അഴിമതി – ഇന്ത്യന്‍ കോഫി ഹൗസിനെതിരെ അന്വേഷണം

ഇന്ത്യന്‍ കോഫി ഹൗസിനെ കുറിച്ച് അടുത്തകാലത്ത സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ച നടന്നിരുന്നു. കോഫീ ഹൗസുകളിലെ ഭക്ഷണനിലവാരം വളരെ ഉയര്‍ന്നതാണെന്ന ഡോ ബി ഇക്ബാലിന്റെ പോസ്റ്റിനെതുടര്‍ന്നായിരുന്നു ചര്‍ച്ച. ആ ചര്‍ച്ച നടക്കുമ്പോഴായിരുന്നു തൃശൂരില്‍ ഇന്ത്യന്‍ കോഫീ ഹൗസടക്കം പല ഹോട്ടലുകളിലും ആരോഗ്യവകുപ്പ് റെയ്ഡ് നടത്തിയതും ഭക്ഷണം മോശമായതിനാലും വൃത്തിയില്ലാതിരുന്നതിനാലും പിഴ ചുമഴ്ത്തിയതും. ഇപ്പോഴിതാ കോഫീ ഹൗസുകളില്‍ സാമ്പത്തിക അഴിമതി നടക്കുന്നുണ്ടെന്ന ഹര്‍ജിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് വന്നിരിക്കുന്നു. കോഫി ഹൗസുകളിലെ സ്‌റ്റോക്ക് പരിശോധനാ സ്‌റ്റേറ്റ്‌മെന്റില്‍ രണ്ടു കോടി […]

cofeeഇന്ത്യന്‍ കോഫി ഹൗസിനെ കുറിച്ച് അടുത്തകാലത്ത സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ച നടന്നിരുന്നു. കോഫീ ഹൗസുകളിലെ ഭക്ഷണനിലവാരം വളരെ ഉയര്‍ന്നതാണെന്ന ഡോ ബി ഇക്ബാലിന്റെ പോസ്റ്റിനെതുടര്‍ന്നായിരുന്നു ചര്‍ച്ച. ആ ചര്‍ച്ച നടക്കുമ്പോഴായിരുന്നു തൃശൂരില്‍ ഇന്ത്യന്‍ കോഫീ ഹൗസടക്കം പല ഹോട്ടലുകളിലും ആരോഗ്യവകുപ്പ് റെയ്ഡ് നടത്തിയതും ഭക്ഷണം മോശമായതിനാലും വൃത്തിയില്ലാതിരുന്നതിനാലും പിഴ ചുമഴ്ത്തിയതും.
ഇപ്പോഴിതാ കോഫീ ഹൗസുകളില്‍ സാമ്പത്തിക അഴിമതി നടക്കുന്നുണ്ടെന്ന ഹര്‍ജിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് വന്നിരിക്കുന്നു. കോഫി ഹൗസുകളിലെ സ്‌റ്റോക്ക് പരിശോധനാ സ്‌റ്റേറ്റ്‌മെന്റില്‍ രണ്ടു കോടി രൂപയുടെ വ്യത്യാസമുള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും കോട്ടയത്തെ ചില കോഫി ഹൗസുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു വ്യാജരേഖകള്‍ ഹാജരാക്കി രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു.
പുതിയ ബ്രാഞ്ചുകളിലേക്കു സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടു രണ്ടു കോടി രൂപയുടെ അഴിമതി നടന്നതായി ജില്ലാ വ്യവസായികകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ചു മദ്യമുള്‍പ്പെടെ വിളമ്പി ആഡംബരവിരുന്നു നടത്തി ലക്ഷങ്ങള്‍ ചെലവഴിെച്ചന്നും ആരോപിച്ചിട്ടുണ്ട്. കോഫി ഹൗസിന്റെ തൃശൂരിലെ ഹെഡ് ഓഫീസ് മന്ദിരം, കെട്ടിട നിര്‍മാണച്ചട്ടത്തിനു വിരുദ്ധമായാണു നിര്‍മിച്ചിരിക്കുന്നതെന്നും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഒരു കോടിയോളം രൂപ അനാവശ്യച്ചെലവ് വരുത്തിയെന്നും അഡ്വ. കെ.ഡി. ബാബു മുഖേന നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കോഫി ബോര്‍ഡ് തൊഴിലാളി സഹകരണ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 54 കോഫി ഹൗസുകളിലെ സാമ്പത്തികതിരിമറികള്‍ ചൂണ്ടിക്കാട്ടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.കെ. രാജേഷ് നല്‍കിയ ഹര്‍ജിയിലാണ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ജഡ്ജി കെ. ഹരിപ്പാല്‍ ഉത്തരവിട്ടത്.
പൊതുമേഖല, സഹകരണ സംഘം എന്നൊക്കെ കേട്ടാല്‍ മലയാളികള്‍ക്ക് വലിയ ആവേശമാണല്ലോ. അവിടങ്ങളില്‍ എന്തുനടന്നാലും ഒരു പ്രശ്‌നവുമില്ല. സഹകരണസംഘങ്ങളുടെ പലിശാ നിരക്കു നോക്കുക. അതിനേക്കാള്‍ ഉപഭോക്താവിനു എത്ര ലാഭകരമാണ് കുറികളില്‍ ചേരുന്നത്്. എന്നാലും നാം കുറികമ്പനികളെ കുറ്റപ്പെടുത്തും. ജനതാല്‍പ്പര്യത്തേക്കാള്‍ അന്ധമായ ചില വിശ്വാസങ്ങള്‍ക്ക്  പ്രാധാന്യം കൊടുക്കുന്ന ഈ ശൈലിയാണ് നാമുടന്‍ അവസാനിപ്പിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply