അല്ലെങ്കില്‍ കേരളം സ്വര്‍ഗ്ഗമോ റിമ…?

കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന ഷീല ദീക്ഷിതിനെ പരിഹസിച്ച് നടി റിമ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ പോപ്പുലര്‍ ആയിരിക്കുകയാണല്ലോ.. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ ജാഗ്രത, ഷീല ദീക്ഷിത് വരുന്നു, നിങ്ങള്‍ക്ക് വൈകീട്ട് അറു മണിയോടെ വീടണയേണ്ടിവരും എന്നാണ് റിമയുടെ പരിഹാസക്കുറിപ്പ്. ഡെല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാംത്സംഗത്തിന് ഇരയായ സംഭവത്തിനുശേഷം സ്ത്രീകള്‍ ജോലി കഴിഞ്ഞ് ആറുമണിയോടെ വീട്ടില്‍ പോവണമെന്ന ഷീല ദീക്ഷിതിന്റെ അഭിപ്രായപ്രകടനമാണ് റിമയെ ചൊടിപ്പിച്ചത്. കേരളത്തില്‍ കുറച്ചുനാള്‍ താമസിക്കണമെന്ന് നിയുക്ത ഗവര്‍ണ്ണറുടെ പ്രതികരണവും ഒപ്പം പറയുന്നുണ്ട്. ഇതിനെക്കൂടി കളിയാക്കിക്കൊണ്ടാണ് […]

220px-Rima_kallingal_2010

കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന ഷീല ദീക്ഷിതിനെ പരിഹസിച്ച് നടി റിമ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ പോപ്പുലര്‍ ആയിരിക്കുകയാണല്ലോ.. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ ജാഗ്രത, ഷീല ദീക്ഷിത് വരുന്നു, നിങ്ങള്‍ക്ക് വൈകീട്ട് അറു മണിയോടെ വീടണയേണ്ടിവരും എന്നാണ് റിമയുടെ പരിഹാസക്കുറിപ്പ്. ഡെല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാംത്സംഗത്തിന് ഇരയായ സംഭവത്തിനുശേഷം സ്ത്രീകള്‍ ജോലി കഴിഞ്ഞ് ആറുമണിയോടെ വീട്ടില്‍ പോവണമെന്ന ഷീല ദീക്ഷിതിന്റെ അഭിപ്രായപ്രകടനമാണ് റിമയെ ചൊടിപ്പിച്ചത്. കേരളത്തില്‍ കുറച്ചുനാള്‍ താമസിക്കണമെന്ന് നിയുക്ത ഗവര്‍ണ്ണറുടെ പ്രതികരണവും ഒപ്പം പറയുന്നുണ്ട്. ഇതിനെക്കൂടി കളിയാക്കിക്കൊണ്ടാണ് റിമയുടെ ഫേസ്ബുക്ക് പ്രതികരണം.
റിമ, ഷീലാ ദീക്ഷിത്തിനെ കുറിച്ച് പറഞ്ഞത് ശരി. എന്നാല്‍ അപ്പറഞ്ഞതില്‍ മറ്റൊരു ധ്വനിയുണ്ട്. ഇപ്പോള്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് ആറു മണിക്കുശേഷ ംപുറത്തിറങ്ങി നടക്കാവുന്ന അവസ്ഥ നിലവിലുണ്ടെന്ന്. ഇക്കാര്യത്തില്‍ രാജ്യത്തെ ഏറ്റവും മോശപ്പെട്ട പ്രദേശം കേരളമാണെന്ന് എത്രയോ പഠനങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഡെല്‍ഹിയടക്കമുള്ള നഗരങ്ങളും കേരളത്തേക്കാള്‍ മെച്ചമാണ്. മാത്രമല്ല, ഇവിടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഡെല്‍ഹിയില്‍ നടന്നപോലൊരു പ്രതിഷേധവും ഉണഅടാകുന്നില്ല എന്നും മറക്കരുത്.
ഇതിനൊരു മറുവശം കൂടിയുണ്ട്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഷീലാദീക്ഷിത്തിന്റെ അഭിപ്രായക്കാരാണ്. അവരുടെയെല്ലാം പിന്തുണ ഷീല ദീക്ഷിത്തിനു ലഭിക്കും. ഒരുപക്ഷെ കാറില്‍ മാത്രം യാത്ര ചെയ്യുന്ന റിമ കല്ലിങ്കല്‍ കേരളത്തിലെ തെരുവുകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുന്നുണ്ടാകില്ല. പൊതുവില്‍ മലയാളികളുടെ സ്വഭാവം ഒരു സ്വയം പരിശോധനക്ക് തയ്യാറാകാതെ മറ്റുള്ളവരെ വിമര്‍ശിക്കലാണ്.
തീര്‍ച്ചയായും ഷീല ദീക്ഷിത്തിന്റെ കാര്യത്തില്‍ ഗൗരവമായ മറ്റൊരു വിഷയം കൂടിയുണ്ട്. അത് അവര്‍ക്കെതിരായ അഴിമതി ആരോപണം തന്നെ. രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്കും അഴിമതിക്കാര്‍ക്കും മറ്റും നല്‍കുന്ന ഒന്നായി ഗവര്‍ണര്‍ സ്ഥാനം മാറുകയാണ്. ആ പ്രവണത ജനാധിപത്യത്തിനു ഭൂഷണമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply