കോടതിയുടെ ഇടപെടല്‍ ബാറുകള്‍ തുറക്കുന്നതിലേക്കാണല്ലോ നയിക്കാന്‍ പോകുന്നത്. അതിനായുള്ള പരിശോധനകള്‍ ഇന്നാരംഭിക്കുകയാണ്. പാറമട വിഷയത്തില്‍ നോക്കുക. കൃത്യമായ പാരിസ്ഥിതികാനുമതിയില്ലാത്തതിനാല്‍ അടച്ചിട്ട പാറമടകള്‍ക്ക് കൂട്ടായതും കോടതിതന്നെ. ഭാഗ്യക്കുറി വിഷയത്തിലും നാമിത് കണ്ടു. അങ്ങനെ എത്രയോ വിഷയങ്ങളില്‍ കോടതിയുടെ നിലപാടുകള്‍ ആരെയാണ് സഹായിക്കുന്നത്? മൂന്നാറിലും സോളാറിലുമെല്ലാം ഈ ആരോപണങ്ങള്‍ നിലവിലുണ്ടല്ലോ.
കോടതികള്‍ക്ക് ഇതൊന്നും പരിശോധിക്കേണ്ടതില്ല, ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി എന്ന വാദം ശരിയായിരിക്കും. എന്നാല്‍ നയപരമായ ഇത്തരം വിഷയങ്ങള്‍ ചട്ടലംഘനം മാത്രം പരിശോധിച്ച് തീരുമാനെമെടുക്കേണ്ട അവസ്ഥയിലെത്തിക്കുന്നത് ജനാധിപത്യസംവിധാനത്തിന്റെ മരണമണിയാണെന്നതില്‍ സംശയമില്ല. താല്‍ക്കാലിക നേട്ടത്തിനായി അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഭാവിയില്‍ ദോഷമേ ചെയ്യൂ. രാഷ്ട്രീയമായ വിഷയങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കുകയും അതിനായി പോരാടുകയുമാണ് ചെയ്യേണ്ടത്. എങ്ങനെയെല്ലാം ന്യായീകരിച്ചാലും ഈ ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യത്തിനു ഗുണകരമാകില്ലെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..

Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply