അഴിമതിരഹിത സമൂഹത്തില്‍ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ മനുഷ്യാവകാശം.

ജസ്റ്റിസ് കമാല്‍ പാഷാ അഴിമതിരഹിത സമൂഹത്തില്‍ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ മനുഷ്യാവകാശം. സമൂഹത്തില്‍ എല്ലായിടത്തും അഴിമതിയാണ്. അഴിമതിക്കെതിരേ വിരല്‍ചൂണ്ടാന്‍ ആളുകളുമുണ്ടാകണം. നേരത്തേ ഭരണഘടനയില്‍ തുല്യതയ്ക്കായിരുന്നു പ്രാധാന്യമെങ്കില്‍ ഇപ്പോള്‍ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രാധാന്യം. അന്ന് മലിനമായ വായു, ഭൂമി, രാഷ്ട്രീയം എന്നിവയില്ലായിരുന്നു. ഇന്നത് മാറി. നല്ല വായു ശ്വസിക്കുക, മലിനമാകാത്ത ഭൂമി, അഴിമതിരഹിതമായി ജീവിക്കുക എന്നത് പ്രധാനമായി. മൃഗതുല്യമായ ജീവിതമല്ല, അന്തസോടെയുള്ള ജീവിതം. നമ്മെക്കുറിച്ച് മറ്റുള്ളവര്‍ എന്തു പറയുന്നുവെന്നതിലാണ് നമ്മുടെ അന്തസ് നിലനില്‍ക്കുന്നത്. ശരിയായ വായുവും ശുദ്ധമായ വെള്ളവും […]

jjj

ജസ്റ്റിസ് കമാല്‍ പാഷാ

അഴിമതിരഹിത സമൂഹത്തില്‍ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ മനുഷ്യാവകാശം. സമൂഹത്തില്‍ എല്ലായിടത്തും അഴിമതിയാണ്. അഴിമതിക്കെതിരേ വിരല്‍ചൂണ്ടാന്‍ ആളുകളുമുണ്ടാകണം. നേരത്തേ ഭരണഘടനയില്‍ തുല്യതയ്ക്കായിരുന്നു പ്രാധാന്യമെങ്കില്‍ ഇപ്പോള്‍ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രാധാന്യം. അന്ന് മലിനമായ വായു, ഭൂമി, രാഷ്ട്രീയം എന്നിവയില്ലായിരുന്നു. ഇന്നത് മാറി. നല്ല വായു ശ്വസിക്കുക, മലിനമാകാത്ത ഭൂമി, അഴിമതിരഹിതമായി ജീവിക്കുക എന്നത് പ്രധാനമായി. മൃഗതുല്യമായ ജീവിതമല്ല, അന്തസോടെയുള്ള ജീവിതം. നമ്മെക്കുറിച്ച് മറ്റുള്ളവര്‍ എന്തു പറയുന്നുവെന്നതിലാണ് നമ്മുടെ അന്തസ് നിലനില്‍ക്കുന്നത്. ശരിയായ വായുവും ശുദ്ധമായ വെള്ളവും ഇല്ലാതായിരിക്കുന്നു. വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നു. എല്ലാ ജലസ്രോതസുകളും മലിനമാകുന്നു. എവിടെ ജലമുണ്ടോ അവിടെ മാലിന്യം നിക്ഷേപിക്കുകയാണിന്ന്. ഇതും ജീവിക്കാനുള്ള അവകാശത്തിനെതിരായ നടപടിയാണ്. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ലാലൂരില്‍ നടന്നിരുന്നത്. അന്തസായി ജീവിക്കാനുള്ള അവകാശനിഷേധമാണത്. അതും അഴിമതിയാണ്. ഇതിനെല്ലാം എതിരായ പ്രതികരണങ്ങള്‍ ഉണ്ടാകണം.
ഞാന്‍ തൃശൂരില്‍ ജ്ഡിയായിരുന്നപ്പോള്‍ ആനപാന്തം ആദിവാസി കോളനി സന്ദര്‍ശിച്ചു. ആദിവാസികളെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ നടപടി എടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും അവര്‍ ചൂഷണം ചെയ്യപ്പെടുന്നു. നായയുടെ വില പോലും മനുഷ്യനില്ല. അതിനര്‍ത്ഥം നായ്ക്കളെ മുഴുവന്‍ കൊന്നൊടുക്കുക എന്നല്ല.
അഴിമതിക്കെതിരായ നിലപാടുകള്‍ക്ക് ആശ്രയം മാധ്യമങ്ങള്‍, കോടതി, മനുഷ്യാവകാശപ്രവര്‍ത്തകരാണ്. അഴിമതി കാണിച്ച് തലയില്‍ മുണ്ടിട്ട് നടക്കാന്‍ ഇന്നാവാത്തത് അതുകൊണ്ടാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ പരിഹസിക്കരുത്. സിവില്‍ നിയമങ്ങളില്ലെങ്കിലും ജീവിക്കാനാകും. എന്നാല്‍ ക്രിമിനല്‍ നടപടിക്രമം ഇല്ലാതായാല്‍ ജീവിതം അസാധ്യമാകും. എല്ലാവരും അഴിമതിക്കാരായാല്‍ സമൂഹം മുന്നോട്ടുപോകില്ല. അതിനാല്‍ ആരെങ്കിലും സ്വമേധയാ രംഗത്തുവരണം. എവിടെ അഴിമതി ഇല്ലാതാകുന്നുവോ അവിടെ നല്ല ജീവിതം ഉണ്ടാകും. ഭരണഘടന തന്നിട്ടുള്ള ഈ അവകാശം മനുഷ്യദൈവങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്. അഴിമതി ഇല്ലായിരുന്നുവെങ്കില്‍ നേരത്തേതന്നെ നമ്മുടെ രാജ്യം ഇതിലുമെത്രയോ മഹത്തരമാകുമായിരുന്നു. ഇതെല്ലാം ഭരണഘടനയില്‍ എഴുതിവച്ചതുകൊണ്ടായില്ല. അവ നേടിയെടുക്കാനുള്ള സംവിധാനം ഉണ്ടാകണം. പ്രതികരണശേഷിയില്ലാത്ത സമൂഹം ഒന്നുമല്ല.

ജനനീതി, സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച നാലാമത് അഡ്വ. ജിജി പോള്‍ സ്മാരകപ്രഭാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply